Actor
രക്ഷിത് ഷെട്ടിയ്ക്കെതിരെ പോലീസ് കേസ്
രക്ഷിത് ഷെട്ടിയ്ക്കെതിരെ പോലീസ് കേസ്
നിരവധി ആരാധകരുള്ള കന്നഡ താരമാണ് രക്ഷിത് ഷെട്ടി. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത് ഇപ്പോഴിതാ താരത്തിനെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്.
ബെംഗളൂരു യെശ്വന്ത്പുര പോലീസ്ആണ് താരത്തിനെതിരെ കേസെടുത്തത്. പകർപ്പവകാശ നിയമലംഘനത്തിനാണ് കേസ്. എം.ആർ.ടി മ്യൂസികിന്റെ പരാതിയ്ക്ക് പിന്നാലെയാണ് നടപടി.
രക്ഷിത് ഷെട്ടിയുടെ പരംവ ഫിലിംസ് നിർമിച്ച ‘ബാച്ചിലർ പാർട്ടി’ എന്ന സിനിമയ്ക്കെതിരെയാണ് എം.ആർ.ടി മ്യൂസിക് പരാതി നൽകിയത്. എം.ആർ.ടി മ്യൂസിക്കിൻ്റെ പങ്കാളിയായ നവീൻ കുമാറാണ് പരാതിക്കാരൻ.
ന്യായ എല്ലിദേ(1982), ഗാലി മാത്തു (1981) എന്നീ പഴയചിത്രങ്ങളിലെ പാട്ടുകൾ ബാച്ചിലർ പാർട്ടിയിൽ ഉപയോഗിച്ചിരുന്നു. തങ്ങളുടെ കമ്പനിക്കാണ് ഈ പാട്ടുകളുടെ അവകാശമെന്ന് നവീൻ കുമാർ പറഞ്ഞു.
2024ലാണ് ജനുവരിയിൽ ‘ബാച്ചിലർ പാർട്ടി’ പ്രദർശനത്തിനെത്തിയത്. നേരത്തെയും സമാനമായ സംഭവം രക്ഷിത് ഷെട്ടിയ്ക്ക് നേരിടേണ്ടതായി വന്നിരുന്നു. 2016ലായിരുന്നു സംഭവം. ‘കിറിക്ക് പാർട്ടി’ എന്ന ചിത്രത്തിൽ 1991-ൽ പുറത്തിറങ്ങിയ ‘ശാന്തി ക്രാന്തി’ എന്ന ചിത്രത്തിലെ പാട്ട് ഉപയോഗിച്ചുവെന്നായിരുന്നു പരാതി.
കുറച്ച് നാളുകൾക്ക് മുമ്പ് നിരവധിയാരാധകരുള്ള ചാർളിയുടെ പുതിയ വിശേഷം രക്ഷിത് പങ്കുവെച്ചിരുന്നു. ചാർളി അമ്മയായ സന്തോഷ വാർത്തയാണ് നടൻ സാമൂഹിക മാധ്യമങ്ങളിലൂടെ ഇപ്പോൾ അറിയിച്ചത്. ആറ് നായകുട്ടികൾക്ക് ജന്മം നൽകിയ ചാർളിയുടെ ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഞങ്ങളുടെ കുടുംബത്തിലേക്കുള്ള പുതിയ അംഗങ്ങളുടെ വരവിൽ എല്ലാവരെയും കടുത്ത ആവേശത്തിലാണ്. ചാർലി ഇപ്പോൾ ആറ് ഓമനകളായ നായ് കുട്ടികളുടെ മക്കളുടെ അമ്മയാണ് രക്ഷിത് കുറിച്ചു. ചാർലിക്കൊപ്പം സമയം ചെലവിടുന്ന വീഡിയോയും രക്ഷിത് ഇതോടൊപ്പം പങ്കുവച്ചു.
സിനിമയിലും ചാർളി ഗർഭിണിയാകുന്നതിനെ കുറിച്ചും ചിത്രീകരിച്ചിരുന്നു. മെെസൂരുവിലുള്ള ബി, സി പ്രമോദാണ് ചാർളിയുടെ കെയർ ടേക്കർ. പ്രസവ വാർത്ത അറിഞ്ഞ് ചാർലിയെയും കുഞ്ഞുങ്ങളെയും കാണാൻ രക്ഷിത് ഓടിയെത്തുകയായിരുന്നു.
