Malayalam
മലയാളത്തിലെ ഒരു നടനും രാഷ്ട്രീയത്തിലിറങ്ങി ഇത്രയും വലിയ വിജയം സ്വന്തമാക്കിയിട്ടില്ല; ശങ്കര്‍
മലയാളത്തിലെ ഒരു നടനും രാഷ്ട്രീയത്തിലിറങ്ങി ഇത്രയും വലിയ വിജയം സ്വന്തമാക്കിയിട്ടില്ല; ശങ്കര്‍
ഒരുകാലത്ത് മലയാളികളുടെ പ്രിയങ്കരനായ താരമായിരുന്നു ശങ്കര്. ഇടയ്ക്ക് വെച്ച് മലയാള സിനിമയിൽ നിന്നും വലിയൊരു ഇടവേളയെടുത്തുവെങ്കിലും ഇപ്പോള് ശങ്കർ നിർമ്മിച്ച ഒരു ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തുകയാണ്.
ഏകദേശം 36 വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹം സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ‘എഴുത്തോല’യുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെ നടന് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.
സുരേഷ് ഗോപിയെ വച്ച് ഒരു സിനിമ ചെയ്യാനിരുന്നതാണ്. ഒരു ചിത്രം ഉണ്ടാവണമെങ്കിൽ നല്ലൊരു സബ്ജക്ട് വേണം. അങ്ങനെയൊന്ന് ഉണ്ടായി. എന്നാൽ ഷൂട്ടിങ്ങിന്റെ സമയം അടുത്തപ്പോഴാണ് നമ്മുടെ കഥയിലെ പല രംഗങ്ങളും മറ്റൊരു സിനിമയിൽ വന്നത്.
അത് പെട്ടെന്ന് ചെയ്താൽ ശരിയാവില്ല എന്നതിനാൽ ചിത്രം വേണ്ട എന്ന് വെച്ചു. പിന്നെയും കുറേ സബ്ജക്ട് നോക്കി, പക്ഷേ ക്ലിക്കായില്ല. സുരേഷിന്റെ രാഷ്ട്രീയ പ്രവേശനവും വിജയവും വലിയ ഒരു സംഭവമാണ്.
എനിക്ക് തോന്നുന്നില്ല, മലയാളത്തിലെ ഒരു നടനും രാഷ്ട്രീയത്തിലിറങ്ങി ഇത്രയും വലിയ വിജയം സ്വന്തമാക്കിയിട്ടുണ്ടെന്ന്. ഇന്നസെന്റ് ചേട്ടൻ ഉണ്ടാവും. അതല്ലാതെ വേറെ ആരും ഉണ്ടാവില്ല എന്നും ശങ്കർ പറഞ്ഞു.
