Connect with us

ഹിറ്റുകളുടെ തമ്പുരാൻ ഡെന്നിസ് ജോസഫ് തിരിച്ചുവരുന്നു; നായകൻ മമ്മൂട്ടി !!!

Malayalam Breaking News

ഹിറ്റുകളുടെ തമ്പുരാൻ ഡെന്നിസ് ജോസഫ് തിരിച്ചുവരുന്നു; നായകൻ മമ്മൂട്ടി !!!

ഹിറ്റുകളുടെ തമ്പുരാൻ ഡെന്നിസ് ജോസഫ് തിരിച്ചുവരുന്നു; നായകൻ മമ്മൂട്ടി !!!


ഹിറ്റുകളുടെ തമ്പുരാന്‍ ഡെന്നിസ് ജോസഫിന്റെ പുതിയ തിരക്കഥയിൽ മമ്മൂട്ടി ചിത്രം വരുന്നു. പ്രമോദ് പപ്പൻ ആയിരിക്കും ചിത്രം സംവിധാനം ചെയ്യുന്നത്. ഈസ്റ്റര്‍ സര്‍പ്രൈസ് ആയി ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് മൂന്ന് മമ്മൂട്ടി ചിത്രങ്ങള്‍ അനൗണ്‍സ് ചെയ്തതിന്റെ കൂട്ടത്തിലാണ് ഡെന്നിസ് ജോസഫ് മമ്മൂട്ടി ചിത്രവുമായി തിരിച്ചുവരുന്ന കാര്യവും അറിയിച്ചത്.

മോഹൻലാലിന് സൂപ്പർസ്റ്റാർ പട്ടം നൽകിയ രാജാവിന്റെ മകനും മമ്മൂട്ടിയെ മെഗാസ്റ്റാർ ആക്കിയ ന്യൂ ഡൽഹിയും ഡെന്നിസിന്റെ രചനകൾ ആയിരുന്നു. മോഹൻലാൽ – മമ്മൂട്ടി എന്ന രണ്ട് സൂപ്പർമെഗാ താരങ്ങളുടെ 80കളിലെയും 90കളിലെയും തകർപ്പൻ ഹിറ്റുകൾ ഡെന്നിസ് ജോസഫ്‌ തിരക്കഥയിൽ പിറവികൊണ്ടവയാണ്.

മലയാളത്തിൽ ഏറ്റവും കൂടുതൽ ബോക്സ്‌ ഓഫീസ് നാഴികക്കല്ലുകൾ സൃഷ്‌ടിച്ച ഡെന്നിസ് ഏറെ കാലമായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഇടയ്ക്ക് പ്രിയദർശൻ ചിത്രം ഗീതാഞ്ജലിയുടെ തിരക്കഥ രചനയിലും ഡെന്നിസ് പങ്കാളിയായിരുന്നു. എന്നിരുന്നാലും സ്വതന്ത്രമായ രചനയിലൂടെ മലയാള സിനിമയിലെ സുവർണ നക്ഷത്രമായിരുന്ന ഡെന്നിസ് ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും സജീവമാകാൻ മടങ്ങി വരുന്നു.

മലയാളത്തിലെ എക്കാലത്തെയും മികച്ച വിജയ ചിത്രങ്ങളായ നിറക്കൂട്ട്, ശ്യാമ, രാജാവിന്റെ മകൻ, ഭൂമിയിലെ രാജാക്കൻമാർ, ന്യൂ ഡൽഹി, സംഘം, നായർ സാബ്, നമ്പർ ട്വന്റി മദ്രാസ് മെയിൽ, കോട്ടയം കുഞ്ഞച്ചൻ, ഇന്ദ്രജാലം, ആകാശദൂത്, എഫ്.ഐ.ആർ തുടങ്ങി വൻ ഹിറ്റുകൾക്ക് തിരക്കഥയെഴുതിയ ഡെന്നിസ്, മനു അങ്കിൾ, അഥർവം, അപ്പു തുടങ്ങി ചില ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തു.

dennis joseph back to malayalam movie


Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top