News
നാല് വര്‍ഷത്തിനിടയില്‍ വലതു കാലിന് 23 സര്‍ജറി, മൂന്ന് വര്‍ഷം വീല്‍ ചെയറില്‍, ഒരു വര്‍ഷം ഊന്നു വടിയില്‍; അവിടെ നിന്നാണ് ഇന്ന് വരെ എത്തിയത്; തനിക്ക് പറ്റിയ അപകടത്തെ കുറിച്ച് വിക്രം
നാല് വര്‍ഷത്തിനിടയില്‍ വലതു കാലിന് 23 സര്‍ജറി, മൂന്ന് വര്‍ഷം വീല്‍ ചെയറില്‍, ഒരു വര്‍ഷം ഊന്നു വടിയില്‍; അവിടെ നിന്നാണ് ഇന്ന് വരെ എത്തിയത്; തനിക്ക് പറ്റിയ അപകടത്തെ കുറിച്ച് വിക്രം
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിക്രം. വ്യത്യസ്തങ്ങളായ മേക്കോവറുകളില്‍ പലപ്പോഴും അദ്ദേഹം ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. ഇപ്പോഴിതാ പൊന്നിയിന്‍ സെല്‍വന്‍ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ ഒരു അഭിമുഖത്തില്‍ ബാല്യകാലത്തില്‍ തനിക്കുണ്ടായ അപകടത്തെ കുറിച്ച് പറയുകയാണ് നടന്‍.
12ാം വയസില്‍ സുഹൃത്തിനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോഴാണ് അപകടം സംഭവിച്ചത്. വലതു കാല്‍ പൂര്‍ണ്ണമായും തകര്‍ന്നു. കാല്‍ മുറിച്ചു മാറ്റണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ അമ്മ വേണ്ടെന്ന് പറഞ്ഞു. പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് വരുമെന്ന് അമ്മയ്ക്ക് വിശ്വസമുണ്ടായിരുന്നു. അതുപോലെ തന്നെ സംഭവിച്ചു.
നാല് വര്‍ഷത്തിനിടയില്‍ വലതു കാലിന് 23 സര്‍ജറി നടത്തി. മൂന്ന് വര്‍ഷം വീല്‍ ചെയറിലുള്ള ജീവിതവും. പിന്നീട് ഒരു വര്‍ഷം ഊന്നു വടിയുടെ സഹായത്തോടെ നടന്നു പരിശീലിച്ചു. കഠിനമായ വേദനയോടെയാണ് ഒരോ ചുവടുകളും വെച്ചത്. അപകടത്തില്‍ തളര്‍ന്നു പോയ കാല്‍ തിരിച്ചു പിടിക്കാന്‍ വെറും 2 ശതമാനം സാധ്യത മാത്രമായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. അവിടെ നിന്നാണ് ഇന്ന് വരെ എത്തിയത്, എന്നും വിക്രം പറഞ്ഞു.
മുന്‍പും പല അഭിമുഖങ്ങളിലും താരം തന്റെ അപകടത്തെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. പിന്നീട് നിരവധി തവണയാണ് വിക്രം ശരീര ഭാരം കുറച്ചു കൂട്ടിയും കഥാപാത്രത്തിനു വേണ്ടി പ്രയത്‌നിച്ചിട്ടുള്ളത്. ഒരപകടത്തില്‍ നിന്ന് അതീജീവിച്ചെങ്കില്‍ ശരീരത്തെ ഏതുരീതിയിലും പരുവപ്പെടുത്തിയെടുക്കാമെന്ന് താരം സിനമകളിലൂടെ തെളിയിക്കുകയാണ്.
പൊന്നിയിന്‍ സെല്‍വനെ കൂടാതെ തങ്കലാന്‍ എന്ന ചിത്രമാണ് വിക്രമിന്റേതായി പുറത്തെത്താനുള്ളത്. ഈ ചിത്രത്തിന്റെ മേക്കിങ് വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിക്രമിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് അണിയറപ്രവര്‍ത്തകര്‍ വീഡിയോ പുറത്തിറക്കിയത്.
നച്ചത്തിരം നഗര്‍കിറത് എന്ന ചിത്രത്തിന് ശേഷം പാ രഞ്ജിത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാന്‍. കോലാര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തിലുള്ള പീരിയോഡിക് ആക്ഷന്‍ ചിത്രമായാണ് തങ്കലാന്‍ എത്തുന്നത്. രപ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ചിത്രമാകും തങ്കലാനെന്നാണ് മേക്കിങ് വീഡിയോ നല്‍കുന്ന സൂചന.
വ്യത്യസ്തമായ ഗെറ്റപ്പിലെത്തുന്ന വിക്രം തന്നെയാണ് സിനിമയുടെ പ്രധാന ആകര്‍ഷണം. കഥാപാത്രത്തിനായുള്ള വിക്രമിന്റെ തയ്യാറെടുപ്പുകള്‍ മേക്കിങ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിരവധി പേരാണ് താരത്തെ പ്രശംസിച്ച് എത്തിയിരിക്കുന്നത്. മലയാളി താരങ്ങളായ പാര്‍വതി തിരുവോത്തും മാളവികാ മോഹനനുമാണ് നായികമാര്‍.
