രാണു മൊണ്ടാലിനെ കളിയാക്കിയ ഹാസ്യ നടൻ വിവാദത്തിൽ
വളരെ കുറച്ചു നാളുകൾ കൊണ്ട് തെരുവ് ഗായികയിൽ നിന്ന് ബോളിവുഡിലെ പിന്നണി ഗായികയായി മാറിയ രാണു മരിയ മൊണ്ടാലിനെ ട്രോളി ടിക് ടോക് വീഡിയോ ചെയ്ത നടന് വിവാദത്തില്‍. ഒഡിയ കോമഡി താരം തത്വ പ്രകാശ് ശതപതിയാണ് വിവാദത്തിലായിരിക്കുന്നത്. പപ്പു പോം പോം എന്നറിയപ്പെടുന്ന താരമാണ്സബറിടങ്ങളില് താരത്തിനെതിരെ വലിയ രീതിയിൽ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയർന്നുവരുന്നത്.
പശ്ചിമബംഗാളിലെ രാണാഘട്ട് റെയില്‍വേ സ്റ്റേഷനില്‍ ഇരുന്ന് ലതാ മങ്കേഷ്കര്‍ പാടി ഹിറ്റാക്കിയ ‘ഏക് പ്യാര് കാ നഗ്മാ ഹേ’ എന്ന ഗാനമാണ് ആരേയും അമ്പരപ്പിക്കുന്ന സ്വരമാധുരിയില്‍ രാണു പാടിയത്. സൈബര്‍ ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച രാണുവിന് പിന്നീട് കൈനിറയെ അവസരങ്ങളാണ് ലഭിക്കുന്നത്. രാജ്യം മുഴുവന്‍ ആ ദൈവീക ശബ്ദത്തെ അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു. പിന്നീട് മറ്റുള്ളവരെ അമ്പരിപ്പിക്കുന്ന മേക്കോവറും നടത്തി.
ഹിമേഷ് രാഷമിയുടെ ‘ഹാപ്പി ഹാര്‍ഡി ആന്റ് ഹീര്‍’ എന്ന ചിത്രത്തിനായി രാണു മൊണ്ടാല്‍ ആലപിച്ച ‘തേരി മേരി കഹാനി’ എന്ന ഗാനത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. രണ്ടു ദിനം പിന്നിടുമ്പോള്‍ ഗാനത്തിന് 2 കോടി 96 ലക്ഷത്തിന് മേല്‍ കാഴ്ച്ചക്കാരാണുള്ളത്.
comedy actor -kidded- ranu mondal- social media
