Malayalam Breaking News
ദിലീപിന് ഇനി രക്ഷയില്ല; ശക്തമായ തെളിവുകളുമായി കോടതി; ഊരാകുടുക്കിലേക്ക്..
ദിലീപിന് ഇനി രക്ഷയില്ല; ശക്തമായ തെളിവുകളുമായി കോടതി; ഊരാകുടുക്കിലേക്ക്..
നടൻ ദിലീപ് വീണ്ടും ഊരാ കുടുക്കിയിലേക്ക്; അവസാനം കോടതി യും താരത്തെ കൈ വിട്ടു . കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി കൊച്ചിയിലെ വിചാരണ കോടതി പരിഗണിച്ചിരുന്നു .ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി തള്ളി .പ്രത്യേക കോടതിയുടേതാണു നടപടി. പത്താം പ്രതി വിഷ്ണുവിന്റെ വിടുതല്‍ ഹര്‍ജിയും കോടതി തള്ളിയിട്ടുണ്ട്. ഇവര്‍ക്കെതിരേ വ്യക്തമായ തെളിവുണ്ടെന്ന് ജഡ്ജി നിരീക്ഷിച്ചു.
നടിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട് അടച്ചിട്ട മുറിയിലാണ് വാദം കേട്ടത്. ഹര്‍ജിയിലെ വിശദാംശങ്ങള്‍ പരസ്യമാക്കരുതെന്നാണ് കോടതി നിര്‍ദേശം. കുറ്റപത്രത്തിന്‍മേലുള്ള പ്രതിഭാഗത്തെ പ്രാരംഭവാദമാണ് കോടതിയില്‍ നടക്കുന്നത്. കേസിൽ പ്രോസിക്യൂഷന്‍ വാദം നേരത്തെ പൂര്‍ത്തിയായി.
നടിയെ ആക്രമിച്ച് പകര്‍ത്തിയ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ കോടതി അനുമതിയോടെ ദിലീപ് അടക്കമുള്ള പ്രതികള്‍ പരിശോധിച്ചിരുന്നു ദിലീപിനു പുറമേ സുനില്‍കുമാര്‍, മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജീഷ്, സനല്‍കുമാര്‍ എന്നിവര്‍ക്കായിരുന്നു കോടതി പ്രോസിക്യൂഷന്‍ സാന്നിധ്യത്തില്‍ ദൃശ്യം പരിശോധിക്കാന്‍ അനുവാദം നല്‍കിയത്. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. ദിലീപിനെതിരെ, നടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തതിന്റെ ഗൂഢാലോചന, ബലാത്സംഗം എന്നീ കുറ്റങ്ങളാണ് കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്.
Dileep
