News
സൗന്ദര്യം വര്‍ധിപ്പിക്കാന്‍ കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയ; ഗായിക അന്തരിച്ചു
സൗന്ദര്യം വര്‍ധിപ്പിക്കാന്‍ കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയ; ഗായിക അന്തരിച്ചു
Published on
സൗന്ദര്യം വര്‍ധിപ്പിക്കാനുള്ള കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ ബ്രസീലിയന്‍ ഗായിക ഡാനി ലി അന്തരിച്ചു. 42 വയസായിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷമുണ്ടായ സങ്കീര്‍ണതകളെത്തുടര്‍ന്നാണ് മരണം.
പിന്നാലെ ഡാനി ലിയുടെ അവസ്ഥ മോശമാകുകയായിരുന്നു. ഉടന്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഗായികയുടെ മരണ കാരണം എന്താണ് എന്നതിനേക്കുറിച്ച് സ്ഥിരീകരണമായിട്ടില്ല. അന്വേഷണം ആരംഭിച്ചു.
‘ഐ ആം ഫ്രം ദ് ആമസോണ്‍’ എന്ന ആല്‍ബത്തിലൂടെയാണ് ഡാനി ലി ലോകശ്രദ്ധ നേടിയത്. ആമസോണ്‍ കാട്ടിലെ അഫുഅയില്‍ ജനിച്ച താരം ടാലന്റ് ഷോയിലൂടെയാണ് പ്രശസ്തിയിലേക്ക് എത്തുന്നത്. രണ്ട് മാസം മുന്‍പാണ് അവസാന ആല്‍ബം പുറത്തിറക്കുന്നത്. ഭര്‍ത്താവും ഏഴ് വയസുള്ള മകളുമുണ്ട്.
Continue Reading
You may also like...
Related Topics:news
