Connect with us

അഞ്ച് മാസത്തോളമായി കിടപ്പില്‍; നടി അഞ്ജന ഭൗമിക് അന്തരിച്ചു

Actress

അഞ്ച് മാസത്തോളമായി കിടപ്പില്‍; നടി അഞ്ജന ഭൗമിക് അന്തരിച്ചു

അഞ്ച് മാസത്തോളമായി കിടപ്പില്‍; നടി അഞ്ജന ഭൗമിക് അന്തരിച്ചു

പ്രമുഖ ബംഗാളി നടി അഞ്ജന ഭൗമിക് അന്തരിച്ചു. വാര്‍ധക്യ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് അഞ്ച് മാസത്തോളമായി കിടപ്പിലായിരുന്നു. മക്കളായ നിലാഞ്ജന, ചന്ദന എന്നിവരാണ് അഞ്ജനയെ പരിപാലിച്ചിരുന്നത്. മരണ വാര്‍ത്ത അറിഞ്ഞ് സംവിധായകന്‍ ശ്രീജിത് മുഖര്‍ജി, അരിന്ദന്‍ സില്‍ തുടങ്ങിയ പ്രമുഖര്‍ ആശുപത്രിയില്‍ എത്തി.

1944 ഡിസംബര്‍ 30ന് കൊച്ബിഹാറില്‍ നടന്‍ ഭിഭൂതിഭൂഷന്‍ ഭൗമിക്കിന്റെ മകളായാണ് അഞ്ജന ജനിച്ചത്. ആരതി ഭൗമിക് എന്നാണ് യഥാര്‍ത്ഥ പേര്. 20ാം വയസില്‍ ബംഗാളി ഫിലിം അനുസ്തുപ് ചന്ദയിലൂടെയാണ് അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

നടന്‍ ഉത്തം കുമാറുമായുള്ള ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രീ വലിയ രീതിയില്‍ ശ്രദ്ധനേടി. തനെ തെകെ അസ്ചി, ചൗരിങ്കീ, നായിക സംബധ്, കഭി മേഖ് തുടങ്ങിയവയാണ് പ്രധാന സിനിമകള്‍. സൗമിത്ര ചാറ്റര്‍ജിക്കൊപ്പമുള്ള മഹേശ്വേതയിലെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

നേവി ഉദ്യോഗസ്ഥനായ അനില്‍ ശര്‍മയാണ് ഭര്‍ത്താവ്. കുറേ വര്‍ഷങ്ങളായി സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു.

More in Actress

Trending

Recent

To Top