Connect with us

സ്ത്രീ ലൈംഗീകതയും സ്വയംഭോഗവും പറയാൻ ലസ്റ്റ്‌ സ്റ്റോറീസ് മൊഴിമാറുന്നു – നായിക അമല പോൾ

News

സ്ത്രീ ലൈംഗീകതയും സ്വയംഭോഗവും പറയാൻ ലസ്റ്റ്‌ സ്റ്റോറീസ് മൊഴിമാറുന്നു – നായിക അമല പോൾ

സ്ത്രീ ലൈംഗീകതയും സ്വയംഭോഗവും പറയാൻ ലസ്റ്റ്‌ സ്റ്റോറീസ് മൊഴിമാറുന്നു – നായിക അമല പോൾ

ബോളിവുഡിൽ വലിയ ചർച്ച ആയ ചിത്രമായിരുന്നു ലസ്റ്റ് സ്റ്റോറീസ് . സ്ത്രീ ലൈഗീകതയും സ്വയംഭോഗവുമാണ് ചിത്രത്തിൽ ചർച്ച ആയത് . രാധിക ആപ്തേ, മനിഷ കൊയ് രാള, കിയാര അദ്വാനി, ഭൂമി പഡ്നേക്കര്‍ തുടങ്ങിയവരാണ് പ്രധാന വേഷത്തിൽ എത്തിയത് . കരണ്‍ ജോഹര്‍, അനുരാഗ് കശ്യപ്, ദിബാകര്‍ ബാനര്‍ജി, സോയ അക്തര്‍ എന്നിവര്‍ സംവിധാനം ചെയ്ത നാല് ചിത്രങ്ങൾ ആണ് .

വലിയ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവച്ച ചിത്രം ഇപ്പോള്‍ മൊഴിമാറ്റം ചെയ്യാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തെലുങ്കുലാണ് ചിത്രം ഒരുക്കുന്നതെന്നും അമല പോള്‍ ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചിത്രത്തിലെ ആദ്യ ഭാഗത്താണ് അമല നായികയായെത്തുക.രാധിക ആപ്‌തെയുടെ റോൾ ആണെന്നാണ് റിപ്പോർട്ട് . നന്ദിനി റെഡ്ഡിയാകും ഈ ഭാഗം സംവിധാനം ചെയ്യുക. ജഗപതി ബാബുവും ഇതില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബാക്കി മൂന്ന് ഭാഗങ്ങള്‍ തരുണ്‍ ഭാസ്കര്‍. സങ്കല്‍പ് റെഡ്ഡി, സന്ദീപ് വങ്ക എന്നിവര്‍ സംവിധാനം ചെയ്യും.

amala paul to act in lust stories telugu

More in News

Trending

Recent

To Top