പൊരിച്ച മീനില്ലെങ്കിലും വേണ്ടില്ല ഗ്രിൽഡ് മതി
ബോളിവുഡ് താര റാണിമാരിലൊരാളാണ് ഫിറ്റ്നസ് ബ്യൂട്ടി എന്നറിയപ്പെടുന്ന ദീപിക പദുകോൺ. പൊതുവെ ബോളിവുഡ് താരങ്ങളെല്ലാം ഫിറ്റ്നസില്‍ അതീവ ശ്രദ്ധ ചെലുത്തുന്നവരാണെങ്കിലും അവരിൽ നിന്ന് വ്യത്യസ്തമായ ഡയറ്റ് ആണ് ദീപിക പിന്തുടരുന്നത് . യോഗയും ജിമ്മും മുടക്കാത്ത നടി ഭക്ഷണകാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ല. രണ്ട് കോഴിമുട്ടയുടെ വെള്ളയും കൊഴുപ്പ് കുറഞ്ഞ പാലുമാണ് ദീപികയുടെ പ്രഭാത ഭക്ഷണം. ഉച്ചയ്ക്ക് ഗ്രില്‍ ചെയ്ത് മീന്‍ ഉണ്ടാവും, എണ്ണയില്‍ വറുത്തതെല്ലാം ഒഴിവാക്കുകയാണ് പതിവ്. ഇതോടൊപ്പം വെജിറ്റബിള്‍ സാലഡ് നിര്‍ബന്ധമാണ്.
ചപ്പാത്തിയും അല്‍പ്പം പരിപ്പ് കറിയുമാണ് ദീപികയുടെ രാത്രിയിലെ ഭക്ഷണം . ഉറങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുന്നേ ഭക്ഷണം കഴിക്കാന്‍ താരം ശ്രദ്ധിക്കാറുണ്ട്. ഇടനേരത്ത് വെള്ളവും പഴങ്ങളും ധാരാളമായി കഴിക്കും. പരമാവധി മധുരപലഹാരങ്ങള്‍ ഒഴിവാക്കാറാണ് ദീപികയുടെ രീതി.
deepika padukone- variety diet
