Actress
സ്വകാര്യത മാനിക്കൂ; കാമറ തട്ടിത്തെറിപ്പിച്ച് ദീപിക പദുകോണ്‍; രൂക്ഷവിമര്‍ശനത്തിന് പിന്നാലെ വിഡിയോ നീക്കി
സ്വകാര്യത മാനിക്കൂ; കാമറ തട്ടിത്തെറിപ്പിച്ച് ദീപിക പദുകോണ്‍; രൂക്ഷവിമര്‍ശനത്തിന് പിന്നാലെ വിഡിയോ നീക്കി
ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് താരജോഡികളാണ് ദീപിക പദുകോണും രണ്‍വീര്‍ സിങ്ങും. ഗര്‍ഭിണിയായതോടെ സിനിമയുടെ ലൈംലൈറ്റില്‍ നിന്ന് അകന്നു നില്‍ക്കുകയാണ് താരം.
അടുത്തിടെ മുംബൈ എയര്‍പോര്‍ട്ടില്‍ വച്ച് താരദമ്പതികള്‍ പാപ്പരാസികളുടെ കാമറയ്ക്കു മുന്നില്‍പ്പെട്ടിരുന്നു. അതിനിടെ ഒരാളുടെ കാമറ തട്ടിത്തെറിപ്പിച്ച ദീപിക പദുകോണിന്റെ വിഡിയോയും പുറത്തുവന്നിരുന്നു.
അവധി ആഘോഷത്തിനു ശേഷം താരദമ്പതികള്‍ തിരിച്ച് മുംബൈയില്‍ എത്തിയപ്പോഴാണ് സംഭവമുണ്ടായത്. കാറുകള്‍ക്കിടയിലൂടെ വരുന്ന ദീപികയേയും രണ്‍വീറിനെയുമാണ് വിഡിയോയില്‍ കാണുന്നത്. അടുത്തെത്തിയതോടെ താരം കാമറ തട്ടിമാറ്റുകയായിരുന്നു. വിഡിയോ വലിയ രീതിയില്‍ വൈറലായി.
പിന്നാലെ വിഡിയോയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നിരവധി പേര്‍ എത്തി. അവര്‍ ഗര്‍ഭിണിയാണെന്നും അവരുടെ സ്വകാര്യത മാനിക്കാന്‍ പഠിക്കണമെന്നുമായിരുന്നു വിമര്‍ശനം. വിഡിയോയ്ക്ക് മുന്നില്‍ വരാന്‍ അവര്‍ക്ക് ആഗ്രഹമില്ലെന്ന് അവര്‍ വ്യക്തമാക്കിയിട്ടും എന്തിനാണ് ഇത് പോസ്റ്റ് ചെയ്തതെന്നും ചോദിച്ചു. വിമര്‍ശനം രൂക്ഷമായതിനു പിന്നാലെ പാപ്പരാസി വിഡിയോ നീക്കം ചെയ്യുകയായിരുന്നു.
അടുത്തിടെയാണ് രണ്‍വീറും ദീപികയും വേര്‍പിരിയുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നത്. രണ്‍വീറിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് വിവാഹചിത്രം നീക്കിയതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമായത്. എന്നാല്‍ 2022-23 കാലത്തെ എല്ലാ ചിത്രങ്ങളും താരം ആര്‍ക്കൈവ് ചെയ്യുകയായിരുന്നു എന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
