News
ശരിയായി അഭിനയിച്ചില്ല, ധനുഷിന്റെ കരണത്തടിച്ച് സംവിധായകന്‍ സെല്‍വരാഘവന്‍; വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായി സംഭവം
ശരിയായി അഭിനയിച്ചില്ല, ധനുഷിന്റെ കരണത്തടിച്ച് സംവിധായകന്‍ സെല്‍വരാഘവന്‍; വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായി സംഭവം
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് ധനുഷ്. തമിഴില്‍ മാത്രമല്ല ബോളിവുഡിലും ആരാധകരെ സ്വന്തമാക്കാന്‍ സാധിച്ചിട്ടുണ്ട് ധനുഷിന്. മാത്രമല്ല. ഹോളിവുഡിലും താരം തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. റൂസോ സഹോദന്മാരുടെ ദ ഗ്രേ മാന്‍ എന്ന ചിത്രത്തിലൂടെയാണ് ധനുഷ് ഹോളിവുഡില്‍ എത്തുന്നത്.
നടനെന്ന നിലയില്‍ മാത്രമല്ല, ഗായകനായും ഗാനരചയിതാവായും സിനിമയുടെ പിന്നണിയിലെ പ്രവര്‍ത്തനത്തിലുമെല്ലാം ഒരുപോലെ മികവ് തെളിയിച്ച താരമാണ് ധനുഷ്. ഇടയ്ക്ക് വെച്ച് ധനുഷിന്റെ വ്യക്തി ജീവിതവും വാര്‍ത്തകളില്‍പ്പെട്ടിരുന്നു. ഐശ്വര്യയുമായുള്ള വിവാഹമോചനവാര്‍ത്തകളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
തുള്ളുവതോ ഇളൈമൈ എന്ന ചിത്രത്തിലൂടെയാണ് ധനുഷ് സിനിമാ ലോകത്ത് അരങ്ങേറ്റം ചെയ്തത്.ധനുഷിനോടെപ്പം തന്നെ തമിഴ് സിനിമയില്‍ ശ്രദ്ധേയരായി മാറിയ വ്യക്തിയാണ് സഹോദരന്‍ സെല്‍വരാഘവനും.അതെ സമയം സെല്‍വരാഘവന്റെ രണ്ടാമത്തെ ചിത്രമാണ് ‘കാതല്‍ കൊണ്ടേന്‍’.
ഈ ചിത്രത്തിലും നായകനായി സഹോദരന്‍ ധനുഷിനെ തീരുമാനിക്കുകയായിരുന്നു. ആ സിനിമയില്‍ നായകനായി അഭിനയിക്കുമ്പോള്‍ ധനുഷിന് 17 വയസ്സായിരുന്നു.എന്നാല്‍ സിനിമയിലെ ഒരു രംഗത്തില്‍ ശരിയായി അഭിനയിച്ചില്ലെന്ന് ആരോപിച്ച് സെല്‍വരാഘവന്‍ ധനുഷിനെ തല്ലുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നു.ആ കഥയാണ് ഇപ്പോള്‍ വീണ്ടും വൈറലായി കൊണ്ടിരിക്കുന്നത്.
ആദ്യ സിനിമയിലൂടെ ലഭിച്ച വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് സെല്‍വരാഘവന്‍ തന്റെ രണ്ടാമത്തെ ചിത്രമായി കാതല്‍ കൊണ്ടേന്‍ സംവിധാനം ചെയ്തത്. ചിത്രത്തില്‍ ധനുഷിന് പകരം പ്രഭുദേവയെ നായകനാക്കാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ചെറുപ്പക്കാരനായ സെല്‍വരാഘവനില്‍ പ്രഭുദേവയ്ക്ക് വലിയ വിശ്വാസം തോന്നിയില്ല. ഇതോടെ നായകനായി ധനുഷിനെ തന്നെ വന്നു.ധനുഷിനെ വച്ച് പ്രണയകഥയെ ത്രില്ലര്‍ ശൈലിയിലാണ് സെല്‍വ സംവിധാനം ചെയ്തത്.
മാത്രമല്ല ചിത്രത്തിലെ ധനുഷിന്റെ പ്രകടനം ഇന്നും പ്രേക്ഷകര്‍ അഭിനന്ദിക്കുന്ന മികച്ച വേഷങ്ങളിലൊന്നാണ്. അതിന്റെ എല്ലാ ക്രെഡിറ്റും സഹോദരനാണെന്നും നടന്‍ പറഞ്ഞിട്ടുണ്ട്. സംവിധായകന്‍ പറയുന്നതൊക്കെ ശ്രദ്ധിച്ചാണ് ധനുഷ് അഭിനയിച്ചതെങ്കിലും ചിലയിടങ്ങളില്‍ അത്ര മികവ് പുലര്‍ത്താന്‍ സാധിക്കാതെ വന്നിരുന്നു. ചിത്രത്തില്‍ നായികയായ സോണിയ അഗര്‍വാളിന്റെ കഥാപാത്രം ധനുഷിനെ വീട്ടിലേക്ക് കൊണ്ട് പോകുന്ന രംഗവും കൂറ്റന്‍ വീട് കാണുമ്പോള്‍ ധനുഷ് കാണിക്കുന്ന പ്രകടനവുമാണ് ചിത്രത്തിലെ ഏറ്റവും മികച്ച സീനുകളില്‍ ഒന്ന്.
സെല്‍വരാഘവന്‍ പലതവണ ധനുഷിനോട് പറഞ്ഞ് കൊടുത്തെങ്കിലും സംവിധായകന്‍ ഉദ്ദേശിച്ച പ്രകടനം ലഭിച്ചില്ല. ഇതോടെ ദേഷ്യവും സങ്കടവും വന്ന സെല്‍വ ധനുഷിനെ ഷൂട്ടിങ്ങ് സ്‌പോട്ടില്‍ വച്ച് തല്ലുകയായിരുന്നു. പ്രതീക്ഷിക്കാതെ എല്ലാവരുടെയും മുന്നില്‍ നിന്നും തല്ല് കിട്ടിയതോടെ ധനുഷ് കരഞ്ഞ് പോയി.
അവന്‍ പുതിയ ആളല്ലേ എന്നും ഇത്രയും ടെന്‍ഷന്റെ ആവശ്യമെന്താണെന്നും ചോദിച്ച് ക്യാമറമാന്‍ അരവിന്ദ് കൃഷ്ണയാണ് സെല്‍വയെ പറഞ്ഞ് മനസിലാക്കിയത്. ഇതോടെ അദ്ദേഹം ശാന്തനായി. അങ്ങനെ ധനുഷിനെ വിളിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും അതിന് ശേഷം സിനിമയുടെ ചിത്രീകരണം മുന്നോട്ട് പോയത്.ഏതായാലും ആ പഴയ കഥ തന്നെയാണ് ഇപ്പോള്‍ ആരാധകര്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യുന്നത്.
അടുത്തിടെ ധനുഷും മീനയും തമ്മില്‍ വിവാഹിതരാവാന്‍ പോവുന്നു എന്ന തരത്തില്‍ പ്രചാരണം നടന്നിരുന്നു. വിഷയത്തില്‍ നടന്‍ ബെയില്‍വാന്‍ രംഗനാഥന്‍ നടത്തിയ വെളിപ്പെടുത്തുകളാണ് സമൂഹ മാധ്യമങ്ങളില്‍ വലിയ വര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. ധനുഷുമായി പുതിയ ബന്ധത്തിലേക്ക് നടി പോവുകയാണെന്ന രംഗനാഥന്റെ വെളിപ്പെടുത്തല്‍ ആരാധകരെയും അത്ഭുതപ്പെടുത്തുകയാണ്. അതിനുള്ള വിശദീകരണവും താരം നല്‍കി.
മാസങ്ങള്‍ക്ക് മുന്‍പാണ് മീനയുടെ ഭര്‍ത്താവ് അന്തരിക്കുന്നത്. ശേഷം സാധാരണ ജീവിതത്തിലേക്ക് തിരികെ വന്ന നടി ധനുഷിനെ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണെന്നാണ് ബെയില്‍വാന്‍ രംഗനാഥന്‍ പറയുന്നത്. ധനുഷ് ഭാര്യയുമായി പിരിഞ്ഞും മീന ഭര്‍ത്താവില്ലാതെയും ജീവിക്കുന്നതിനാല്‍ ഈ വരുന്ന ജൂലൈയില്‍ രണ്ടാളും വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ ഇതില്‍ എത്രത്തോളം സത്യമുണ്ടെന്ന് എനിക്കും പറയാന്‍ സാധിക്കില്ല.
‘രണ്ടാളും ചെറുപ്പക്കാരാണ്, നാല്‍പത് വയസേ ഉള്ളു. ഇരുവരും പങ്കാളികളില്ലാതെ ജീവിക്കുകയുമാണ്. അപ്പോള്‍ അവരുടെ ശരീരം പലതും ആവശ്യപ്പെടും. അതുകൊണ്ട് ഇനിയൊരു ജീവിതം ഉണ്ടാവുന്നതില്‍ തെറ്റൊന്നുമില്ല. ചിലപ്പോള്‍ വിവാഹം കഴിക്കാതെ ലിവിംഗ് ടുഗദറായിട്ടും ജീവിച്ചേക്കാം..
എന്നാല്‍ മീനയുടെ ചടങ്ങില്‍ രജനികാന്ത് വന്നതോടെ ഇത്തരം വാര്‍ത്ത പ്രചരിപ്പിച്ചവരും കണ്‍ഫ്യൂഷനിലായി. തുടക്കം മുതല്‍ ഒരു അച്ഛനും മകളും എന്നത് പോലെ നല്ല സ്‌നേഹബന്ധത്തിലാണ് മീനയും രജനികാന്തുമുള്ളത്. അങ്ങനെയുള്ളപ്പോള്‍ രജനികാന്തിന്റെ മകള്‍ക്ക് മീന എങ്ങനെ ദ്രോഹം ചെയ്യും എന്നതാണ് ചോദ്യം’, എന്നും രംഗനാഥന്‍ പറയുന്നു.
