Connect with us

വീണ്ടും ഒരു ലേഡി ബി​ഗ് ബോസ് ഉണ്ടാകുന്നതിൽ സന്തോഷിക്കുന്നു; പിന്നാലെ വലിച്ചുകീറി സോഷ്യൽ മീഡിയ; നീ ജയിച്ചത് റോബിന് കൊടുക്കാൻ വെച്ചിരുന്ന വോട്ട് കിട്ടിയത് കൊണ്ട്!!!

Bigg Boss

വീണ്ടും ഒരു ലേഡി ബി​ഗ് ബോസ് ഉണ്ടാകുന്നതിൽ സന്തോഷിക്കുന്നു; പിന്നാലെ വലിച്ചുകീറി സോഷ്യൽ മീഡിയ; നീ ജയിച്ചത് റോബിന് കൊടുക്കാൻ വെച്ചിരുന്ന വോട്ട് കിട്ടിയത് കൊണ്ട്!!!

വീണ്ടും ഒരു ലേഡി ബി​ഗ് ബോസ് ഉണ്ടാകുന്നതിൽ സന്തോഷിക്കുന്നു; പിന്നാലെ വലിച്ചുകീറി സോഷ്യൽ മീഡിയ; നീ ജയിച്ചത് റോബിന് കൊടുക്കാൻ വെച്ചിരുന്ന വോട്ട് കിട്ടിയത് കൊണ്ട്!!!

ബിഗ് ബോസ് മലയാളം സീസൺ 6 ല്‍ ആര് വിജയ കിരീടം ചൂടും എന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ബിഗ് ബോസ് ഫൈനലിസ്റ്റ് ആരാണെന്ന് അറിയാനുള്ള ആവേശത്തിലാണ് പ്രേക്ഷകർ. അവസാനഘട്ട വോട്ടിംഗിലും ഇഞ്ചോടിഞ്ചു പോരാട്ടമായിരുന്നു ജിന്റോയും അർജുനും ജാസ്മിനും തമ്മിൽ നടന്നത്.

മലയാളം ബിഗ് ബോസിന്റെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഒന്നാം സ്ഥാനത്തേക്ക് ഇത്ര കടുത്ത മത്സരം നടക്കുന്നത്. ജിൻ്റോ, ജാസ്മിൻ ജാഫർ, അർജുൻ ശ്യാം, അഭിഷേക് ശ്രീകുമാർ, ഋഷി കുമാർ എന്നിവരാണ് അവസാനഘട്ടത്തിൽ മത്സരിച്ച മത്സരാർത്ഥികൾ. ഇവരിൽ നിന്നും ആരാവും ബിഗ് ബോസ് കിരീടം ചൂടുക എന്നറിയാനായിരുന്നു പ്രേക്ഷകരുടെ കാത്തിരിപ്പ്.

ഇതുവരെ കഴിഞ്ഞ അഞ്ച് സീസണുകളിൽ ഒരിക്കൽ മാത്രമാണ് ലേഡി ബി​ഗ് ബോസുണ്ടായത്. അത് സീസൺ നാലിൽ ആയിരുന്നു. ടിക്കറ്റ് ടു ഫിനാലെ അട​ക്കം നേടി ഫൈനൽ പോരാട്ടം നടത്തിയ ദിൽഷ പ്രസന്നനാണ് ബി​ഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലേഡി ബി​ഗ് ബോസ്.

ഇപ്പോഴിതാ ദിൽഷ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നത്. വീണ്ടും ഒരു ലേഡി ബി​ഗ് ബോസ് ഉണ്ടാകുന്നതിൽ സന്തോഷിക്കുന്നയാളാണ് ഞാൻ എന്നായിരുന്നു ദിൽഷ പറഞ്ഞത്. സീസൺ ആറിന്റെ ​ഗ്രാന്റ് ഫിനാലെയിൽ പെർഫോം ചെയ്യാനെത്തിയ ദിൽഷ ഷാജി പാപ്പൻ മീഡിയ അടക്കമുള്ള ഓൺലൈൻ മാധ്യമങ്ങോട് സംസാരിക്കവെയായിരുന്നു ഇക്കാര്യം പറഞ്ഞത്.

ലേഡി ബി​ഗ് ബോസ് വരുന്നതിനോട് നല്ല അഭിപ്രായമാണ് എനിക്ക്. കാരണം ബി​ഗ് ബോസ് ചരിത്രത്തിൽ ഞാൻ മാത്രമെ എന്നും ലേഡി ബി​ഗ് ബോസായി നിൽക്കാവൂ എന്നൊന്നുമില്ല. അർഹിക്കുന്നയാൾ വിജയിയാകണം എന്ന് തന്നെയാണ് ഞാൻ ആ​ഗ്രഹിക്കുന്നത്. നൂറ് ദിവസം ബി​ഗ് ബോസിൽ നിൽക്കുക എന്നത് ചെറിയ കാര്യമല്ല. അതുപോലെ ടോപ്പ് ഫൈവിലുള്ളവരെല്ലാം വിന്നേഴ്സ് തന്നെയാണ്. കാരണം പുറത്ത് നിന്ന് ഷോ കാണുന്നവർക്ക് മാത്രമാണ് അത് ഒരു എന്റർടെയ്ൻമെന്റ്.

അടിയും ബഹളവും എല്ലാം ഉള്ളതുകൊണ്ട് അകത്ത് നിൽക്കുന്നവർക്കെല്ലാം അത് സ്ട്ര​ഗിളിങ് ലൈഫ് തന്നെയാണ്. ടോപ്പ് ത്രീയിൽ വരാൻ പോകുന്നത് അർജുൻ, ജാസ്മിൻ, ജിന്റോ ചേട്ടൻ എന്നിവരായിരിക്കും. ഇവരിൽ ആർക്കും കിട്ടിയാലും അത് ഡിസർവിങ് തന്നെയാണ്. ആരാണെങ്കിലും ഞാൻ ഹാപ്പിയാണ്. അകത്ത് അവർക്ക് കിട്ടിയ സ്ട്ര​ഗിളിനേക്കാൾ വലുതായിരിക്കും ഇനി പുറത്ത് ഇറങ്ങി കഴിയുമ്പോൾ അവർക്ക് നേരിടേണ്ടി വരിക.

അത് കൂടി താങ്ങാനുള്ള ശക്തി അവർക്കുണ്ടാവട്ടെ. ജാസ്മിനാണെങ്കിലും ആർക്കാണെങ്കിലും. കാരണം ഒരുപാട് സൈബർ അറ്റാക്കുണ്ടാകും. അതൊക്കെ അതിന്റേതായ രീതിയിൽ എടുത്ത് നല്ല രീതിയിൽ മുന്നോട്ട് പോവാൻ സാധിക്കട്ടെ എന്നാണ് ദിൽഷ പറഞ്ഞത്.

എന്നാൽ വീഡിയോ വൈറലായതോടെ വലിയ വിമർശനമാണ് ദിൽഷയ്ക്ക് നേരെ ഉണ്ടാകുന്നത്. റോബിന്റെ പേര് പറഞ്ഞാണ് ദിൽഷയെ വിമർശിച്ചവരുടെ കമന്റുകള‍ിൽ ഏറെയും. നീ ജയിച്ചത് തങ്ങൾ റോബിന് കൊടുക്കാൻ വെച്ചിരുന്ന വോട്ട് കിട്ടിയതുകൊണ്ടാണ് എന്നെല്ലാമാണ് കമന്റുകൾ. ദിൽഷ എങ്ങനെയാണ് വിന്നറായതെന്ന് നാട്ടിലുള്ള എല്ലാർക്കും അറിയാം,

ഡോ. റോബിൻ ജയിക്കേണ്ടതായിരുന്നു. അദ്ദേഹത്തിന് വേണ്ടി ദിൽഷയ്ക്ക് കുത്തിയ ഞങ്ങൾ പിന്നെ ശശിയായി, ഒട്ടും ഡിസർവിങ് അല്ലാത്ത വിന്നറാണ് ദിൽഷ. റോബിന്റെ ചിരി കാണുവാൻ മാത്രം അല്ലെങ്കിൽ പുള്ളി തോൽക്കാതിരിക്കാൻ വേണ്ടി മാത്രം കുത്തിയിരുന്നു വോട്ട് ചെയ്തിരുന്നു മോളെ ദിലു. അതിന് മുന്നേ ഒരുവട്ടം പോലും ദിൽഷ വിന്നറാകണമെന്ന് ആഗ്രഹിച്ചിട്ട് പോലുമില്ല. ഡോക്ടർ പുറത്തായപ്പോൾ ബ്ലെസ്‍ലി വിന്നറാകണമെന്ന് വിചാരിച്ചു. പിന്നീട് ഡോക്ടറിന് വേണ്ടി ദിൽഷക്ക് വോട്ട് കുത്തി എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.

More in Bigg Boss

Trending

Recent

To Top