ബോളിവുഡിൽ സൽമാൻ ഖാൻ അവതാരകനായെത്തുന്ന റിയാലിറ്റി ഷോയാണ് ബിഗ്ബോസ്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചാവിഷയം എയിക്കൊണ്ടിരിക്കുകയാണ് ബിഗ്ബോസ്.ഷോയിലെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് വർഗീയ വിവാദങ്ങൾ സൃഷ്ടിക്കുകയാണ് ചിലർ.ഒരു വിഭാഗം ഷോ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി രംഗത്ത് വന്നിരിക്കുകയാണ്.
ഷോയിലെ മത്സരാര്‍ഥികളായ മാഹിറ ശര്‍മയും അസീം റിയാസും കെട്ടിപ്പുണര്‍ന്ന് ഒരു കിടക്കയില്‍ കിടക്കുന്ന ദൃശ്യങ്ങള്‍ എന്ന തരത്തിലാണ് ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. തുടര്‍ന്ന് മുസ്ലീം പുരുഷനും ഹിന്ദു വനിതയും കിടയ്ക്ക പങ്കിടുന്നത് ലൗ ജിഹാദാണെന്നും ഷോ ബഹിഷ്കരിക്കണമെന്നും ആവശ്യപ്പെട്ട് ഒട്ടനവധിപേര്‍ രംഗത്തെത്തിയിരിക്കുകയാണ്.എന്നാല്‍ ഈ ചിത്രം മാഹിറ ശര്‍മയുടെയും അസീം റിയാസിന്റേതുമായിരുന്നില്ല. ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥികളായ സൂയാഷ് റായിയുടെയും കിഷ്വര്‍ മര്‍ച്ചന്റിന്റേതുമായിരുന്നു. ബിഗ് ബോസ് സീസന് 9 ല്‍ നിന്നുള്ള ദൃശ്യങ്ങളായിരുന്നു അത്. ഇരുവരും ഷോ അവസാനിച്ചതിന് ശേഷം വിവാഹിതരായി.
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...