News
ലോകത്തിലെ ഏറ്റവും സെ ക്സിയായ പുരുഷനായി ‘കാപ്റ്റന്‍ അമേരിക്ക’താരം ക്രിസ് ഇവാന്‍സ്
ലോകത്തിലെ ഏറ്റവും സെ ക്സിയായ പുരുഷനായി ‘കാപ്റ്റന്‍ അമേരിക്ക’താരം ക്രിസ് ഇവാന്‍സ്
ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും സെ ക്സിയായ പുരുഷനായി ഹോളിവുഡ് നടന് ക്രിസ് ഇവാന്‍സ്. പീപ്പിള്‍ മാഗസിനാണ് ‘കാപ്റ്റന്‍ അമേരിക്ക’ ക്രിസ് ഇവാന്‍സിന് പുതിയ പട്ടം നല്‍കിയത്. പീപ്പിള്‍ മാസികയുടെ വെബ്സൈറ്റിലും സ്റ്റീഫന്‍ കോള്‍ബര്‍ട്ടിന്റെ ലേറ്റ് നൈറ്റ് ഷോയിലുമാണ് പ്രഖ്യാപനം നടത്തിയത്.
‘എന്റെ അമ്മയ്ക്ക് വളരെയധികം സന്തോഷമാകും. ഞാന്‍ ചെയ്യുന്ന എല്ലാകാര്യങ്ങളിലും അഭിമാനിക്കുന്ന വ്യക്തിയാണ് അമ്മ പക്ഷെ ഇത് ശരിക്കും അഭിമാനിക്കാനുള്ള ഒന്നാണ്’, എന്നാണ് പ്രഖ്യാപനത്തിന് പിന്നാലെ താരം പറഞ്ഞത്. ഇവാന്‍സിന്റെ കവര്‍ ഫോട്ടോയിലാണ് ഈ മാസത്തെ പീപ്പിള്‍ മാഗസിന് ഇറങ്ങുന്നത്.
41കാരനായ ഇവാന്‍സുമായി ജോര്‍ജിയയിലെ ഫാംഹൗസില്‍ വച്ചാണ് പീപ്പിള്‍ അഭിമുഖം നടത്തിയത്. കുറച്ചുകൂടി മെച്ചപ്പെട്ട വര്ക്കലൈഫ് ബാലന് കണ്ടെത്താനുള്ള ശ്രമങ്ങളെക്കുറിച്ചാണ് ഇവാന്‍സ് അഭിമുഖത്തില്‍ സംസാരിച്ചത്. 2000ല്‍ പുറത്തിറങ്ങി ‘ദി ന്യൂ കമ്മേഴ്സ്’ എന്ന ചിത്രത്തിലാണ് ഇവാന്‍സ് ആദ്യമായി അഭിനയിച്ചത്. പിന്നീട് 2005ലും 2007ലും പുറത്തിറങ്ങി ഫണ്ടാസ്റ്റിക് ഫോറില്‍ ജോണി സ്റ്റോം എന്ന സൂപ്പര്‍ഹീറോയായി വേഷമിട്ടു.
മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായി 2011ല്‍ പുറത്തിറങ്ങിയ കാപ്റ്റന്‍ അമേരിക്ക ദി ഫസ്റ്റ് അവഞ്ചര്‍ എന്ന ചിത്രത്തിലൂടെയാണ് ഇവാന്‍സ് ഏറ്റവും ശ്രദ്ധനേടിയത്. 10 മാര്‍വെല്‍ സിനിമകളില്‍ ഇത് തുടര്‍ന്നു. 2019ല്‍ ‘അവഞ്ചേഴ്സ്: എന്‍ഡ്ഗെയം’ലാണ് അവസാനമായി കഥാപാത്രത്തെ അവതരിപ്പിച്ചത്.
വിവാഹത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമാണ് താന്‍ ഇപ്പോള്‍ ചിന്തുക്കുന്നതെന്നും ആത്യന്തികമായി അതാണ് തനിക്ക് വേണ്ടതെന്നും ഇവാന്‍സ് അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ സ്വകാര്യ ജീവിതത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കാന്‍ താരം തയ്യാറായിരുന്നില്ല. ചില കാര്യങ്ങള്‍ എനിക്ക് മാത്രമുള്ളതാണ്, അല്ലെങ്കില്‍ ഒരുപക്ഷെ എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും മാത്രമുള്ളത് എന്നും ഇവാന്‍സ് പറഞ്ഞു.
