Actor
‘ഇന്നലെ അല്ലെ മരണവീട്ടിൽ കരഞ്ഞുകൊണ്ട് നിന്നത്’ ഗോപികക്ക് നേരെ സൈബർ ആക്രമണം
‘ഇന്നലെ അല്ലെ മരണവീട്ടിൽ കരഞ്ഞുകൊണ്ട് നിന്നത്’ ഗോപികക്ക് നേരെ സൈബർ ആക്രമണം
കഴിഞ്ഞ ദിവസമായിരുന്നു ടെലിവിഷന്‍ താരം ഗോപിക അനിലും നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ ഈ വാര്‍ത്ത പങ്കുവച്ചതോടെയാണ് കാര്യം ആരാധകര്‍ അറിയുന്നത്. പിന്നാലെ സോഷ്യല്‍ മീഡിയയിലെ മുഖ്യ ചര്‍ച്ചയായി മാറി ഗോപികയുടേയും ജിപിയുടേയും കല്യാണം.
എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ഈ അവസരത്തിലും വിമര്‍ശനവുമായി എത്തിയിരിക്കുകയാണ്.കഴിഞ്ഞ ദിവസമായിരുന്നു സാന്ത്വനത്തിന്റെ സംവിധായകന്‍ ആദിത്യന്‍ മരിച്ചത്. മരണ വീട്ടില്‍ കരഞ്ഞ് തളര്‍ന്നു നില്‍ക്കുന്ന ഗോപികയെ എല്ലാവരും കണ്ടിരുന്നു. വേദനിപ്പിക്കുന്നതായിരുന്നു ആ കാഴ്ചകള്‍. എന്നാല്‍ രണ്ട് ദിവസത്തിനകം തന്റെ വിവാഹ നിശ്ചയത്തിന് ചിരിച്ച് സന്തോഷിച്ച് നില്‍ക്കുന്ന ഗോപികയെ കണ്ടപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചിലര്‍ക്ക് പിടിച്ചില്ല. കമന്റുകളിലൂടെ അവര്‍ അത് അറിയിക്കുകയാണ്.
”ഒരു മരണത്തിന് ശേഷം അധിക ദിവസമാകുന്നതിന് മുന്‍പ് ഇത്ര ചിരി ഒഴിവാക്കാമായിരുന്നു. മരിച്ചയാളോടുള്ള ആദരം ചടങ്ങില്‍ മെന്‍ഷന്‍ ചെയ്തിരിക്കും എന്ന് പ്രതീക്ഷിക്കുന്നു”. ”ഇന്നലെ അല്ലേ ഇവരെ രണ്ടിനേയും ഒരു മരണ വീട്ടില്‍ കരഞ്ഞു കൊണ്ട് നില്‍ക്കുന്നതായി കണ്ടത്” എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യങ്ങള്‍. നിരവധി പേരാണ് ഇത്തരത്തിലുള്ള കമന്റുകളുമായി എത്തുന്നത്. എന്നാല്‍ ഇത്തരം വിമര്‍ശനങ്ങള്‍ക്ക് ആരാധകര്‍ തന്നെ മറുപടി നല്‍കുന്നുണ്ട്.
എന്ന് കരുതി ഇന്ന് അവര്‍ക്ക് സന്തോഷിക്കാന്‍ പാടില്ലേ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എന്തൊരു മനുഷ്യര്‍ ആണ് നമ്മുടെ നാട്ടില്‍. ഇന്ന് അവരുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ദിവസം ആണ്. ആ സന്തോഷം 2 ദിവസം മുമ്പ് മരിച്ച അവര്‍ അഭിനയികുന്ന സീരിയല്‍ സംവിധായകന്റെ പേരും പറഞ്ഞു മാറ്റി വെക്കണോ. നമുക്ക് എല്ലാര്‍ക്കും ദൈവം മറക്കാന്‍ ഉള്ള കഴിവും ബാക്കി ഉള്ള ജീവിതം മുന്നോട്ട് ജീവിക്കാനും ഉള്ള കഴിവ് തന്നിട്ടുണ്ട്. അത് കൊണ്ട് ആണ് നമ്മുടെ അച്ഛന്‍ അമ്മ മുതല്‍ വേണ്ടപ്പെട്ട ആരൊക്കെ നമ്മളെ വിട്ടു പോയാലും ഒരു സമയം കഴിഞ്ഞാല്‍ നമ്മള്‍ അതെല്ലാം മറന്നു സന്തോഷിക്കണ്ട സമയം സന്തോഷിച്ചു ബാക്കി ഉള്ള ജീവിതം ജീവിക്കുന്നത്. നന്മ നേരുന്നുവെന്നും സോഷ്യല്‍ മീഡിയ പറയുന്നു.