Malayalam Breaking News
ദേവാസുരത്തിന്റെ ക്ലൈമാക്സ് ഉപേക്ഷിച്ച് തിരിച്ച് പോയാലോ എന്ന് മോഹൻലാൽ ആലോചിച്ചിരുന്നു !
ദേവാസുരത്തിന്റെ ക്ലൈമാക്സ് ഉപേക്ഷിച്ച് തിരിച്ച് പോയാലോ എന്ന് മോഹൻലാൽ ആലോചിച്ചിരുന്നു !
By
മലയാള സിനിമയില്‍ എക്കാലവും വലിയ ജനക്കൂട്ടത്തെ ഒറ്റ ഫ്രൈമില്‍ നിര്‍ത്തിയിരുന്ന സംവിധായകനാണ്’ ഐ.വി.ശശി’. മലയാള സിനിമയുടെ ക്ലാസിക്ക് ഹിറ്റുകളില്‍ ഒന്നാണ് ഐ .വി .ശശി , രഞ്ജിത്ത് , മോഹന്‍ലാല്‍ ടീമിന്‍റെ ‘ദേവാസുരം’. ആവേശത്തിന്‍റെ കനലുകള്‍ തലമുറകളിലേക്ക് കോരിയിട്ടു കൊണ്ടായിരുന്നു അടിമുടി താന്തോന്നിയായ ‘മംഗലശ്ശേരി നീലകണ്ഠന്‍’ എന്ന കഥാപാത്രത്തെ മോഹന്‍ലാല്‍ സുവര്‍ണ്ണ മാക്കികഥാപാത്രമാക്കി മാറ്റിയത് .
എന്നാല്‍, ദേവാസുരത്തിന്‍റെ ക്ലൈമാക്സ് ചിത്രീകരിക്കുന്ന സ്ഥലത്തെ ആള്‍കൂട്ടത്തെ കണ്ടപ്പോള്‍ ചിത്രീകരണത്തിന് റെഡിയായി വന്ന മോഹന്‍ലാല്‍ തിരിച്ചു ഹോട്ടലിലേക്ക് പോയാലോ എന്നായിരുന്നു ആദ്യം ചിന്തിച്ചത്. ദേവാസുരത്തിന്‍റെ ക്ലൈമാക്സ് രംഗം ചിത്രീകരിച്ചത് ശ്രീകൃഷണപുരത്തെ പരിയാംനംപറ്റ അമ്പലത്തിലായിരുന്നു .
ഒരു ഉത്സവപറമ്പിന്‍റെ പ്രതീതിയിലാണ് ഐ .വി .ശശി ദേവാസുരത്തിന്‍റെ ക്ലൈമാക്സ് പ്ലാന്‍ ചെയ്തത്. നാട്ടുകാര്‍ എല്ലാവരും വരണം സഹകരിക്കണമെന്ന നിലയിലായിരുന്നു ദേവാസുരത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ നോട്ടീസ് വിളംബരം ചെയ്തത്. പക്ഷെ ,രാത്രിയില്‍ പ്ലാന്‍ ചെയ്ത ക്ലൈമാക്സില്‍ പങ്കെടുക്കാന്‍ വൈകുന്നേരം അഞ്ചു മണി ആയപ്പോഴേക്കും ക്ഷേത്ര പരിസരത്ത് തൃശ്ശൂര്‍ പൂരത്തിനുള്ള ജനസമുദ്രമായി.
മൂന്ന് ക്യാമറ ഉപയോഗിച്ചാണ് ഐ .വി .ശശി ക്ലൈമാക്സ് പ്ലാന്‍ ചെയ്തിരിക്കുന്നത്.ഹോട്ടലില്‍ നിന്നും ക്ലൈമാക്സ് ചിത്രീകരണത്തിന് വന്ന മോഹന്‍ലാല്‍ ക്ഷേത്ര പരിസരത്തെ ആളുകളെ കണ്ട് ഞെട്ടി !!! തിരിച്ചു ഹോട്ടലിലേക്ക് പോയാലോ എന്നായിരുന്നു മോഹന്‍ലാല്‍ ആദ്യം ചിന്തിച്ചത്. പക്ഷെ,
ആള്‍കൂട്ടത്തിനിടയില്‍ പതറാതെ ആളുകളെ നിയന്ത്രിച്ച് ചിത്രീകരണത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുന്ന സംവിധായകന്‍ ഐ .വി .ശശിയെ കണ്ടപ്പോള്‍ മോഹന്‍ലാല്‍ പോലീസ് സഹായത്തോടെ കാറില്‍ നിന്നിറങ്ങി ഐ.വി.ശശിയുടെ മുന്നില്‍ ഹാജറാവുകയായിരുന്നു.
മലയാള സിനിമയില്‍ എക്കാലവും വലിയ ജനക്കൂട്ടത്തെ ഒറ്റ ഫ്രൈമില്‍ നിര്‍ത്തിയിരുന്ന സംവിധായകന്‍ ഐ .വി .ശശി
വലിയ ആള്‍ക്കൂട്ടത്തിന്‍റെ ഇടയില്‍ എട്ടുദിവസത്തോളമായിരുന്നു ദേവാസുരത്തിന്‍റെ ക്ലൈമാക്സ് ചിത്രീകരിച്ചത്.
AshiqShiju
devasuram climax shooting incident