Tamil
ധനുഷിന്റെ രായന് എ സർട്ടിഫിക്കറ്റ്
ധനുഷിന്റെ രായന് എ സർട്ടിഫിക്കറ്റ്
സംവിധായകനായും നടനായും ധനുഷ് എത്തുന്ന ചിത്രമാണ് രായൻ. ധനുഷ് വൻ മേക്കോവറിലാണ് ചിത്രത്തിലെത്തുന്നതെന്നാണ് വിവരം. ജൂലൈ 26 റിലീസ് ചെയ്യുന്ന ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് ചിത്രം നിർമിക്കുന്നത്.
മലയാളത്തിൽ നിന്ന് അപർണയ്‍ക്ക് പുറമേ ചിത്രത്തിൽ നിത്യ മേനൻ, കാളിദാസ് ജയറാം എന്നിവരും സുന്ദീപ് കിഷൻ, വരലക്ഷ്‍മി ശരത്‍കുമാർ, ദുഷ്‍റ വിജയൻ. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെൽവരാഘവൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
നേരത്തെ ചിത്രത്തിൻറെ റിലീസ് ജൂലൈ 14 വച്ചിരുന്നെങ്കിലും പിന്നീട് കമൽഹാസൻറെ ഇന്ത്യൻ 2 ഇതിനോട് അടുപ്പിച്ച് റിലീസാകുന്നതിനാൽ ക്ലാഷ് ഒഴിവാക്കാൻ മാറ്റിയെന്നാണ് കോളിവുഡിലെ സംസാരം. കേരളത്തിൽ ഗോകുലം മൂവീസാണ് തിയറ്ററുകളിൽ വിതരണത്തിന് എത്തിക്കുക. എന്നാൽ ഇതുവരെയും എന്താണ് ചിത്രത്തിന്റെ പ്രമേയം എന്ന് പുറത്തുവിട്ടില്ല.
ഛായാഗ്രഹണം- ഓം പ്രകാശും സംഗീതം- എആർ റഹ്മാനും നിർവഹിക്കുന്ന ചിത്രത്തിൽ എസ്ജെ സൂര്യയാണ് വില്ലനായി എത്തുന്നതെന്നും പറയുന്നുണ്ട്. പീറ്റർ ഹെയ്ൻ ആണ്സംഘട്ടന സംവിധാനം.
കഴിഞ്ഞവർഷം ജൂലായിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ധനുഷിന്റെ മൂന്നാം സംവിധാന സംരംഭമാണ് രായൻ. 2017-ൽ പുറത്തിറങ്ങിയ പാ പാണ്ടിയാണ് ധനുഷ് സംവിധാനം ചെയ്ത ആദ്യചിത്രം.
മലയാളിതാരങ്ങളായ മാത്യു തോമസ്, അനിഖാ സുരേന്ദ്രൻ, പ്രിയാ വാര്യർ എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന ‘നിലവുക്ക് എൻമേൽ എന്നടീ കോപം’ എന്ന ചിത്രവും ധനുഷ് സംവിധാനം ചെയ്യുന്നുണ്ട്. ഇതിന്റെ തിരക്കഥയും ധനുഷിന്റേത് തന്നെയാണ്.
