Malayalam
ആരതിക്ക് വളയിട്ട് കൊടുത്ത് റോബിന്റെ അമ്മ, പെണ്ണ് കാണൽ വീഡിയോയുമായി റോബിൻ; സ്നേഹം വാരിവിതറി ആരാധകർ
ആരതിക്ക് വളയിട്ട് കൊടുത്ത് റോബിന്റെ അമ്മ, പെണ്ണ് കാണൽ വീഡിയോയുമായി റോബിൻ; സ്നേഹം വാരിവിതറി ആരാധകർ
ബിഗ് ബോസ് മലയാളം നാലാം സീസണിൽ ഏറ്റവും ജനശ്രദ്ധ നേടിയ മത്സരാർഥികളിൽ ഒരാളാണ് റോബിൻ രാധാകൃഷ്ണൻ. നിരവധി ആരാധകരെയാണ് റോബിൻ സ്വന്തമാക്കിയത്. സമൂഹമാധ്യമങ്ങളിൽ സജീവമായ റോബിൻ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ തന്റെ പെണ്ണ് കാണൽ വീഡിയോയുമായാണ് റോബിൻ എത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് റോബിൻ ആരതി പൊടിയുടെ വീട്ടിൽ എത്തി പെണ്ണ് കണ്ടത്. ആരതിക്ക് റോബിന്റെ അമ്മ വളയിട്ട് കൊടുക്കുന്നതും ഇരുവരുടെയും രസകരമായി നിമിഷങ്ങളും വീഡിയോയിൽ കാണാം. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി രംഗത്തെത്തുന്നത്. എന്നാണ് കല്യാണമെന്നാണ് ഭൂരിഭാഗം പേരും ചോദിക്കുന്നത്.
ഏതാനും മാസങ്ങൾക്ക് മുൻപാണ് താൻ വിവാഹിതനാകാൻ പോകുകയാണെന്നും ആരതി പൊടിയാണ് വധുവെന്നും റോബിൻ അറിയിച്ചത്. വിവാഹം ഫെബ്രുവരിയിൽ നടക്കുമെന്നാണ് റോബിൻ അറിയിച്ചിരിക്കുന്നത്.
ആരതി പൊടി വളരെ അവിചാരിതമായിട്ടാണ് റോബിന്റെ ജീവിതത്തിലേക്ക് വന്നത്. റോബിന്റെ ഒരു അഭിമുഖം എടുക്കാനായാണ് ആരതി പൊടി എത്തിയത്. അവിടെ തുടങ്ങിയ പരിചയം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്ക് മാറുകയായിരുന്നു. റോബിൻ ഇപ്പോൾ സ്വന്തമായി സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. അതിനുള്ള പ്രീ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണെന്ന് അടുത്തിടെ റോബിൻ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
ബിഗ് ബോസിൽ നിന്ന് പുറത്തുവന്ന ശേഷം സിനിമയിൽ നിന്നുൾപ്പെടെ നിരവധി അവസരങ്ങളാണ് എത്തിയത്. നിരവധി ഉദ്ഘാടനങ്ങളും ഫോട്ടോഷൂട്ടുകളുമൊക്കെ റോബിനെ തേടിയെത്തിയിരുന്നു. പ്രമുഖ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് റോബിൻ സിനിമയിൽ എത്തുന്നത്.