‘ലൈനടിക്കാൻ പഠിപ്പിച്ച് ജിമ്മി , തേപ്പുകളുടെ രക്തസാക്ഷിയായ കണ്ണൻ’ -സകലകലാശാലക്കൊപ്പം ധർമ്മജൻ – ഗ്രിഗറി കൂട്ടുകെട്ടും ഹിറ്റ് ..
ക്യാമ്പസ് പശ്ചാത്തലത്തിൽ യുവത്വത്തിന്റെ ആഘോഷങ്ങളുമായി സകലകലാശാല റിലീസിന് ഒരുങ്ങുകയാണ്. ജനുവരി നാലിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. കോളേജ് വിദ്യാർത്ഥികൾ ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കാരണം ഇതിനോടകം തന്നെ സകലകലശാലയിലെ പാട്ടുകൾ എല്ലാവരും ഏറ്റെടുത്തു കഴിഞ്ഞു.
ടിക് ടോക്കിൽ തരംഗമായ പാട്ടുകൾക്ക് ഒപ്പം ഹിറ്റാകുകയാണ് ധർമജൻ – ഗ്രിഗറി കൂട്ടുകെട്ടും. സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ പാട്ടുകളിലും ട്രൈലറിലും ഏറെ ശ്രദ്ധിക്കപ്പെട്ടത് ഗ്രിഗറി – ധർമജൻ ഓൺസ്ക്രീൻ കെമിസ്ട്രിയാണ്.
ഇരുവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സിനിമയിൽ ചില കൂട്ടുകെട്ടുകൾ ഹിറ്റാകാറുണ്ട്. അതുപോലെ ധർമജൻ – ഗ്രിഗറി ഹിറ്റാകുമോയെന്നറിയാൻ ജനുവരി നാലുവരെ കാത്തിരിക്കാം. ഷാജി മൂത്തേടൻ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനോദ് ഗുരുവായൂർ ആണ്. നിരഞ്ജൻ , മനസാ രാധാകൃഷ്ണൻ , ടിനി ടോം ,തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .
dharmajan and grigary combination in saklakalashala
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...