Connect with us

തമാശകളുടെ സകലകലാശാലയുമായി വിനോദ് ഗുരുവായൂർ

Malayalam Breaking News

തമാശകളുടെ സകലകലാശാലയുമായി വിനോദ് ഗുരുവായൂർ

തമാശകളുടെ സകലകലാശാലയുമായി വിനോദ് ഗുരുവായൂർ

തമാശകളുടെ സകലകലാശാലയുമായി വിനോദ് ഗുരുവായൂർ

ക്യാമ്പസ് തമാശകളുടെ പൂരവുമായി വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന സിനിമയാണ് സകലകലാശാല. മികച്ചൊരു ക്യാമ്പസ് എന്റർടൈനർ ആണ് സകലകലാശാല എന്ന ചിത്രം. ചിത്രം ഇതുവരെ മൂന്നു ഗാനങ്ങളാണ് പുറത്തുവിട്ടത്. ധർമജൻ ബോൾഗാട്ടിയുടെ റോക്ക് ഗാനം ഇതിനോടകം തന്നെ ഹിറ്റായിരിക്കുകയാണ്. കോളേജ് തമാശകൾ തന്നെയാണ് ഗാനങ്ങളും സമ്മാനിക്കുന്നത്. റിലീസിന് മുൻപ് തന്നെ പാട്ടുകളിലൂടെ യുവഹൃദയങ്ങൾ കീഴടക്കിയിരിക്കുകയാണ് സകലകലാശാല.

റിലീസിനൊരുങ്ങുന്ന സകലകലാശാലയിലെ നായകൻ മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജനാണ്.നായികാ മാനസ രാധാകൃഷ്ണനാണ്.വിനോദ് ഗുരുവായൂര്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും ഒരുക്കിയിരിക്കുന്നത്. ബഡായിബംഗ്ലാവ് എന്ന ഹിറ്റ് പ്രോഗ്രാമിന്റെ രചയിതാക്കളായ ജയരാജ് സെഞ്ചുറിയും, മുരളി ഗിന്നസുമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ധര്‍മജന്‍ ബോള്‍ഗാട്ടി,ടിനി ടോം, ഹരീഷ് പെരുമണ്ണ, നിര്‍മ്മല്‍ പാലാഴി,സുഹൈദ് കുക്കു എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിക്കുന്നത്. ചിത്രത്തിന്റെ ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ ടിനി ടോമാണ്. പ്രൊഡക്​ഷൻ കൺട്രോളർ ബാദുഷയാണ്. ഷാജി മൂത്തേടൻ നിർമിച്ച് വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന ക്യാംപസ് കോമഡി ചിത്രം സകലകലാശാല ജനുവരി നാലിന് റിലീസ് ചെയ്യും.

comedy movie Sakalakalashala Movie

More in Malayalam Breaking News

Trending

Recent

To Top