Malayalam Breaking News
“ആ രംഗം ഷൂട്ട് ചെയ്തപ്പോൾ എല്ലാവരും കരയുകയായിരുന്നു , കട്ട് പറഞ്ഞത് മമ്മൂട്ടി സാറാണ് ” – പേരൻപിലെ മമ്മൂട്ടിയുടെ നൃത്തത്തെ പറ്റി നൃത്ത സംവിധായകൻ
“ആ രംഗം ഷൂട്ട് ചെയ്തപ്പോൾ എല്ലാവരും കരയുകയായിരുന്നു , കട്ട് പറഞ്ഞത് മമ്മൂട്ടി സാറാണ് ” – പേരൻപിലെ മമ്മൂട്ടിയുടെ നൃത്തത്തെ പറ്റി നൃത്ത സംവിധായകൻ
By
ഒട്ടേറെ വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും മമ്മൂട്ടിയുടെ കരിയറിലെ മികച്ച പ്രകടനമായിരുന്നു പേരൻപിൽ കണ്ടത്. മമ്മൂട്ടിയുടെ ഏറ്റവും വലിയ പോരായ്മയാണ് നൃത്തം. പക്ഷെ തന്റെ നൃത്തത്തിലൂടെ ആരാധകരുടെയും അണിയറപ്രവർത്തകരുടെയും കണ്ണ് നിറച്ചിരിക്കുകയാണ് മമ്മൂട്ടി .
.
റാം സംവിധാനം ചെയ്ത ചിത്രത്തില്‍ സ്പാസ്റ്റിക് പരാലിസിസ് എന്ന അവസ്ഥയുള്ള പാപ്പായുടെ അച്ഛനായ അമുദവനായിട്ടായിരുന്നു മമ്മൂട്ടി വേഷമിട്ടത്. ചിത്രത്തില്‍ തന്നോട് പിണങ്ങിയിരിക്കുന്ന മകളെ ചിരിപ്പിക്കാനായിട്ടാണ് മമ്മൂട്ടി നൃത്തം ചെയ്യുന്നത്. ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരൊറ്റ ഷോട്ടില്‍ പാട്ടു പാടുന്ന, നൃത്തം ചെയ്യുന്ന അച്ഛനായി മമ്മൂട്ടി തിളങ്ങി.
പ്രേക്ഷകരില്‍ പലരുടേയും കണ്ണ് നനയിച്ച ആ രംഗത്തേക്കുറിച്ച് നൃത്തസംവിധായകനായ നന്ദ മാസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വീണ്ടും സമൂഹമാധ്യമങ്ങള്‍ ചര്‍ച്ചയാകുകയാണ്. ആഗസ്റ്റില്‍ ‘നക്കീരന്‍ സ്റ്റുഡിയോയ്ക്ക്’ നല്കിയ അഭിമുഖത്തിലായിരുന്നു നന്ദ മമ്മൂട്ടിയുടെ നൃത്തരംഗത്തെ കുറിച്ച് പറഞ്ഞത്.
ആ രംഗത്തിനായിട്ട് മാത്രം താന്‍ കുറേ ദിവസം സെറ്റില്‍ ഉണ്ടായിരുന്നുവെന്ന് നന്ദ പറയുന്നു. എന്നാല്‍ അതിനായി റിഹേഴ്സലും മറ്റും ഉണ്ടായിരുന്നില്ല, എല്ലാ ദിവസവും അതിനെക്കുറിച്ച് മമ്മൂട്ടിയോട് സംസാരിക്കുകയുമായിരുന്നു എന്നാല്‍ എപ്പോള്‍ ഷൂട്ട് ചെയ്യണമെന്ന് തീരുമാനിച്ചിരുന്നില്ല, പിന്നെ പെട്ടെന്നൊരു നാള് താരം എത്തി ആ രംഗം ചെയ്യാമെന്നറിയിക്കുകയായിരുന്നു.
ആറ് മിനിറ്റുള്ള ഒറ്റ ഷോട്ടായിരുന്നു അത്. ക്യാമറ ചെയ്ത തേനി ഈശ്വര്‍ അത് ഒരു ചെറിയ മൂവ്മെന്റ് മാത്രമുളള ഷോട്ടാക്കി എടുക്കാമെന്ന് പറഞ്ഞു. അത് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ തന്നെ എല്ലാവരും കരയാന്‍ തുടങ്ങി. അതിന് കട്ട് പറയണോ വേണ്ടയോ എന്നറിയില്ലായിരുന്നു. അപ്പോള്‍ മമ്മൂട്ടി സാര്‍ തന്നെ തന്നെ കട്ട് പറഞ്ഞു. എന്നിട്ട് എഴുന്നേറ്റ് വന്നിട്ട് പറഞ്ഞു, ഇതാണ് ആദ്യ ടേക്ക്, ഇത് തന്നെയായിരിക്കും ഫൈനല്‍ ടേക്ക്, കണ്ട് നോക്ക്.
ആ ഷോട്ട് കണ്ടു നോക്കിയപ്പോള്‍ എല്ലാവര്ക്കും ഓക്കെ ആയിരുന്നു. അന്ന് തന്നെ താന്‍ സെറ്റില്‍ നിന്ന് തിരിച്ച് നാട്ടിലേക്ക് പോന്നു. ചിത്രത്തില്‍ നിന്ന് തനിക്ക് ലഭിച്ച ഏറ്റവും വലിയ കാര്യം അനുഭവ സമ്പത്തുള്ള മമ്മൂട്ടി, റാം, തേനി ഈശ്വര്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതാണെന്നും നന്ദ കൂട്ടിച്ചേര്‍ത്തു.
choreographer about mammootty’s performance in peranbu
