Connect with us

ഇതെന്താ 2020 മലയാള സിനിമയില്‍ മൊട്ട അടിക്കുന്ന കാലമോ ? ദിലീപിന് പിന്നാലെ മൊട്ടയടിച്ച് ജയറാമും!

Malayalam Breaking News

ഇതെന്താ 2020 മലയാള സിനിമയില്‍ മൊട്ട അടിക്കുന്ന കാലമോ ? ദിലീപിന് പിന്നാലെ മൊട്ടയടിച്ച് ജയറാമും!

ഇതെന്താ 2020 മലയാള സിനിമയില്‍ മൊട്ട അടിക്കുന്ന കാലമോ ? ദിലീപിന് പിന്നാലെ മൊട്ടയടിച്ച് ജയറാമും!

നാദിര്‍ഷ-ദീലീപ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രം കേശു ഈ വീടിന്റെ നാഥന്‍ ഇതിനോടകം തന്നെ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു. നിരവധി പ്രത്യേകതകളാണ് ചിത്രത്തിനുള്ളത്. ഒന്നാമത്തെ പ്രത്യേകത ചിത്രത്തിലെ ദിലീപിന്റെ വേഷമാണ്. അറുപത് വയസ്സ് പിന്നിട്ട ഒരു വൃദ്ധന്റെ വേഷത്തിലാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. തലയില്‍ കഷണ്ടിയുമായുള്ള ഒരു മധ്യവയസ്‌കന്‍, കേശു അതാണ് ദിലീപിന്റെ കഥാപാത്രം. മൊട്ടയടിച്ച ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. കല്യാണരാമനിലും കമ്മാരസംഭവത്തിലും ദിലീപ് വൃദ്ധനായി അഭിനയിച്ചത് മലയാളി പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ് ദിലീപിന്റെ നായികയായി ഉര്‍വ്വശിയെത്തുന്നു എന്നത്. പുതുവര്‍ഷ ദിനത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്.

സലീം കുമാര്‍, കലാഭവന്‍ ഷാജോണ്‍, കോട്ടയം നസീര്‍ എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. കാശി, രാമേശ്വരം, പളനി, കൊച്ചി എന്നിവിടങ്ങളിലായാണ് ചിത്രീരണം നടന്നുകൊണ്ടിരിക്കുന്നത്. കുടുംബ പശ്ചാത്തലത്തില്‍ ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എഴുതിയ സജീവ് പാഴൂരാണ് കേശു ഈ വീടിന്റെ നാഥന്റേയും തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. അനില്‍ നായരാണ് ചിത്രത്തില്‍ ഛായാഗ്രഹണം. ജ്യോതിഷ് , ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് ഈണം നല്‍കുന്നത് നദീര്‍ഷാ തന്നെയാണ്. ബിജിപാല്‍ ചിത്രത്തില്‍ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നു.

എന്നാല്‍ ഇപ്പോഴത്തെ വിഷയം ഇതൊന്നുമല്ല, 2020-ല്‍ ഈ നടന്‍മാരെല്ലാം എന്തിനാ തല മൊട്ട അടിക്കുന്നത്. ഈ ചോദ്യമാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍ നിന്നും ഉയരുന്നത്. ദിലീപിന്റെ വഴിയേ തലയും മൊട്ടയടിച്ച് വണ്ണവും കുറച്ച് കിടിലന്‍ ലുക്കിലാണ് ഇപ്പോള്‍ ജയറാം എത്തിയിരിക്കുന്നത്.
മൊട്ട അടിച്ചതിന് പിന്നാലെ ശരീരഭാരം 20 കിലോ കുറച്ചാണ് താരം പുതിയ ചിത്രത്തില്‍ എത്തുന്നത്. നമോ എന്ന സംസ്‌കൃതഭാഷ ചിത്രത്തിനു വേണ്ടിയാണ് താരത്തിന്റെ പുതിയ ഗെറ്റപ്പ്. പുതിയ ചിത്രത്തില്‍ ജയറാം അവതരിപ്പിക്കുന്നത് കുചേലന്റെ വേഷമാണ്. ചിത്രം വെറും 101 മിനിറ്റാണ് ഉള്ളത്.

സംസ്‌കൃതഭാഷ മാത്രമാണ് ചിത്രത്തില്‍ ഉപയോഗിക്കുന്നത്. ആറു ദേശീയ അവാര്‍ഡുകള്‍ സ്വന്തമാക്കിയ ഹി ലെനില്‍ ആണ് ചിത്രത്തിന്റെ എഡിറ്റര്‍. എസ്. ലോകനാഥനാണ് ക്യാമറ ചലിപ്പിക്കുന്നത്. അനൂപ് ജെലോട്ട സംഗീതസംവിധാനവും മൈഥിലി ജാവേദ്കര്‍, രാജ് മൈഥിലി ജാവേദ്കര്‍, രാജ്, സര്‍ക്കര്‍ ദേശായി തുടങ്ങിയ വന്‍ താര നിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ചിത്രത്തിലുളള പുതിയ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട. ഈ ഗംഭീര മാറ്റെ നന്നായിട്ടുണ്ട് എന്നും ചിത്രം സൂപ്പര്‍ഹിറ്റ് ആവട്ടെ തുടങ്ങി നിരവധി ആശംസകളാണ് ആരാധകര്‍ ജയറാമിന് നല്‍കുന്നത്. അല്ലു അര്‍ജ്ജുന്‍ നായകനായെത്തുന്ന പുതിയ ചിത്രത്തിലും ജയറാം പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത്് ത്രിവിക്രം ശ്രീനിവാസ് ആണ്. അല്ലു അര്‍ജ്ജുന്റെ പത്തൊന്‍പതാമത് ചിത്രമാണിത്. അല്ലു അഭിനയിച്ച സണ്‍ ഓഫ് സത്യമൂര്‍ത്തിയും ജൂലൈയും ഒരുക്കിയതും ത്രിവിക്രം ശ്രീനിവാസാണ്. ഈ ചിത്രത്തിന് വേണ്ടിയും ജയറാം ശരീറ ഭാരം കുറച്ചിരുന്നു.

about dileep and jayaram

More in Malayalam Breaking News

Trending

Recent

To Top