Malayalam
മീര നന്ദന്‍റെ വിവാഹത്തിന് കുടുംബസമേതമെത്തി ദിലീപ്, വൈറലായി ചിത്രങ്ങള്‍
മീര നന്ദന്‍റെ വിവാഹത്തിന് കുടുംബസമേതമെത്തി ദിലീപ്, വൈറലായി ചിത്രങ്ങള്‍
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ 2008 ലാണ് മീര വെള്ളിത്തിരയിലെത്തുന്നത്. അതിനു ശേഷം നിരവധി ചിത്രങ്ങളില്‍ ആണ് നായികയായി അഭിനയിച്ചത്.
ഏറ്റവുമൊടുവില്‍ 2017 ല്‍ പുറത്തിറങ്ങിയ ഗോള്‍ഡ് കോയിന്‍ എന്ന ചിത്രത്തിലാണ് മീര അഭിനയിച്ചത്. ശേഷം ദുബായിലേക്ക് പോവുകയായിരുന്നു. അഭിനയത്തില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലെല്ലാം സജീവമാകാറുണ്ട് നടി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി തന്റെ വിവാഹ പരിപാടികൾ ആഘോഷമാക്കുകയായിരുന്നു മീര നന്ദനും കൂട്ടുകാരും. ഹൽദി, മെഹന്ദി തുടങ്ങി നിരവധി ചടങ്ങുകളായിരുന്നു നടന്നത്. തന്റെ ആഗ്രഹപ്രകാരം കണ്ണന്റെ തിരുനടക്കു മുന്നിൽ വെച്ച് ഇന്ന് പുലര്‍ച്ചെയാണ് വിവാഹം നടന്നത്.
വിവാഹത്തെക്കുറിച്ചൊക്കെ ചിന്തിക്കുമ്പോൾ തന്നെ ഗുരുവായൂർ അമ്പല നടയിൽ വച്ച് വിവാഹം കഴിക്കണം എന്നായിരുന്നു. കണ്ണൻ എനിക്ക് അത്രയും ഇമ്പോർട്ടന്റ് ആണെന്നും മീര പറഞ്ഞിരുന്നു. അതുപോലെ തന്നെ ഗുരുവായൂരില്‍ വെച്ച് തന്നെ വിവാഹം നടക്കുകയായിരുന്നു.
വിവാഹം കഴിഞ്ഞ് മണിക്കൂറുകൾ കൊണ്ട് രണ്ട് ചിത്രങ്ങൾ മീര പോസ്റ്റ് ചെയ്തിട്ടുണ്ട്. “മൈ ലൈഫ് ആൻറ് ലവ്” എന്നാണ് ചിത്രത്തിന് താഴെ മീര നല്‍കിയിരുന്ന കാപ്ഷൻ. ഗുരുവായൂരിലെ താലിക്കെട്ടിനു പിന്നാലെ കൊച്ചി ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ താരങ്ങൾക്കും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമായി വിവാഹവിരുന്നും സംഘടിപ്പിച്ചു. ദിലീപ്, കാവ്യ മാധവൻ, നസ്രിയ, ഫഹദ്, ആൻ അഗസ്റ്റിൻ എന്നിവരും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
ലണ്ടനില്‍ സ്ഥിരതാമസമാക്കിയ വ്യക്തിയാണ് ശ്രീജു. മാട്രിമോണി വഴി വന്ന ആലോചനയായിരുന്നു ഇതെന്ന് മീര തന്നെ പറഞ്ഞിട്ടുണ്ട്. ശ്രീജു വന്നത് ഭാഗ്യമായി ഞാന്‍ കാണുന്നു. അറേഞ്ചഡ് മാര്യേജ് ആണ്. ആദ്യം ഞങ്ങളുടെ അമ്മമാരാണ് സംസാരിച്ചത്. പിന്നീടാണ് ഞങ്ങള്‍ക്ക് നമ്പര്‍ നല്‍കുന്നത്.
ഞങ്ങള്‍ അങ്ങനെ സംസാരിച്ചു തുടങ്ങി. ആദ്യം എനിക്ക് അത്ര താല്‍പര്യം ഉണ്ടായിരുന്നില്ല. ലണ്ടനിലേക്ക് പോകേണ്ടി വരുമല്ലോ എന്നൊക്കെയാണ് ചിന്തിച്ചത്.
അദ്ദേഹം ലണ്ടനില്‍ ജനിച്ചു വളര്‍ന്നത് കൊണ്ട് തന്നെ അതിന്റെതായ കള്‍ച്ചറല്‍ ഡിഫറന്‍സുകളും ഉണ്ട്’. അതിനുശേഷം ഞങ്ങള്‍ കണ്ടു. ഞാന്‍ എന്റെ ഈ കണ്‍സേണുകള്‍ പറഞ്ഞു. വിവാഹശേഷം ദുബായില്‍ നിന്നും മാറേണ്ട കാര്യമില്ല. അക്കൗണ്ടന്റ് ആയ തനിക്ക് ലോകത്തിന്റെ എവിടെ വേണമെങ്കിലും ജോലി ചെയ്യാമെന്നാണ് അദ്ദേഹം പറഞ്ഞത്.
അതോടെയാണ് മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. ശരിയായ സമയത്ത് എനിക്ക് ശരിയായ ഒരാളെ കിട്ടിയെന്ന് വിശ്വസിക്കുന്നു. വിവാഹനിശ്ചയം വളരെ സ്വകാര്യമായ ഒരു ചടങ്ങായി നടത്തണമെന്നത് തന്റെ ആഗ്രഹമായിരുന്നുവെന്നും മീര പറഞ്ഞിരുന്നു. അതേസമയം തന്റെ ഭാവി വരന്‍ വിവാഹനിശ്ചയത്തിന് വേണ്ടി പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരളത്തില്‍ വരുന്നതെന്നും മീര നന്ദന്‍ പറഞ്ഞിരുന്നു.
