Malayalam
പാന്റ് ഇടാന്‍ മറന്നു പോയോ മോളൂസേ, നിങ്ങള്‍ ആദ്യം ലുലുവില്‍ നിന്ന് ഒരു പാന്റ് വാങ്ങി ഇടൂ; പ്രൊമോഷന് വീഡിയോയുമായി എത്തിയ മീര നന്ദനെതിരെ കടുത്ത സൈബര്‍ ആക്രമണം
പാന്റ് ഇടാന്‍ മറന്നു പോയോ മോളൂസേ, നിങ്ങള്‍ ആദ്യം ലുലുവില്‍ നിന്ന് ഒരു പാന്റ് വാങ്ങി ഇടൂ; പ്രൊമോഷന് വീഡിയോയുമായി എത്തിയ മീര നന്ദനെതിരെ കടുത്ത സൈബര്‍ ആക്രമണം
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ 2008 ലാണ് മീര വെള്ളിത്തിരയിലെത്തുന്നത്. അതിനു ശേഷം നിരവധി ചിത്രങ്ങളില്‍ ആണ് നായികയായി അഭിനയിച്ചത്. ഏറ്റവുമൊടുവില്‍ 2017 ല്‍ പുറത്തിറങ്ങിയ ഗോള്‍ഡ് കോയിന് എന്ന ചിത്രത്തിലാണ് മീര അഭിനയിച്ചത്. ശേഷം ദുബായിലേക്ക് പോവുകയായിരുന്നു.
അഭിനയം ഇപ്പോഴില്ലെങ്കിലും സോഷ്യല്‍ മീഡിയയിലെല്ലാം സജീവമാകാറുണ്ട് നടി. തന്റെ എറ്റവും പുതിയ വിശേഷങ്ങളെല്ലാം മീരാ നന്ദന് പങ്കുവെക്കാറുണ്ട്. മീരയുടെതായി വരാറുളള ഗ്ലാമറസ് ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളും നേരിടേണ്ടി വന്ന താരമാണ് മീരാ നന്ദന്.
എന്നാലിപ്പോഴിതാ മീര നന്ദന് വലിയ തോതിലുള്ള സൈബര്‍ ആക്രമണങ്ങള്‍ക്ക് വീണ്ടും വിധേയയായിക്കൊണ്ടിരിക്കുകയാണ്. താരം പങ്കുവെച്ച വീഡിയോക്ക് താഴെ സദാചാര കമന്റുകള്‍ക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം ലുലുമാളിലെ ഷോപ്പിംഗ് ഫെസ്റ്റിവലിനെ കുറിച്ച് താരം ഒരു പ്രൊമോഷണല്‍ വീഡിയോ പങ്കു വെച്ചിരുന്നു. ഈ വീഡിയോയില്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ ഇറക്കമാണ് താരത്തിനെതിരെ സദാചാര വാദികള്‍ രംഗത്ത് വരാന്‍ കാരണം.
അടിയില്‍ പാവാട ഇടാന്‍ മറന്നു പോയതാണെങ്കില്‍ ഇട്ടിട്ടു വരൂ, നിങ്ങള്‍ ഫെയ്മസ് ആകാന്‍ വേണ്ടിയാണോ ഇത്തരത്തിലുള്ള വസ്ത്രം ധരിക്കുന്നത്, നിങ്ങള്‍ ആദ്യം ലുലുവില്‍ നിന്ന് ഒരു പാന്റ് വാങ്ങി ഇടൂ, പാന്റ് ഇടാന്‍ മറന്നു പോയോ മോളൂസേ, ഞാന്‍ പൈസ തരാം മോളുപ്പോയി വസ്ത്രം വാങ്ങി ഇട്, പാന്റ് ഇട്ടില്ലെങ്കില്‍ രാത്രിയിലെ പരിപാടി വേറെയായിരിക്കും എന്നൊക്കെയാണ് പോസ്റ്റിനു താഴെ വരുന്ന കമന്റുകള്‍.
അതേസമയം മീരയെ അനുകൂലിച്ചു നിരവധി കമന്റുകള്‍ വരുന്നുണ്ട്. ഇങ്ങനെ സദാചാര പോലീസ് ആകാതെ മലയാളികളെ. അവര്‍ക്ക് ഇഷ്ടമുള്ള വേഷം അവര്‍ ധരിച്ചോട്ടെ നിങ്ങടെ ചെലവില്‍ ഒന്നും അല്ലല്ലോ എന്നാണ് താരത്തെ അനുകൂലിച്ചെത്തുന്നവര്‍ പറയുന്നത്. ഇതിനോടകം നിരവധി പേര് മീരയുടെ വീഡിയോ കാണുകയും, കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ താരം ഇതിനോടൊന്നും പ്രതികരിച്ചിട്ടില്ല.
2015ല്‍ ദുബായിലെ റെഡ് എഫ്. എം എന്ന റേഡിയോ സ്റ്റേഷനില്‍ റേഡിയോ ജോക്കിയായി ജോലി ആരംഭിച്ച മീര പിന്നീട് ഗോള്‍ഡ് എഫ്.എം എന്ന സ്റ്റേഷനില്‍ ജോലിയില്‍ പ്രവേശിച്ചു. റേഡിയോ ജോക്കിയായി തുടരവെയാണ് തമിഴില്‍ ശാന്തമാരുതനെന്ന സിനിമയില്‍ അഭിനയിച്ചത്. അടുത്തിടെ, കോഴിക്കോട് വച്ച് ഒരു ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയപ്പോഴുണ്ടായ ദുരനുഭവത്തെക്കുറിച്ച് മീര നന്ദന് പറഞ്ഞ വാക്കുകളും ഏറെ വൈറലായിരുന്നു.
‘അച്ഛനൊപ്പമാണ് കോഴിക്കോട് ഒരു ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് പോയത്. പക്ഷേ അവിടുത്തെ തിരക്ക് കാരണം അവര്‍ എന്നോട് പറഞ്ഞു നിങ്ങളുടെ വാഹനം അങ്ങോട്ട് കൊണ്ടു പോകണ്ടായെന്ന്. വേറെ വാഹനത്തില്‍ പോകാമെന്ന് പറഞ്ഞു. മറ്റൊരു നടി കൂടെയുണ്ടായിരുന്നതിനാല്‍ അച്ഛന് ആ വാഹനത്തില്‍ വരാന്‍ പറ്റിയില്ല. കാറിന് ചുറ്റും ആളുകള്‍ വളഞ്ഞിരിക്കുകയാണ്. നമ്മുക്ക് പുറത്തേക്ക് ഇറങ്ങാന്‍ കൂടി പറ്റുന്നില്ല.
ഇതോടെ ഞങ്ങളെ വിളിച്ചവരോട് ആളുകളേ മാറ്റിയാലേ ഇറങ്ങാന്‍ കഴിയൂ എന്നു പറഞ്ഞു. പൊതുവേ ഉദ്ഘാടനങ്ങള്‍ക്കൊക്കെ സെക്യൂരിറ്റിയെ വെക്കാറുണ്ട്. അതൊക്കെ ഉണ്ടാകുമെന്ന ധൈര്യത്തിലാണ് നമ്മള് പോകുന്നത്. എന്നാല്‍ അവിടെ അങ്ങനെ ആരും ഇല്ലായിരുന്നു. അവസാനം അവര്‍ ഞങ്ങളെ കൈച്ചങ്ങലയൊക്കെ വച്ചിട്ടാണ് കൊണ്ടുപോകുന്നത്. ഞങ്ങള്‍ ഇറങ്ങുന്നില്ല എന്ന് കണ്ടപ്പോള്‍ ആളുകള്‍ പതുക്കെ മാറാന്‍ തുടങ്ങി.
കാറില്‍ നിന്ന് ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ ആളുകള്‍ വീണ്ടും തള്ളാന്‍ തുടങ്ങി. എന്റെ ഒരു ചെരുപ്പ് പോയി. കാലില്‍ ഒരു ചെരുപ്പ് മാത്രമായി. അങ്ങനെ ഒരു തരത്തില്‍ ഞങ്ങള്‍ ജ്വല്ലറിയുടെ ഉള്ളില്‍ കയറി. എന്നാല്‍ തള്ളിനിടെ കൂടെയുണ്ടായിരുന്ന ആര്‍ട്ടിസ്റ്റിന്റെ സാരിയൊക്കെ അഴിഞ്ഞു പോയി. അത്രയും തിരക്ക് ആയിരുന്നു. ഇതോടെ ഞാന്‍ ഉദ്ഘാടനത്തിന് സാരിയുടുത്ത് പോകാറില്ല.
ഉദ്ഘാടനമൊക്കെ കഴിഞ്ഞു വരുമ്പോള്‍ നമ്മുടെ കാര്‍ അകത്തേക്ക് കയറ്റി ഇട്ടിട്ടില്ല. പൊലീസ് ജീപ്പാണ് ഇട്ടിരിക്കുന്നത്. പൊലീസുകാരും നമ്മളെ തള്ളുകയാണ്. അപ്പോള്‍ ഒരാള്‍ വന്നിട്ട് ഒരിടിയിടിച്ച് എന്റെ സല്‍വാര്‍ വലിച്ചു കീറി. സല്‍വാര്‍ മുഴുവന്‍ കീറിപോയി. ഓടി ഞാന്‍ പൊലീസ് ജീപ്പില്‍ കയറി. അന്ന് ആദ്യമായിട്ട് ഞാന്‍ ഒരാളുടെ മുഖത്ത് നോക്കി നല്ല തെറി വിളിച്ചു. എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഞാന്‍ അത്രയും രോഷം കൊള്ളുന്നത്. ചുരിദാറിന്റെ മുകളിലത്തെ നെറ്റ് ആണ് കീറിയത്.’ എന്നും മീര നന്ദന് പറഞ്ഞു.
