Connect with us

ചെറിയ തുകയൊന്നുമല്ല , എട്ടു ലക്ഷത്തിന്റെ സെറ്റാണ് പെട്രോൾ ഒഴിച്ച് കത്തിച്ചത് – ധർമജൻ ബോൾഗാട്ടി

Malayalam Breaking News

ചെറിയ തുകയൊന്നുമല്ല , എട്ടു ലക്ഷത്തിന്റെ സെറ്റാണ് പെട്രോൾ ഒഴിച്ച് കത്തിച്ചത് – ധർമജൻ ബോൾഗാട്ടി

ചെറിയ തുകയൊന്നുമല്ല , എട്ടു ലക്ഷത്തിന്റെ സെറ്റാണ് പെട്രോൾ ഒഴിച്ച് കത്തിച്ചത് – ധർമജൻ ബോൾഗാട്ടി

ചെറിയ തുകയൊന്നുമല്ല , എട്ടു ലക്ഷത്തിന്റെ സെറ്റാണ് പെട്രോൾ ഒഴിച്ച് കത്തിച്ചത് – ധർമജൻ ബോൾഗാട്ടി

ടെലിവിഷൻ പരിപാടികളിലൂടെ മെല്ലെ സിനിമയിലേക്ക് ചുവടു വച്ച താരമാണ് ധർമജൻ ബോൾഗാട്ടി . മികച്ചൊരു കോമഡി താരമായി പേരെടുത്തിരിക്കുകയാണ് ധർമജൻ സിനിമയിൽ.മാത്രമല്ല നിർമ്മാതാവായും ധർമജൻ ചുവടു വചച്ചു . പാപ്പി അപ്പച്ചാ എന്ന ചിത്രത്തിൽ ധര്മജനൊരു ശ്രദ്ധേയ വേഷമാണുണ്ടായിരുന്നത്.

തന്റെ ആദ്യ സിനിമകളിലൊന്നായ പാപ്പി അപ്പച്ച എന്ന സിനിമയിലെ ഒരു രസകരമായ സംഭവം അടുത്തിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ധര്‍മജന്‍ പങ്കുവച്ചു.പാപ്പി അപ്പച്ചയുടെ പ്രധാന സീനുകളിലൊന്ന് എടുക്കുന്ന ദിവസം. ഡ്രൈവിംഗിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ച്‌ സെറ്റിലെത്തി. അവിടെ ചെന്നപ്പോഴല്ലേ അറിയുന്നത്. ഓടിക്കേണ്ടത് പഴയ വില്ലീസ് ജീപ്പ്. ഇന്നോവ രണ്ടുതിരി തിരിച്ചാമതിയെങ്കില്‍ ഇത് പതിനാറു തിരി തിരിക്കണം.

ആ സിനിമയില്‍ പല സീനുകളിലും എന്നോട് വണ്ടിയെടുക്കടാ എന്നു പറയുന്ന ഡയലോഗ് ഉണ്ട്. എന്റെ ഡ്രൈവിംഗിന്റെ ഗുണം കൊണ്ടാണോന്നറിയില്ല അത് വണ്ടിയില്‍ കേറടാ എന്നാക്കേണ്ടിവന്നു.

ആ സിനിമയില്‍ സ്‌കൂള്‍ കത്തുന്നൊരു സീനുണ്ട്. അതിലേക്കു ജീപ് ഓടിച്ചു കയറ്റണം. ആദ്യ തവണ ടയര്‍ തിരിഞ്ഞുപോയി. രണ്ടാമത്തെ തവണ ജീപ് വളഞ്ഞുപോയി. ടേക്ക് ഓകെ ആയില്ല. എടാ. സെറ്റ് കത്തിത്തീരുമ്‌ബോഴേക്കെങ്കിലും ഓടിച്ചെത്തുമോ എന്നായി ഡയറക്ടര്‍. സ്‌കൂള്‍ കത്തിത്തീര്‍ന്നാല്‍ പിന്നെ പറഞ്ഞിട്ടു കാര്യമില്ലല്ലോ ?

എട്ടുലക്ഷത്തിന്റെ സെറ്റാണ് പെട്രോള്‍ ഒഴിച്ചു കത്തിക്കുന്നത്. പിന്നെ മൂന്നാമത്തെ ടേക്കില്‍ ഓക്കെ ആയി. അപ്പൊഴാ എന്റെയും ശ്വാസം വീണത്! ധര്‍മജന്‍ ചിരിയോടെ പറഞ്ഞു നിര്‍ത്തുന്നു.

Dharmajan-Bolgatty-Badai-Banglaw-Ramesh-Pisharody-Nadirsha

dharmajan about pappi appacha movie experiences

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top