പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ ഗായികാണ് ചിത്ര അരുണ്‍. ഇപ്പോഴിതാ ഫെയ്സ്ബുക്ക് പേജ് റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിക്കാന്‍ സഹായമഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചിത്ര. അജ്ഞാതര്‍ ഹാക്ക് ചെയ്ത തന്റെ പേജില്‍ അ ശ്ലീല വീഡിയോകള്‍ വരുന്നതായും സൈബര്‍ പോലീസില്‍ പരാതി നല്‍കിയിട്ട് ഫലമുണ്ടായില്ലെന്നും ഗായിക പറയുന്നു. മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകളില്‍ പങ്കുവച്ച വീഡിയോയിലാണ് ഗായിക സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
‘ഒരു മൂന്നു മാസത്തോളമായി ഫെയ്സ്ബുക്ക് പേജ് ഹാക്ക് ആയിപോയിട്ട്. സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നു. പ്രത്യേകിച്ച് ഫലമൊന്നുമുണ്ടായിട്ടില്ല. ഫെയ്സ്ബുക്കിന്റെ മെയില്‍ ഐഡിയിലേക്കും മെയില്‍ അയച്ചിരുന്നു. പക്ഷെ പ്രയോജനമുണ്ടായില്ല. കുറേ നാളുകള്‍ക്ക് ശേഷം അതില്‍ എന്തൊക്കെയോ അ ശ്ലീല വീഡിയോകള്‍ വരുന്നുണ്ട് എന്ന് പറഞ്ഞ് ഒരുപാട് പേര് വിളിച്ചിരുന്നു.
നിങ്ങളെ പോലെ തന്നെ എനിക്ക് പേജ് നോക്കിക്കാണാന്‍ മാത്രമേ പറ്റുന്നുള്ളൂ. ഒന്നും ചെയ്യാനാകുന്നില്ല. ദയവ് ചെയ്ത് ആ ഫേസ്ബുക്ക് പേജ് റിപ്പോര്‍ട്ട് ചെയ്ത് ബ്ലോക് ചെയ്യണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. അതെനിക്ക് ചെയ്യുന്ന ഏറ്റവും വലിയ ഉപകാരമായിരിക്കും’ എന്നാണ് ചിത്ര വിഡിയോയില്‍ പറയുന്നത്. അമ്പതിനായിരത്തോളം ഫോളോവേഴ്സുള്ള ചിത്ര അരുണിന്റെ പേജാണ് ഹാക്ക് ചെയ്യപ്പെട്ടത്.
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...