Connect with us

ലാളിത്യമുള്ള മനുഷ്യന്‍, ഇതിഹാസം; മമ്മൂട്ടിയെ കുറിച്ച് ബോളിവുഡ് നടി തിലോത്തമ ഷോം

Malayalam

ലാളിത്യമുള്ള മനുഷ്യന്‍, ഇതിഹാസം; മമ്മൂട്ടിയെ കുറിച്ച് ബോളിവുഡ് നടി തിലോത്തമ ഷോം

ലാളിത്യമുള്ള മനുഷ്യന്‍, ഇതിഹാസം; മമ്മൂട്ടിയെ കുറിച്ച് ബോളിവുഡ് നടി തിലോത്തമ ഷോം

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന്‍ മമ്മൂട്ടി. ഇത്രയും കാലത്തെ തന്റെ അഭിനയ ജീവിതത്തിനിടെ പ്രായഭേദമന്യേ നിരവധി ആരാധകരെയാണ് സ്വന്തമാക്കിയത്. സിനമിമയ്ക്ക് അകത്തും പുറത്തും നിരവധി ആരാധകരുണ്ട് താരത്തിന്. അക്കാര്യം പലപ്പോഴും പലരും തുറന്നു പറഞ്ഞിട്ടുമുണ്ട്. അത്തരത്തിലൊരു ആരാധികയായ ബോളിവുഡ് നടിയുടെ പോസ്റ്റ് ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.

സര്‍, എ ഡെത്ത് ഇന്‍ ദ ഗുഞ്ച്, മണ്‍സൂണ്‍ വെഡ്ഡിങ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട തിലോത്തമ ഷോം ആണ് മമ്മൂട്ടിയെ കുറിച്ച് വാചാലയായത്. മമ്മൂട്ടിയെ നേരില്‍ കണ്ടതിന്റെ സന്തോഷം ആണ് തിലോത്തമ ഷെയര്‍ ചെയ്യുന്നത്. ‘സ്വയം പുനര്‍നിര്‍മ്മിക്കുന്നതിന് ഇത്രയധികം അഭിനിവേശമുള്ള ഈ മനുഷ്യനെ കണ്ടുമുട്ടാന്‍ സാധിച്ചത് വളരെ വലിയ ബഹുമതിയായി കാണുകയാണ്, യുവ സംവിധായകര്‍ക്ക് ഒപ്പം പ്രവര്‍ത്തിക്കാനുള്ള മനസും അത്യാധുനിക സാങ്കേതിക വിദ്യകള്‍ അറിയാനുള്ള ജിജ്ഞാസയും എല്ലാറ്റിനും ഉപരി ലാളിത്യമുള്ള മനുഷ്യനുമായി കുറച്ച് നേരം സാംസാരിക്കാന്‍ സാധിച്ചു. ഇതിഹാസമാണ് മമ്മൂട്ടി’, എന്നാണ് തിലോത്തമ കുറിച്ചത്.

തിലോത്തമയുടെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ കമന്റുകളുമായി നിരവധി മലയാളികളാണ് രംഗത്ത് എത്തിയത്. സെലിബ്രിറ്റികളും ഇക്കൂട്ടത്തില്‍ ഉണ്ട്. ‘ഞങ്ങളുടെ സ്വന്തം മമ്മൂക്ക, നമ്മള്‍ മലയാളികളുടെ സ്വത്ത്, ഞങ്ങളുടെ ഇതിഹാസത്തെ വാഴ്ത്തിയ മാമിന് നന്ദി’, എന്നിങ്ങനെ പോകുന്നു ചിലരുടെ കമന്റുകള്‍.

അതേസമയം, ഭ്രമയുഗം എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്നത്. ചിത്രം ഫെബ്രുവരി15ന് തിയേറ്ററില്‍ എത്തും. രാഹുല്‍ സദാശിവന്‍ ആണ് സംവിധാനം. അര്‍ജുന്‍ അശോകനും സിദ്ധാര്‍ത്ഥ് ഭരതനും മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു.

More in Malayalam

Trending

Recent

To Top