Connect with us

ജയറാം എന്ന നടന്‍ അത്ഭുതപ്പെടുത്തുന്നു, ബാബു ആന്റണി സാര്‍ കയറി വരുമ്പോഴേ പേടിയാണ്; തുറന്ന് പറഞ്ഞ് കാര്‍ത്തി

Malayalam

ജയറാം എന്ന നടന്‍ അത്ഭുതപ്പെടുത്തുന്നു, ബാബു ആന്റണി സാര്‍ കയറി വരുമ്പോഴേ പേടിയാണ്; തുറന്ന് പറഞ്ഞ് കാര്‍ത്തി

ജയറാം എന്ന നടന്‍ അത്ഭുതപ്പെടുത്തുന്നു, ബാബു ആന്റണി സാര്‍ കയറി വരുമ്പോഴേ പേടിയാണ്; തുറന്ന് പറഞ്ഞ് കാര്‍ത്തി

നിരവധി ആരാധകരുള്ള താരമാണ് കാര്‍ത്തി. പൊന്നിയിന്‍ സെല്‍വന്‍ 2 ആണ് താരത്തിന്റേതായി പുറത്തെത്താനുള്ള ചിത്രം. ഇപ്പോഴിതാ ജയറാമിനെ കുറിച്ച് നടന്‍ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ഓരോ വേഷം ചെയ്യുന്നതിനും ജയറാം എന്ന നടന്‍ എടുക്കുന്ന തയ്യാറെടുപ്പ് വളരെ വലുതാണെന്നും സെറ്റിലും ഷോട്ടിനിടയിലും ഉള്ള അദ്ദേഹത്തിന്റെ പെരുമാറ്റം പലപ്പോഴും തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നുമാണ് കാര്‍ത്തി പറയുന്നത്.

പൊന്നിയന്‍ സെല്‍വന്‍2 വിന്റെ പ്രചരണാര്‍ത്ഥം കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കാര്‍ത്തി. ജയറാം ചെയ്യുന്ന വേഷത്തിന് അഞ്ചടി ഉയരമാണ് വേണ്ടത്. എന്നാല്‍ അദ്ദേഹത്തിന് ആറടി ഉയരം ഉണ്ട്. ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് അദ്ദേഹം എത്തുമ്പോള്‍ കാല് വളച്ചു വെച്ച് അഞ്ചടി ഉയരമുള്ള ആളായാണ് എത്തിയത്. അദ്ദേഹം പറഞ്ഞു.

ബാബു ആന്റണി സാറിനെ പൂവിഴി വാസലിലേ എന്ന ചിത്രത്തില്‍ കാണുമ്പോഴേ പേടിയാണ്. ഇന്നും ബാബു ആന്റണി സാര്‍ കയറി വരുമ്പോഴേയ്ക്കും പേടിയാണെന്നും നടന്‍ കാര്‍ത്തി പറഞ്ഞു. അദ്ദേഹത്തോടൊപ്പം ഒരുമിച്ച് ജോലി ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കാര്‍ത്തി പറഞ്ഞു.

വിക്രം, ജയം രവി, തൃഷ, ഐശ്വര്യ ലക്ഷ്മി, ശോഭിത തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ഈ മാസം 28നാണ് പൊന്നിയിന്‍ സെല്‍വന്റെ രണ്ടാമത്തേയും അവസാനത്തേയും ഭാഗം തിയേറ്ററുകളിലെത്തുന്നത്. ഐശ്വര്യ റായ്, ചിയാന്‍ വിക്രം, ജയം രവി, കാര്‍ത്തി, തൃഷ കൃഷ്ണന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുമ്പോള്‍ ശരത് കുമാര്‍, പ്രഭു, ജയറാം, ലാല്‍, കിഷോര്‍, ശോഭിത, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരാണ് മറ്റ് വേഷങ്ങളില്‍ എത്തുന്നത്.

Continue Reading
You may also like...

More in Malayalam

Trending