Malayalam
പ്രധാനമന്ത്രി യുടെ ദീപം തെളിയിക്കല്‍ ആഹ്വാനത്തിന് പിന്തുണയുമായി ഗായിക ചിത്ര
പ്രധാനമന്ത്രി യുടെ ദീപം തെളിയിക്കല്‍ ആഹ്വാനത്തിന് പിന്തുണയുമായി ഗായിക ചിത്ര
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപം തെളിയിക്കല്‍ ആഹ്വാനത്തിന് പിന്തുണയുമായി ഗായിക ചിത്ര
കോവിഡ് 19 മഹാമാരിയെ ചെറുക്കാന്‍ ഭാരതീയര്‍ ഒരുമിച്ച് ഒറ്റ മനസോടെ പൊരുതുകയാണ്. ഈ അവസരത്തില്‍ ബഹുമാനപ്പെട്ട നമ്മുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിയുടെ അഭ്യര്‍ഥന പ്രകാരം ഏപ്രില്‍ 5 ഞായറാഴ്ച്ച രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം അവരവരുടെ വീടുകളില്‍ തെളിയിക്കുന്ന ഐക്യദീപത്തിന് എന്റെ എല്ലാവിധ ആശംസകളും പിന്തുണയും നേരുന്നു. 130 കോട് ഭാരതീയരുടെയും മനസിസില്‍ പ്രതീക്ഷയുടെയും ഐക്യത്തിന്റെയും പ്രകാശം പരത്തുന്ന ഈ സദ്ദുദ്യമത്തിന് എന്റെ എല്ലാ സഹോദരീ സഹോദരന്മാരും പങ്കെടുക്കണമെന്ന് അഭ്യര്‍ഥിക്കുന്നു”. ചിത്ര പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു.
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഞായറാഴ്ച രാത്രി 9 മണിക്ക് ജനങ്ങളോട് 9 മിനുറ്റ് നേരം വീട്ടുകളില്‍ ദീപം തെളിയിക്കാനാണ് മോദി ആഹ്വാനം ചെയ്തത്.
നേരത്തെ നടന് മമ്മൂട്ടിയും പ്രധാനമന്ത്രിയുടെ ആഹ്വാനത്തുണ് പിന്തുണയുമായി എത്തിയിരുന്നു.ഫെയ്സ്ബുക്ക് വീഡിയോയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദീപം തെളിയിക്കലിന് എല്ലാ പിന്തുണയും ആശംസകളും അര്‍പ്പിച്ച മമ്മൂട്ടി, എല്ലാവരോടും പരിപാടിയില്‍ പങ്കാളികളാകണമെന്നും അഭ്യര്‍ഥിച്ചു.
chithra
