Connect with us

സൗന്ദര്യത്തില്‍ അജിത്തിനേക്കാള്‍ ഒരുപടിയ്ക്ക് മുന്നില്‍ നില്‍ക്കുന്നത് മമ്മൂട്ടി തന്നെ!; ദേവയാനി

Malayalam

സൗന്ദര്യത്തില്‍ അജിത്തിനേക്കാള്‍ ഒരുപടിയ്ക്ക് മുന്നില്‍ നില്‍ക്കുന്നത് മമ്മൂട്ടി തന്നെ!; ദേവയാനി

സൗന്ദര്യത്തില്‍ അജിത്തിനേക്കാള്‍ ഒരുപടിയ്ക്ക് മുന്നില്‍ നില്‍ക്കുന്നത് മമ്മൂട്ടി തന്നെ!; ദേവയാനി

ഒരു കാലത്ത് തെന്നിന്ത്യയില്‍ നിറഞ്ഞ് നിന്നിരുന്ന നടിയാണ് ദേവയാനി. ഇപ്പോഴിതാ സിനിമ മേഖലയില്‍ തനിയ്‌ക്കൊപ്പം അഭിനയിച്ച നടന്മാരെ കുറിച്ച് മനസ്സുതുറന്ന് നടി. മമ്മൂട്ടി, അജിത്, ജയറാം, വിജയകാന്ത്, ശരത് കുമാര്‍ തുടങ്ങിയ നടന്മാരെ കുറിച്ചുള്ള ഓര്‍മ്മകളും നടി പങ്കുവെച്ചു. സുഹാസിനി അവതരിപ്പിക്കുന്ന ‘സംതിങ് സ്‌പെഷ്യല്‍ വിത്ത് സുഹാസിനി’ എന്ന പരിപാടിയിലാണ് ഇതേ കുറിച്ച് നടി പറയുന്നത്.

ദേവയാനിയ്ക്ക് നല്‍കിയ ചിത്രങ്ങളില്‍ ഓരോന്നു വീതം എടുക്കാന്‍ സുഹാസിനി ആവശ്യപ്പെട്ടിരുന്നു. ഇതിനിടയില്‍ മമ്മൂട്ടിയുടെ ചിത്രം ലഭിച്ചപ്പോള്‍ അജിത്താണോ മമ്മൂട്ടിയാണോ സുന്ദരന്‍ എന്ന് സുഹാസിനി ചോദിച്ചു. രണ്ടുപേരും എന്നായിരുന്നു ദേവയാനി ആദ്യം പറഞ്ഞത്. എന്നിരുന്നാലും ഒരുപടിയ്ക്ക് മുന്നില്‍ മമ്മൂട്ടിയാണെന്നും അവര്‍ പറഞ്ഞു.

തന്റെയും ചോയിസ് അതാണെന്ന് സുഹാസിനിയും കൂട്ടിച്ചേര്‍ത്തു. ഒരു ഗോസിപ്പ് കിട്ടിയെന്നും ഇത് താന്‍ ദേവയാനിയുടെ പങ്കാളിയോട് പറയുമെന്നും സുഹാസിനി തമാശരൂപത്തില്‍ പറഞ്ഞപ്പോള്‍ താന്‍ പറഞ്ഞ കാര്യം അദ്ദേഹം അംഗീകരിക്കുമെന്നായിരുന്നു ദേവയാനിയുടെ മറുപടി.

‘സിനിമയാണ് എല്ലാം. എപ്പോഴും അത് കൂടെയുണ്ടാകണം. സിനിമയില്‍ എന്നും ഞാനും ഉണ്ടാകണം എന്നാണ് ആഗ്രഹിക്കുന്നത്’, എന്നും ദേവയാനി പറഞ്ഞു.

നല്ല തമാശക്കാരനാണ് ജയറാമെന്ന് പരിപാടിയില്‍ ദേവയാനി പറഞ്ഞു. പൊന്നിയിന്‍ സെല്‍വനിലെ കഥാപാത്രം ഒരിക്കലും മറക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടി നായകനായ തമിഴ് ചിത്രം മറുമലര്‍ച്ചിയില്‍ ദേവയാനിയായിരുന്നു നായിക. നിരവധി മലയാളചിത്രങ്ങളിലും ദേവയാനി നായികയായി എത്തിയിട്ടുണ്ട്.

More in Malayalam

Trending