കണ്മുന്നിൽ മരണം; പ്രതീക്ഷിക്കാതെ ഭയാനകമായ അപകടം; ചങ്കുപൊട്ടി സൂരജ്; നടുങ്ങി ആരാധകർ!!!!
By
മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് സൂരജ് സൺ. ഒരേ ഒരു സീരിയലിൽ മാത്രം അഭിനയിച്ച് നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് സൂരജ്. ‘ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ‘പാടാത്ത പൈങ്കിളി’യിലെ ദേവയെ അവതരിപ്പിച്ചു കൊണ്ടാണ് സൂരജ് അഭിനയ ജീവിതത്തിലേയ്ക്ക് കടക്കുന്നത്.
സ്വന്തം കുടുംബത്തിലെ ഒരംഗത്തെപ്പോലെ പലരും സൂരജിനെ ഏറ്റെടുത്തു. ചില വ്യക്തിപരമായ കാരണങ്ങളാൽ താരം സീരിയലിൽ നിന്ന് വിട്ട് നിന്നപ്പോഴും ഏവരും ഒപ്പം നിന്നു. മോട്ടിവേഷണൽ വീഡിയോയും മറ്റുമായി സോഷ്യൽമീഡിയയിലും സജീവമാണ് സൂരജ്. സിനിമയാണ് എന്നും സൂരജിന്റെ ലക്ഷ്യം. സീരിയലില്‍ നിന്നും പിന്മാറിയതിനുശേഷം താരം സിനിമയിലേക്ക് എത്തുകയായിരുന്നു. ഫെബ്രുവരി ആദ്യ ദിവസങ്ങളില്‍ സൂരജ് നായകനായ മൃദു ഭാവേ ദൃഢ കൃത്യേ എന്ന സിനിമ റിലീസ് ചെയ്തു. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടുള്ള യാത്രകളിലാണ് താരമിപ്പോള്‍.
ഇപ്പോഴിതാ യാത്രയ്ക്കിടയില്‍ താനൊരു ദുഃസ്വപ്നം കണ്ടതിനെ പറ്റി പറയുകയാണ് സൂരജ്. തന്റെ സിനിമയുടെ രണ്ടാം വാര സെലിബ്രേഷന് പരിപാടി കഴിഞ്ഞ് തിരിച്ചു മടങ്ങി വരുന്നതിനിടയില്‍ ട്രെയിനില്‍ വച്ച് കണ്ട സ്വപ്നത്തെ പറ്റിയായിരുന്നു സൂരജ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്. പല സ്വപ്നങ്ങളും കണ്ടെങ്കിലും അതുവരെ താന്‍ മോര്‍ച്ചറിയിലാണെന്ന് കരുതി പോയ നിമിഷത്തെ പറ്റിയാണ് നടന് പറഞ്ഞത്.
കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:- ‘ഒരു ട്രെയിന്‍ യാത്ര…. സമയം 9.50 pm എന്റെ സിനിമയുടെ രണ്ടാം വാര സെലിബ്രേഷന് പരിപാടി കഴിഞ്ഞ് തിരിച്ചു മടങ്ങുകയായിരുന്നു. അതിരാവിലെയുള്ള യാത്രയും പിന്നെ പരിപാടിയുടെ ക്ഷീണവും കയറിയ ഉടനെ തന്നെ മയങ്ങിപ്പോയി. നല്ല സുഖകരമായ ഉറക്കം. സ്വപ്നത്തില്‍ നമ്മള് ഒരിക്കലും പോകാന്‍ ആഗ്രഹിക്കാത്ത ഒരു ലോകത്തേക്ക് പോയത് പോലെയുള്ള പേടിപ്പെടുത്തുന്ന കാഴ്ചകള്‍.
ആംബുലന്‍സ്, ഹോസ്പിറ്റല്‍, ഞാന്‍ അറിയാതെ കരയുന്നുണ്ടോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു. കാരണം ഉറങ്ങുന്നതിനു മുന്നേ ഫേസ്ബുക്കില്‍ ഞാനൊരു പോസ്റ്റ് അപ്ലോഡ് ചെയ്തിരുന്നു ‘തിരക്കുകളും ഓട്ടവും കൂടുമ്പോള്‍ നമ്മുടെ വാഹനങ്ങളുടെ വളയം നമ്മുടെ കൈകളില്‍ സുരക്ഷിതമല്ല എന്ന്’ അതുകൊണ്ടായിരിക്കാം ഇതുപോലെ സ്വപ്നങ്ങള്‍ കണ്ടത്. സത്യം.. കുറച്ചു സമയം എടുത്തു യാഥാര്‍ത്ഥ്യത്തിലേക്ക് എത്താന്‍. അതുവരെ എന്റെ ചിന്ത ഞാന്‍ മോര്‍ച്ചറിയില്‍ ആണ് എന്നാണ്.
രസകരമായ അനുഭവമായതുകൊണ്ട് നിങ്ങളുമായി പങ്കുവെച്ചു 10/02/2024.. നിങ്ങളുടെ സ്വന്തം സൂരജ് സണ്‍,’ എന്നും പറഞ്ഞാണ് നടന് പോസ്റ്റ് അവസാനിപ്പിക്കുന്നത്. മാത്രമല്ല ‘തിരക്കുകളും ഓട്ടവും കൂടുമ്പോള്‍ സ്വന്തം കൈകളില്‍ വണ്ടിയുടെ വളയം പിടിക്കല്‍ സുരക്ഷിതമല്ല. അപ്പോള്‍ നമ്മള് അടുത്ത വഴി സ്വീകരിക്കുകയാണെന്ന്,’ പറഞ്ഞ് സൂരജ് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനെ പറ്റിയും പറഞ്ഞിരുന്നു.
അതേ സമയം നടന്റെ പോസ്റ്റിന് താഴെ രസകരമായ കമന്റുകളാണ് വരുന്നത്. ഏസി കംഫാര്ട്ട്മെന്റില് എല്ലാവരും വെള്ള പുതപ്പും പുതച്ച് കിടക്കുന്നത് കണ്ടാല്‍ ആരായാലും മോര്‍ച്ചറിയാണെന്ന് തെറ്റിദ്ധരിക്കും. ഇനി സ്വപ്നം കണ്ട് എഴുന്നേല്ക്കുകയാണെങ്കില് പോലും ഇത് കണ്ടാല്‍ പേടിക്കുമെന്നാണ് ചിലരൊക്കെ കമന്റിലൂടെ പറയുന്നത്.
അതേസമയം മുൻമ്പ് ഒരു അഭിമുഖത്തിൽ ‘പാടാത്ത പൈങ്കിളി എന്ന സീരിയലിൽ നിന്ന് പിന്മാറാനുള്ള കാരണവും സൂരജ് വ്യക്തമാക്കിയിരുന്നു. ആ വാക്കുകളുമിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. “പാടാത്ത പൈങ്കിളി എന്ന സീരിയല്‍ ഇട്ടിട്ട് പോയി എന്നാണ് കമന്റുകള്‍. സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ചോദ്യങ്ങളും ഇത് സംബന്ധിച്ച് ആയിരുന്നു. എല്ലാവരും പറഞ്ഞത് ഞാന്‍ സിനിമ കിട്ടിയപ്പോള്‍ സീരിയല്‍ ഇട്ടിട്ട് പോയതാണെന്നാണ്.
പക്ഷേ സത്യത്തില്‍ ആ സമയത്ത് എനിക്ക് കുറച്ച് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. എഴുന്നേറ്റ് നില്ക്കാന് പോലും പറ്റാത്ത അവസ്ഥയായിരുന്നു. ആ സമയത്ത് അഭിനയിക്കാന്‍ സാധിച്ചില്ല. രണ്ട് മാസം മാറി നിന്നപ്പോള്‍ വേറൊരാളെ നായകനാക്കി. പിന്നെയും ഞാന്‍ തിരികെ വരികയാണെങ്കില്‍ ആ പയ്യന്റെ കരിയറിനെയും അത് ബാധിക്കും. അതുകൊണ്ട് പിന്നെ സീരിയലിലേക്ക് പോയില്ല”, സൂരജ് പറയുന്നു.
“ഒരു വര്‍ഷത്തോളം വേറൊരു പരിപാടിക്കും പോകാതെ വെറുതെയിരുന്നു. പിന്നെ വേറൊന്നും ചെയ്യാതെ സിനിമയ്ക്കുവേണ്ടി കാത്തിരിക്കുകയാണ് ചെയ്തതെന്നും സൂരജ് പറയുന്നു. സീരിയലിന്റെ അണിയറ പ്രവര്‍ത്തകരുമായി പ്രശ്നമുണ്ടെന്നും അവരെ വഞ്ചിച്ചു എന്നുമൊക്കെയുള്ള കമന്റുകള്‍ക്കും നടന് മറുപടി കൊടുത്തു.
എന്ത് വഞ്ചിക്കാനാണ്. ഞാനിപ്പോഴും അതിന്റെ നിര്‍മാതാവിനെയും സംവിധായകനെയുമൊക്കെ കണ്ടിരുന്നു. അവരുമായിട്ട് നല്ല സൗഹൃദത്തിലാണ്”, സൂരജ് വ്യക്തമാക്കുന്നു. അതേസമയം സൂരജ് പ്രധാന വേഷത്തിലെത്തുന്ന ‘മൃദു ഭാവേ ദൃഢ കൃത്യേ’ എന്ന ചിത്രം തിയറ്ററുകളില്‍ എത്തിയിട്ടുണ്ട്.