Actor
സംഘി എന്നതിന്റെ വിപരീതപദം സുഡാപ്പി എന്നല്ല സെക്യൂലറിസ്റ്റ് എന്നുതന്നെ ഉപയോഗിക്കുക; അല്ലെങ്കില്‍ സംഘികളും നിങ്ങളും തമ്മില്‍ എന്തുഭേദം?; ഷെയ്ന്‍ നിഗത്തെ തിരുത്തി നിരൂപകന്‍ ശൈലന്‍
സംഘി എന്നതിന്റെ വിപരീതപദം സുഡാപ്പി എന്നല്ല സെക്യൂലറിസ്റ്റ് എന്നുതന്നെ ഉപയോഗിക്കുക; അല്ലെങ്കില്‍ സംഘികളും നിങ്ങളും തമ്മില്‍ എന്തുഭേദം?; ഷെയ്ന്‍ നിഗത്തെ തിരുത്തി നിരൂപകന്‍ ശൈലന്‍
റഫയിലെ ഇസ്രായേല്‍ കൂട്ടക്കുരുതിക്കെതിരായ പ്രതികരണത്തെ വിമര്‍ശിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ നടന്‍ ഷെയ്ന്‍ നിഗമിനെ തിരുത്തി കവിയും നിരൂപകനുമായ ശൈലന്‍. സംഘിയുടെ വിപരീതപദം സുഡാപ്പി എന്നല്ലെന്നും സെക്കുലറിസ്റ്റ് എന്നാണും ശൈലന്‍ ഫേസ്ബുക്കില്‍ കുറിച്ചു. സ്വന്തം സ്വത്വം വെളിപ്പെടുത്തണമെങ്കില്‍ I’m an Indian Muslim എന്നാണ് ശരി എന്നും അദ്ദേഹം പറഞ്ഞു.
പ്രിയപ്പെട്ട ഷെയ്ന്‍..
സംഘി എന്നതിന്റെ വിപരീതപദം സുഡാപ്പി എന്നല്ല.. അതിനെ വേണമെങ്കില്‍ ഒരു പര്യായപദമായി എണ്ണാം.
സംഘിയുടെ എതിര്‍പദം ആണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത് എങ്കില്‍ സെക്യൂലറിസ്റ്റ് എന്നുതന്നെ ഉപയോഗിക്കുക.
ഇനി സ്വത്വമാണ് വെളിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നത് എങ്കില്‍ I’m an Indian Muslim എന്നാണ് കറക്റ്റ്..
അല്ലെങ്കില്‍, അവര്‍ക്കിഷ്ടമില്ലാത്ത സിനിമ കാണുന്നവരെ മുഴുവന്‍ സുഡാപ്പി എന്ന് വിശേഷിപ്പിക്കുന്ന സംഘികളും നിങ്ങളും തമ്മില്‍ എന്തുഭേദം?
റഫയില്‍ ഇസ്രായേല്‍ നടത്തിയ കൂട്ടക്കുരുതിക്കെതിരെ ‘എല്ലാ കണ്ണുകളും റഫയിലേക്ക്’ എന്ന് ഷെയ്ന്‍ നിഗം ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇത്തരത്തില്‍ പോസ്റ്റിട്ടവര്‍ക്കെതിരെ സംഘ്പരിവാര്‍ സൈബര്‍ പ്രൊഫൈലുകളില്‍ നിന്ന് സൈബര്‍ ആക്രമണം നേരിട്ടിരുന്നു.
സൈബര്‍ ആക്രമണത്തിന് മറുപടിയായി ‘സുഡാപ്പി ഫ്രം ഇന്ത്യ’ എന്ന തലക്കെട്ടൊടെ ഖഫിയ ധരിച്ചുള്ള ചിത്രമാണ് ഷെയ്ന്‍ പോസ്റ്റ് ചെയ്തത്. ‘സുഡാപ്പി ഫ്രം ഇന്ത്യ’ എന്ന പരാമര്‍ശമാണ് ശൈലന്‍ തിരുത്തിയത്.
സിനിമാ വിശേഷങ്ങളെ കൂടാതെ സമൂഹമാധ്യമങ്ങളിലൂടെ രാഷ്ട്രീയ വിഷയങ്ങളില്‍ നിലപാടുകള്‍ തുറന്ന് പറയുന്ന ഷെയ്ന്‍ നിഗം നിരവധി തവണ സൈബര്‍ ആക്രമണം നേരിട്ടിട്ടുണ്ട്.
ദിവസങ്ങള്‍ക്ക് മുമ്പ് ഷെയ്ന്‍ നല്‍കിയ അഭിമുഖത്തിലെ വാക്കുകള്‍ ചിലര്‍ തെറ്റായി വ്യാഖ്യാനിച്ച് വിവാദം സൃഷ്ടിച്ചിരുന്നു. ഏറ്റവും പുതിയ ചിത്രമായ ‘ലിറ്റില്‍ ഹാര്‍ട്‌സി’ന്റെ പ്രെമോഷന്റെ ഭാഗമായി നല്‍കി അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളായിരുന്നു തെറ്റായി വ്യാഖ്യാനിക്കപ്പെട്ടത്.