News
ക്രിക്കറ്റില്‍ നിന്നും വിരമിച്ചാല്‍ ഡേവിഡ് വാര്‍ണര്‍ക്ക് പറ്റിയ ജോലി കണ്ടെത്തി നെറ്റ്ഫ്ലിക്സ്; മറുപടിയുമായി താരം
ക്രിക്കറ്റില്‍ നിന്നും വിരമിച്ചാല്‍ ഡേവിഡ് വാര്‍ണര്‍ക്ക് പറ്റിയ ജോലി കണ്ടെത്തി നെറ്റ്ഫ്ലിക്സ്; മറുപടിയുമായി താരം
അടുത്തകാലത്തായി തന്റെ ബാറ്റിംഗിനെക്കുറിച്ച് വളരെ വിമര്‍ശനം കേള്‍ക്കുന്ന ഓസ്ട്രേലിയന്‍ ഓപ്പണറാണ് ഡേവിഡ് വാര്‍ണര്‍. തന്റെ കരിയറിലെ ഏറ്റവും അത്യവശ്യസമയത്താണ് തന്റെ നൂറാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഡബിള്‍ സെഞ്ച്വറി നേടിയത്. തനിക്ക് നേരെ വന്ന വിമര്‍ശനങ്ങള്‍ക്ക് നല്കിയ മറുപടിയായിരുന്നു ഈ ഇരട്ട സെഞ്ച്വറി.
ഇതിനൊപ്പം തുടര്‍ന്നും ഓസ്ട്രേലിയന്‍ ജേഴ്സിയില്‍ തുടരാം എന്ന പ്രതീക്ഷയും താരം നിലനിര്‍ത്തി. നേരത്തെ തന്നെ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ കളിക്കുക എന്നതാണ് തന്റെ ലക്ഷ്യം എന്ന് വാര്‍ണര്‍ വ്യക്തമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാമ് താരം.
താരത്തിന്റെ റീലുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമാണ്. ടോളിവുഡ് ഡയലോഗുകള്‍ക്കും ഹിന്ദി ഗാനങ്ങള്‍ക്കും വാര്‍ണറും മക്കളും ഭാര്യയും എല്ലാം ചെയ്ത റീലുകള്‍ ഇന്ത്യക്കാര്‍ക്കിടയില്‍ വൈറലാണ്. ഇപ്പോഴിതാ ഒടിടി പ്ലാറ്റ്ഫോം നെറ്റ്ഫ്ലിക്സ് ചെയ്ത ഒരു ട്വീറ്റാണ് വാര്‍ത്തകളില്‍ നിറയുന്നത്.
ക്രിക്കറ്റില്‍ നിന്നും വിരമിച്ചാല്‍ ഡേവിഡ് വാര്‍ണര്‍ക്ക് പറ്റിയ ജോലി കണ്ടെത്തിയിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. ക്രിക്കറ്റില്‍ നിന്നും വിരമിച്ചാല്‍ വാര്‍ണര്‍ക്ക് ഏറ്റവും ചേരുക തെലുങ്ക് സിനിമകളില്‍ അഭിനയിക്കുകയാണ് എന്നാണ് നെറ്റ്ഫ്ലിക്സ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതിന് പിന്നാലെ വാര്‍ണര്‍ പ്രതികരണവുമായി എത്തിയിരുന്നു.
ചിരിക്കുന്ന സ്മൈലികളോടെയാണ് ഇതിനോട് വാര്‍ണര്‍ പ്രതികരിച്ചത്. ബൊട്ട ബൊമ്മ എന്ന തെലുങ്ക് ഗാനത്തിന് വാര്‍ണര്‍ ഡാന്‍സ് കളിച്ചത് ഞങ്ങള്‍ കണ്ടുവെന്നും അത് നന്നായി എന്നും നെറ്റ്ഫ്ലിക്സ് തുടര്‍ന്നും ട്വീറ്റ് ചെയ്തു. നെറ്റ്ഫഌക്സിന്റെ ട്വീറ്റും വാര്‍ണറുടെ പ്രതികരണവുമെല്ലാം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
