Malayalam
സര്‍പ്രൈസ് അതിഥി; കൈനിറയെ സമ്മാനങ്ങളുമായി മഹേഷ് കുഞ്ഞുമോന്റെ വീട്ടിലെത്തി ദിലീപ്; സന്തോഷം പങ്കുവെച്ച് മഹേഷ്
സര്‍പ്രൈസ് അതിഥി; കൈനിറയെ സമ്മാനങ്ങളുമായി മഹേഷ് കുഞ്ഞുമോന്റെ വീട്ടിലെത്തി ദിലീപ്; സന്തോഷം പങ്കുവെച്ച് മഹേഷ്
സോഷ്യല്‍ മീഡിയ ഉപയോക്ത്താക്കള്‍ക്ക് മഹേഷ് കുഞ്ഞുമോന്‍ എന്ന കലാപ്രതിഭയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ പ്രേക്ഷകരെ അമ്പരപ്പിക്കാറുണ്ട്. കോവിഡ് കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രശസ്ത സിനിമാതാരങ്ങളുടെയും ശബ്ദം അനുകരിച്ചാണ് മിമിക്രി കലാകാരനായ മഹേഷ് കുഞ്ഞുമോന്‍ ശ്രദ്ധേയനാകുന്നത്. വിനീത് ശ്രീനിവാസന്‍, വിജയ് സേതുപതി, ബാബു രാജ് എന്നിങ്ങനെ പല താരങ്ങളുടെയും ശബ്ദം പൂര്‍ണതയോടെ മഹേഷ് അവതരിപ്പിക്കാറുണ്ട്. ‘വിക്രം’ സിനിമയുടെ മലയാളം പതിപ്പില്‍ ഏഴ് കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കി മഹേഷ് ഏവരെയും ഞെട്ടിച്ചിരുന്നു.
എന്നാല്‍ ഒരു വര്‍ഷം മുമ്പ് നടന്ന അപകടത്തില്‍ ഗുരുതരമായി മഹേഷിന് പരിക്കേറ്റിരുന്നു. വടകരയില്‍ ചാനല്‍ പരിപാടി കഴിഞ്ഞ് കൊച്ചിയിലേയ്ക്ക് മടങ്ങുന്നതിനിടെ കൈപ്പമംഗലം പനമ്പിക്കുന്നില്‍ കാര്‍ എത്തിയപ്പോഴാണ് എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചത്. മഹേഷ് കുഞ്ഞുമോനോടൊപ്പം കൊല്ലം സുധിയും ബിനു അടിമാലിയും സഹപ്രവര്‍ത്തകരും ഉണ്ടായിരുന്നു.
ഇടിയുടെ ആഘാത്തതില്‍ കൊല്ലം സുധിയ്ക്ക് ജീവന്‍ തന്നെ നഷ്ടമായി. മഹേഷിനും ബിനു അടിമാലിയ്ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടത്തെ തുടര്‍ന്ന് മാസങ്ങളോളം നീണ്ടുനിന്ന ചികിത്സയിലൂടെയും ശസ്ത്രക്രിയകളിലൂടെയുമാണ് മഹേഷ് കുഞ്ഞുമോന്‍ ജീവിതം തിരിച്ചുപിടിച്ചത്. ശസ്ത്രക്രിയകള്‍ക്ക് ശേഷം വീട്ടില്‍ എത്തിയ മഹേഷ് തന്റെ ആരോഗ്യം വീണ്ടെടുത്ത് കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് വീണ്ടും മിമിക്രി വേദികളില്‍ സജീവമായി തുടങ്ങിയത്.
ഇപ്പോഴിതാ മഹേഷിനെ കാണാന്‍ അദ്ദേഹത്തിന്റെ വീട്ടിലേയ്ക്ക് ഒരു സര്‍പ്രൈസ് അതിഥി എത്തിയ സന്തോഷത്തിലാണ് മഹേഷും കുടുംബവും. വേറെ ആരുമല്ല മലയാളികളുടെ ജനപ്രിയ നടനാണ് കൈനിറയെ സമ്മാനങ്ങളുമായി മഹേഷിനെ കാണാനെത്തിയത്. കോലഞ്ചേരിയിലെ മഹേഷിന്റെ വീട്ടിലാണ് ദിലീപെത്തിയത്. സുഖവിവരങ്ങള്‍ തിരക്കി ഏറെ നേരം മഹേഷിനും കുടുംബത്തിനുമൊപ്പം ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
മഹേഷിന്റെ മിമിക്രി വീഡിയോകള്‍ ഏറെ ആസ്വദിക്കുന്ന താരം കൂടിയാണ് ദിലീപ്. അപകടവാര്‍ത്തയറിഞ്ഞപ്പോള്‍ മഹേഷ് കുഞ്ഞുമോന് കണ്ണേറ് കിട്ടിയതാണെന്നാണ് ദിലീപ് പ്രതികരിച്ച് പറഞ്ഞത്. വിനീത് ശ്രീനിവാസന്റെ ശബ്ദം ഏറ്റവും മനോഹരമായി അനുകരിക്കുന്ന ഓരേയൊരു കലാകാരന്‍ ചിലപ്പോള്‍ മഹേഷ് മാത്രമായിരിക്കും. സ്‌റ്റേജില്‍ വന്ന് സംസാരിക്കുന്നതുപോലെ നിന്നാണ് അനുകരണം ചെയ്യുന്നത്.
പലരുടെ ശബ്ദങ്ങള്‍ എടുത്ത് പലരീതിക്ക് അവതരിപ്പിക്കും. നമ്മളൊക്കെ അവരുടെ ഭയങ്കര ഫാനാണ്. അതൊരു ഭയങ്കര ടാലന്റാണ്. മഹേഷിന് പറ്റിയ അപകടം കണ്ണ് കിട്ടിയതുപോലെയായി. അതൊരു സങ്കടകരമായൊരു അവസ്ഥയാണ്. ആര്‍ക്കും ഇനി ഇങ്ങനൊന്നും ഉണ്ടാവാതിരിക്കട്ടെ എന്നാണ് അന്ന് അപകട വിവരമറിഞ്ഞ് ദിലീപ് പറഞ്ഞത്.
കാറപകടത്തിലുണ്ടായ ഗുരുതര പരുക്കില്‍ നിന്നും രക്ഷപ്പെട്ട് ജീവിതം തിരികെപിടിച്ച മഹേഷിനെ ദിലീപിന് നേരിട്ട് കാണണമെന്നത് ഏറെ നാളായുള്ള ആഗ്രഹമായിരുന്നു. വളര്‍ന്ന് വരുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന് ഒട്ടും മടി കാണിക്കാത്ത വ്യക്തിയാണ് ദിലീപ്. ദിലീപും മിമിക്രി വേദികളില്‍ നിന്നുമാണ് സിനിമയിലേയ്ക്ക് എത്തിയത്.
മഹേഷിനെ കാണാനെത്തിയ ദിലീപിന്റെ വീഡിയോ വൈറലായതോടെ താരത്തെ പ്രശംസിച്ച് നിരവധിപോണ് രംഗത്ത് എത്തിയിരിക്കുന്നത്. പൊതുവെ താരമൂല്യമുള്ള താരങ്ങളൊന്നും ചെയ്യാത്ത പ്രവൃത്തിയാണ് ദിലീപ് ചെയ്തത്. സാധാരണക്കാരില്‍ സാധാരണക്കാരന്‍… ഇതുകൊണ്ടാണ് ജനപ്രിയനായത്, ഇത്തരം പ്രവൃത്തികള്‍ കൊണ്ടാണ് ദിലീപ് വ്യത്യസ്ഥനാകുന്നതും ഏറെ ഇഷ്ടപ്പെടുന്നതും.
ദിലീപേട്ടനല്ലാതെ ആര്‍ക്കും ഇങ്ങനൊന്നും ചെയ്യാനാകില്ല. എന്ത് കേസായാലും കോടതിയായാലും ദിലീപ് എന്ന നടനെ ഇഷ്ടപ്പെട്ട് പോകുന്നത് ഇത്തരം പ്രവര്‍ത്തികളിലൂടെയാണ്. ഇപ്പോഴല്ലേ ദിലീപേട്ടന്‍ പണ്ടേ ഇങ്ങനെ തന്നെയാണ് എന്നെല്ലാമാണ് വീഡിയോയ്ക്ക് വരുന്ന കമന്റുകള്‍. ദിലീപിന്റേത് സര്‍െ്രെപസ് വിസിറ്റാണെന്ന് മഹേഷ് കുഞ്ഞുമോനും വീഡിയോ പങ്കിട്ട് കുറിച്ചിട്ടുണ്ട്.
