Malayalam Breaking News
“ചില സമയങ്ങളില്‍ ബിക്കിനി സ്‌ക്രീനില്‍ കാണുമ്പോള്‍ അത് നമ്മളില്‍ ആശങ്കകളുണ്ടാക്കാം”-ദീപ്തി സതി
“ചില സമയങ്ങളില്‍ ബിക്കിനി സ്‌ക്രീനില്‍ കാണുമ്പോള്‍ അത് നമ്മളില്‍ ആശങ്കകളുണ്ടാക്കാം”-ദീപ്തി സതി
മോഡലും ചലച്ചിത്ര നടിയുമാണ് ദീപ്തി സതി. നീന എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ദീപ്തി സതി. മലയാളത്തില്‍ മാത്രമല്ല മറ്റുഭാഷകളിലും ഒരുപിടി വേഷങ്ങള്‍ ദീപ്തി ചെയ്തു. കൊച്ചിയില്‍ വേരുകളുള്ള ദീപ്തി ജനിച്ചതും വളര്‍ന്നതും മുംബൈയിലാണ്.
ഇപ്പോള്‍ ദീപ്തി അഭിനയിക്കുന്നത് ലക്കി എന്ന മറാഠി ചിത്രത്തിലാണ്. സിനിമയില്‍ താന്‍ ആദ്യമായി ബിക്കിനിയണിഞ്ഞ് എത്തുന്നുവെന്ന് ആരാധകരെ അറിയിച്ചിരിക്കുകയാണ് ഇവര്‍. ബിക്കിനി ധരിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് വിശദമായ ഒരു കുറിപ്പും ഫെയ്‌സ്ബുക്കിലൂടെ ദീപ്തി പങ്കുവച്ചു.
”സൗന്ദര്യം കുടികൊള്ളുന്നത് കാഴ്ചക്കാരുടെ കണ്ണിലാണെന്ന് പറയാറുണ്ട്. പക്ഷേ ചില സമയങ്ങളില്‍ ബിക്കിനി സ്‌ക്രീനില്‍ (സാധാരണ ഒരു നീന്തല്‍ വസ്ത്രം) കാണുമ്പോള്‍ അത് നമ്മളില്‍ ആശങ്കകളുണ്ടാക്കം.
സിനിമയില്‍ ബിക്കിനി അണിഞ്ഞാല്‍ അത് മോശമാകുമോ? ആളുകള്‍ എങ്ങിനെ എന്നെ വിലയിരുത്തും. എനിക്ക് ബിക്കിനി ചേരുമോ? ഇത്തരത്തിലുള്ള ചിന്തകള്‍ എന്നെ അലട്ടിയിരുന്നു.
എന്നാല്‍ ഈ ആശങ്കള്‍ക്കിടയിലും പുഞ്ചിരിയോടെ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാന്‍ മനസ്സു പറഞ്ഞു. ചിത്രത്തിന്റെ സംവിധായകന്‍ സഞ്ജയ് എസ് യാദവും മറ്റു അണിയറ പ്രവര്‍ത്തകരും എനിക്ക് പിന്തുണ നല്‍കി.
ബിക്കിന് ചേരുന്ന വിധത്തില്‍ ഞാന്‍ ശരീരത്തെ പാകപ്പെടുത്താന്‍ കുറച്ച് ഒരുക്കങ്ങള്‍ നടത്തി. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഇഷ്ടമാകുമെന്ന് കരുതുന്നു.”- ദീപ്തി കുറിച്ചു.
2012ലെ മിസ്സ് കേരള അവാര്‍ഡ് ദീപ്തിക്കായിരുന്നു. 2015 മുതല്‍ ചലച്ചിത്രരംഗത്ത് സജീവം. ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന മലയാള ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. വിജയ് ബാബു, ആന്‍ അഗസ്റ്റിന്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. 2016ല്‍ കന്നട – തെലുഗു എന്നീ ഭാഷകളിലായി പുറത്തിറങ്ങിയ ജാഗര്‍ എന്ന ചിത്രത്തില്‍ അഭിനിയിച്ചു. 2017ല്‍ പുള്ളിക്കാരന്‍ സ്റ്റാറാ, സോളോ, ലവകുശ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.
deepthi sathi’s fb post
