Actress
ആ ഫോണ്‍ കോള്‍…എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല; ദേശീയ അവാര്‍ഡ് കിട്ടിയതിനെ കുറിച്ച് കൃതി സനോന്‍
ആ ഫോണ്‍ കോള്‍…എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല; ദേശീയ അവാര്‍ഡ് കിട്ടിയതിനെ കുറിച്ച് കൃതി സനോന്‍
അവാര്‍ഡ് കിട്ടിയെന്ന വാര്‍ത്ത തനിക്ക് വിശ്വസിക്കാനായില്ലെന്ന് ‘മിമി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ കൃതി സനോണ്‍. ഒരു ദേശീയ മാധ്യമത്തോടാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ അവാര്‍ഡ് തനിക്കാണെന്ന് അറിയിച്ചെത്തിയ ഫോണ്‍ കോളിനെക്കുറിച്ച് താരം പറഞ്ഞതിങ്ങനെ.
‘ഞാന്‍ വീട്ടില്‍ ഒരു മീറ്റിംഗിലിരിക്കുമ്പോള്‍, ഡല്‍ഹിയിലെ ലാന്‍ഡ്‌ലൈന്‍ നമ്പറില്‍ നിന്ന് എനിക്ക് കോളുകള്‍ വരാന്‍ തുടങ്ങി. എന്റെ ഏജന്റ് കോള്‍ എടുത്തു. അവാര്‍ഡ് പ്രഖ്യാപനത്തിന് അര മണിക്കൂര്‍ മുമ്പ് എന്നെ വ്യക്തിപരമായി അഭിനന്ദിക്കാന്‍ ആഗ്രഹിച്ച കേന്ദ്രമന്ത്രി അനുരാഗ് താക്കൂറായിരുന്നു അത്. എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. എന്റെ മാതാപിതാക്കളോട് പറയാനായി ഞാന്‍ ഓടി’.
മിമി എപ്പോഴും സ്‌പെഷ്യലായിരുന്നുവെന്നും കൃതി പറയുന്നു. ‘വിനോദത്തിനൊപ്പം അതിന് ഹൃദയവും ആത്മാവും ഉണ്ടായിരുന്നു. ഞങ്ങള്‍ ഷൂട്ടിംഗ് ആരംഭിച്ചപ്പോള്‍, കടലാസില്‍ ഉണ്ടായിരുന്നതിനേക്കാള്‍ മനോഹരമായി ദൃശ്യങ്ങള്‍ പുറത്തുവന്നു. എല്ലാ സിനിമകളിലും അത് സംഭവിക്കില്ല. ലക്ഷ്മണ്‍ (മിമിയുടെ സംവിധായകന്‍ ലക്ഷ്മണ്‍ ഉതേകര്‍) സാര്‍ എന്നെ മിമി എന്ന് വിളിക്കാറുണ്ടായിരുന്നു, ഇപ്പോഴും അങ്ങനെയാണ് വിളിക്കുന്നത്, എന്നും നടി കൂട്ടിച്ചേര്‍ത്തു.
സ്ത്രീ കേന്ദ്രീകൃത പ്രമേയമുള്ള ഒരു ചിത്രമായിരുന്നു ‘മിമി’. ലക്ഷ്!മണ്‍ ഉതേകര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ‘മിമി റാത്തോര്‍’ എന്ന കഥാപാത്രമായിരുന്നു കൃതി സനോണിന്. പങ്കജ് ത്രിപാതി, സുപ്രിയ പതാക, മനോജ്, ജയാ ഭട്ടാചാര്യ, പങ്കജ് ഷാ, അമര്‍ദീപ് ഝാ തുടങ്ങി ഒട്ടേറേ താരങ്ങളും ചിത്രത്തില്‍ വേഷമിട്ടു.