Malayalam
അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങ്; ക്ഷണം ലഭിച്ചിട്ടും പോകാതെ ഇരുന്ന നിങ്ങളുടെ സിനിമകള്‍ ഇനി കാണില്ല, വാലിബന് ബഹിഷ്കരിക്കുന്നു; മോഹന്‍ലാലിന് സൈബര്‍ ആക്രമണം
അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങ്; ക്ഷണം ലഭിച്ചിട്ടും പോകാതെ ഇരുന്ന നിങ്ങളുടെ സിനിമകള്‍ ഇനി കാണില്ല, വാലിബന് ബഹിഷ്കരിക്കുന്നു; മോഹന്‍ലാലിന് സൈബര്‍ ആക്രമണം
കഴിഞ്ഞ ദിവസമായിരുന്നു അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങ്. ഇപ്പോഴിതാ ഇതിലേയ്ക്ക് ക്ഷണം ലഭിച്ചിട്ടും പങ്കെടുക്കാത്ത നടന് മോഹന്‍ലാലിനെതിരെ വ്യാപക സൈബര്‍ ആക്രമണം. സോഷ്യല്‍ മീഡിയയില്‍ മോഹന്‍ലാലിന്റെ പോസ്റ്റിന് താഴെ ഒരു വിഭാഗം രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ജനുവരി 25ന് റിലീസ് ചെയ്യാനിരിക്കുന്ന മലൈക്കോട്ടൈ വാലിബന് ബഹിഷ്കരിക്കുന്നതായും മോഹന്‍ലാലിന്റെ ഒരു സിനിമ പോലും തിയേറ്ററില്‍ പോയി കാണില്ല എന്നുമാണ് പ്രതിഷേധ പോസ്റ്റുകളിലുള്ളത്.
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ വലിയ വാഗ്വാദവും ഈ പോസ്റ്റുകളുടെ കമന്റ് ബോക്സില്‍ കാണാം. മിസ്റ്റര്‍ മോഹന്‍ലാല്‍ നിങ്ങളുടെ സിനിമകള്‍ ഇനി മുതല്‍ ഞാനും എന്റെ കുടുംബവും കാണില്ല. ശ്രീരാമ ഭഗവാന്റെ പ്രാണപ്രതിഷ്ഠചടങ്ങില്‍ ക്ഷണം ലഭിച്ചിട്ടും നിങ്ങള്‍ പോകാതെ ഇരുന്നത് വളരെ മോശം ആയി. ഇനി നിങ്ങളോട് സ്നേഹമില്ല, എന്നായിരുന്നു ഒരാളുടെ കമന്റ്.
ഈ വീക്ക് ഇറങ്ങുന്ന പടം ഉള്ളത് കൊണ്ട് അയോധ്യയില്‍ പോവാതെ നിന്ന് മറ്റുള്ളവരെ സന്തോഷിപ്പിച്ചു നട്ടെല്ല് പണയം വെച്ച താങ്കളുടെ സിനിമകള്‍ ഇനി മുതല്‍ കാണുന്നില്ലെന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്. പടം ഞാന്‍ കാണില്ല നിങ്ങളോട് ഉണ്ടായിരുന്ന വിശ്വാസവും ആരാധനയും എല്ലാം നഷ്ടപ്പെട്ടു, ദൈവത്തെക്കാള്‍ വലുതല്ല ഒരു മോഹന്‍ലാലും എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
ഷിബു ബേബി ജോണിന്റെ സിനിമക്ക് വേണ്ടിയാണോ ക്ഷണിച്ചിട്ടും ഈ ഊളത്തരം ചെയ്തത്. നിങ്ങളെക്കാള്‍ 100 ഇരട്ടി വലിപ്പമുള്ളവരാണ് അവിടെ വന്നിരുന്നത്. ആ പുണ്യഭൂമിയില്‍ ഉണ്ടാകാന്‍ ഒരു യോഗം വേണം നിങ്ങള്‍ക്കതില്ല അത്രയേയുള്ളൂ ജയ് ശ്രീറാം എന്നായിരുന്നു ഒരാളുടെ കമന്റ്. നിലപാട് ഒക്കെ മമ്മൂട്ടിയെ കണ്ടു പഠിക്കണം, മോഹന്‍ലാല്‍, തിയേറ്ററില്‍ പോയി അദ്ദേഹത്തിന്റെ സിനിമ കാണുന്ന ഹൈന്ദവ വിശ്വാസികളെ നിരാശരാക്കിയിട്ടുണ്ട് എന്നാണ് തോന്നുന്നത്.
വാലിബന്റെ ബിസിനെസ്സിനെ എന്നല്ല മോഹന്‍ലാലിന്റെ ഭാവിയില്‍ ഇറങ്ങാന്‍ പോകുന്ന സിനിമകളുടെ ബിസിനസിനെയും ഈ സംഭവം കാര്യമായി ബാധിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഷിബു ബേബിജോണിന്റെ നിര്‍ബന്ധത്തിന് വഴങ്ങി സ്വന്തം നട്ടെല്ല് പണയം വയ്ക്കണ്ടായിരുന്നു. എന്തായാലും മമ്മൂട്ടി ഫാന്‍സിന് സന്തോഷമായിക്കാണും അവര്‍ക്ക് ഇനി എതിരാളി ഇല്ലാതായി, എന്നിങ്ങനെ നീളുന്നു കമന്റുകള്‍.
അതേസമയം നിരവധി ആരാധകര്‍ ഇതിനെ എതിര്‍ത്തും രംഗത്തെത്തിയിട്ടുണ്ട്. നിങ്ങള്‍ സിനിമ ബഹിഷ്കരിച്ചതോടെ വാലിബന് വന്‍ വിജയമായി എന്നും, സിനിമ ഉറപ്പായും വിജയിച്ചിരിക്കും എന്നുമുള്ള കമന്റുകളും എത്തിയിട്ടുണ്ട്. മോഹന്‍ലാല്‍ കമന്റ് കാണാനായി ഇവിടെ ഇല്ലെന്നും, അദ്ദേഹം അമേരിക്കയില്‍ ആണെന്നും, സിനിമ റിലീസ് കഴിഞ്ഞാല്‍ ഉടന്‍ തന്നെ രാമക്ഷേത്രം സന്ദര്‍ശിക്കുമെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നുണ്ട്.
നടന് ക്ഷേത്ര പ്രതിഷ്ഠയ്ക്ക് പോയാന്‍ ഭവിഷത്ത് ഉണ്ടാകും എന്ന് പരസ്യമായി ഭീഷണി വന്നിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയിലിട്ട് വലിച്ച് കീറണം എന്നുവരെ ഒരു കൂട്ടര് ചര്‍ച്ചകള്‍ നടത്തിയെന്ന് വരെ വിവരമുണ്ട്. ഈ വേളയില്‍ എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനും കൂടിയായ ആബിദ് അടിവാരം പങ്കുവെച്ച പോസ്ററാണ് വൈറലാകുന്നത്.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെയായിരുന്നു;
ലാലേട്ടന് പെട്ട്. മോദിയുടെ രാമക്ഷേത്ര കലാപരിപാടിയ്ക്ക് പോയാല്‍ മലയാളികള്‍ വാരിവലിച്ച് ഭിത്തിയില്‍ തേക്കും, പോയില്ലെങ്കില്‍ ഋഉ വീട്ടില്‍ വരും, ആനക്കൊമ്പ് കേസൊക്കെ വീണ്ടും പൊങ്ങിവരും. ഈശ്വരാ…ഭഗവാനെ ഞങ്ങടെ ലാലേട്ടനെ കാത്തോളണേ… എന്നായിരുന്നു കുറിപ്പ്.
മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുക്കെട്ടിലെത്തുന്ന മലൈകോട്ടൈ വാലിബനുള്ള കാത്തിരിപ്പിലാണ് സിനിമാ ആരാധകര്‍. ചിത്രത്തിലെ ഗാനങ്ങളും ടീസറുമെല്ലാം വലിയ ആവേശമാണ് സൃഷ്ടിച്ചത്. പീരിയഡ് ഡ്രാമയായ ‘മലൈക്കോട്ടൈ വാലിബന്’ ജോണ്‍ മേരി ക്രിയേറ്റിവിന്റെ ബാനറില്‍ ഷിബു ബേബി ജോണ്‍, സെഞ്ച്വറി ഫിലിംസിന്റെ ബാനറില്‍ കൊച്ചുമോന്, മാക്സ് ലാബിന്റെ അനൂപ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം നിര്‍വഹിക്കുന്നത്. ഈ മാസം 25നാണ് ‘മലൈക്കോട്ടൈ വാലിബന് തിയേറ്ററുകളിലെത്തുന്നത്.
