News
നാഗാർജുനയുടെ ഫാം ഹൗസിൽ ആറു മാസം പഴക്കമുള്ള മൃതദേഹം !
നാഗാർജുനയുടെ ഫാം ഹൗസിൽ ആറു മാസം പഴക്കമുള്ള മൃതദേഹം !
By
തെലുങ്ക് സൂപ്പർ താരം നാഗാർജുനയുടെ ഫാം ഹൗസിൽ നിന്നും അഴുകിയ മുദദേഹം കണ്ടെത്തി . ആറുമാസം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
തെലങ്കാന രംഗറെഡ്ഡി ജില്ലയിലെ പാപിറെഡ്ഡിഗുഡയിലെ ഫാം ഹൗസില്‍ ബുധനാഴ്ചയാണ് മൃതദേഹം കാണപ്പെട്ടത്. മൃതദേഹം പൂര്‍ണമായും അഴുകിയനിലയിലാണ്. കേശംപട്ട് പോലീസ് സ്റ്റേഷന് പരിധിയിലാണ് ഫാം ഹൗസ് സ്ഥിതിചെയ്യുന്നത്. മൃതദേഹം സ്ഥലത്തുനിന്നും നീക്കം ചെയ്തു. മൃതദേഹത്തിന് ആറുമാസം പഴക്കമുണ്ടെന്ന് സംശയിക്കുന്നുവെന്ന് പറഞ്ഞ പോലീസ് ആത്മഹത്യ ചെയ്ത ആരുടെയെങ്കിലും മൃതദേഹമാകാം ഇതെന്നും അറിയിച്ചു. 40 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന കൃഷിഭൂമിയാണ് നാഗാര്‍ജുനയ്ക്ക് ഇവിടെയുള്ളത്. എന്നാല്‍ വര്‍ഷങ്ങളായി ഈ സ്ഥലം തരിശായി കിടക്കുകയാണ്. ഈ സ്ഥലത്ത് ജൈവകൃഷി തുടങ്ങാനായി കഴിഞ്ഞദിവസം നാഗാര്‍ജുന ഏതാനും ജോലിക്കാരെ പറഞ്ഞയച്ചിരുന്നു. ജോലിക്കാര്‍ സ്ഥലത്തെത്തിയപ്പോള്‍ കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പെട്ടു. തുടര്‍ന്നുനടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കാണപ്പെട്ടത്.
ഉടന്‍തന്നെ ജോലിക്കാര്‍ വില്ലേജ് ഓഫീസറെ വിവരം അറിയിക്കുകയും അദ്ദേഹം പോലീസിനെ വിളിച്ച് സ്ഥലത്തെത്താന്‍ നിര്‍ദേശിക്കുകയുമായിരുന്നു. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. ഫോറന്‍സിക് തെളിവുകള്‍ ശേഖരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
dead body found from nagarjuna’s farm house
