News
നിറങ്ങള്‍ ഒരു മതത്തിനും ഭീഷണിയാകില്ല, ഫിഫ ലോകകപ്പ് വേദിയിലെത്തിയ ദീപിക അഭിമാനം; പത്താന് വിവാദം പാര്‍ലമെന്റിലും
നിറങ്ങള്‍ ഒരു മതത്തിനും ഭീഷണിയാകില്ല, ഫിഫ ലോകകപ്പ് വേദിയിലെത്തിയ ദീപിക അഭിമാനം; പത്താന് വിവാദം പാര്‍ലമെന്റിലും
Published on

നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാന് ചിത്രമാണ് പത്താന്. അതുകൊണ്ട് തന്നെ പ്രഖ്യാപന സമയം മുതല്‍ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബാണ് ബെഷ്റം രംഗ് എന്ന ഗാനം പുറത്തിറങ്ങിയത്. ഇതില്‍ ദീപിക കാവി നിറത്തിലുള്ള ഒരു ബിക്കിനി ധരിച്ചിരുന്നു.
ഇത് ഒരു വിഭാഗത്തെ ചൊടിപ്പിക്കുകയും സിനിമ ബഹിഷ്കരിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തുകയും ആയിരുന്നു. പിന്നാലെ മുംബൈ പൊലീസ് ചിത്രത്തിനെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ വിഷയം പാര്‍ലമെന്റിലും എത്തിയിരിക്കുകയാണ്.
ബിഎസ്പി അംഗം ഡാനിഷ് അലിയാണ് പഠാന് വിവാദം പാര്‍ലമെന്റില്‍ ഉയര്‍ത്തിയത്. സിനിമ നിരോധിക്കണമെന്ന ആവശ്യം ദൗര്!ഭാഗ്യകരമെന്ന് ബിഎസ്പി എംപി ഡാനിഷ് അലി പറഞ്ഞു.
നിറങ്ങള്‍ ഒരു മതത്തിനും ഭീഷണിയാകില്ലെന്നും ഫിഫ ലോകകപ്പ് ട്രോഫി ദീപിക പദുക്കോണ്‍ അനാച്ഛാദനം ചെയ്തത് അഭിമാനം ആണെന്ന് ലോക്സഭയില്‍ വിഷയം ഉയര്‍ത്തി ഡാനിഷ് അലി പറഞ്ഞു. സിനിമ വിലക്കണമെന്ന ആവശ്യം ഖേദകരം ആണ്. സിനിമയ്ക്ക് റിലീസ് അനുമതി നല്കാന് സെന്‍സര്‍ ബോര്‍ഡിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കണമെന്നും ഡാനിഷ് അലി ആവശ്യപ്പെട്ടു.
മലയാളികൾ ഒരു സമയത്ത് ഹൃദയത്തിൽ കൊണ്ടുനടന്ന താര ജോഡികളായിരുന്നു മഞ്ജു ദിലീപ്. ഏറെ വ്യക്തിപരമായ പ്രതിസന്ധികളെ തരണം ചെയ്ത് അദ്ദേഹം ഇപ്പോൾ...
ദിലീപും മഞ്ജുവും കാവ്യയുമൊക്കെയാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. അവരുടെ കുടുംബത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ഉറ്റുനോക്കുന്ന ആരാധകരെ ഞെട്ടിച്ച ഒരു വീഡിയോയാണ്...
പഹൽഗാം ഭീ കരാക്രമണ പശ്ചാത്തലത്തിൽ പാക് നടൻ ഫവാദ് ഖാൻ അഭിനയിച്ച ബോളിവുഡ് ചിത്രം അബിർ ഗുലാൽ ഇന്ത്യയിൽ റിലീസ് ചെയ്യില്ലെന്ന്...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പേടിയില്ല സാർ… മരിക്കുന്നെങ്കിൽ ഇവിടെക്കിടന്നു മരിക്കും…. മണ്ണിനു വേണ്ടി പൊരുതുന്ന ഒരു സ്തീയുടെ ഉറച്ച മനസ്സിൽ നിന്നുള്ള വാക്കുകൾ. പെറ്റു വീണ...