Malayalam Breaking News
തമിഴ് നടന് ചീനു മോഹൻ അന്തരിച്ചു
തമിഴ് നടന് ചീനു മോഹൻ അന്തരിച്ചു
Published on
തമിഴ് നടന് ചീനു മോഹൻ അന്തരിച്ചു
നാടക കലാകാരനും തമിഴ് നടനുമായ ചീനു മോഹൻ (62)അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരിച്ചത്. മമ്മൂട്ടി–രജനികാന്ത് ചിത്രം ദളപതി, കാർത്തിക് സുബ്ബരാജിന്റെ ഇരൈവി, കൊലമാവ് കോകില എന്നിവയാണ് പ്രധാനസിനിമകൾ.
നാടകത്തിലൂടെ അഭിനയം ആരംഭിച്ച മോഹൻ 1989 ൽ വർഷം പതിനാറ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തി. തുടർന്ന് അഞ്ജലി, ദളപതി എന്നീ ചിത്രങ്ങളിലും വേഷമിട്ടു.
2016ൽ ഇരൈവി എന്ന ചിത്രത്തിലൂടെ ചീനു മോഹൻ ശക്തമായ തിരിച്ചുവരവ് നടത്തി. ആണ്ടവൻ കട്ടളൈ, സ്കെച്ച്, കൊലമാവ് കോകില, ചെക്ക ചിവന്ത വാനം, വട ചൈന്നൈ എന്നിങ്ങനെ തുടരെ കുറച്ച് സിനിമകൾ അദ്ദേഹം ചെയ്തു.
death of actor cheenu mohan
Continue Reading
You may also like...
Related Topics:Actor, cheenu mohan, dhalapathi, iraivi, kolamavu kokila
