Social Media
‘വിശ്വംഭര’യ്ക്കായി കഠിന വര്‍ക്കൗട്ടുകളുമായി നടന് ചിരഞ്ജീവി
‘വിശ്വംഭര’യ്ക്കായി കഠിന വര്‍ക്കൗട്ടുകളുമായി നടന് ചിരഞ്ജീവി
‘വിശ്വംഭര’യ്ക്കായി കഠിന വര്‍ക്കൗട്ട് ചെയ്ത് നടന് ചിരഞ്ജീവി. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ വിഡിയോ താരം തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്. ‘വിശ്വംഭര’ എന്ന ഹാഷ്ടാഗോടെ താരം വിഡിയോ പോസ്റ്റ് ചെയ്തത്. വിഡിയോ ഇതിനോകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
68ാം വയസിലും കഥാപാത്രത്തിന് വേണ്ടി താരം ചെയ്യുന്ന കഠിന പ്രയത്നത്തിന് അഭിനന്ദനവുമായി നിരവധി ആളുകളാണ് കമന്റ് ചെയ്യുന്നത്. യുവി ക്രിയേഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.
മല്ലിഡി വസിഷ്ഠ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാന്റസി ത്രില്ലറാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എം.എം കീരവാണിയാണ് സംഗീതം. 2025ല്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് വിവരം.
അതേസമയം, കലാരംഗത്ത് നാല്പത് വര്‍ഷമായി നടന് നല്കിയ സംഭാവനകള്‍ പരിഗണിച്ച് ചിരഞ്ജീവിയ്ക്ക് രാജ്യം പത്മവിഭൂഷണ്‍ നല്കി ആദരിച്ചിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, ഖുശ്ബു, ജൂനിയര്‍ എന്‍ടിആര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിരഞ്ജീവിക്ക് ആശംസകളുമായി എത്തിയിരുന്നു.
ചിരഞ്ജീവിക്ക് അഭിമാനകരമായ ‘പത്മവിഭൂഷണ്‍’! ഇന്ത്യന്‍ സിനിമയ്ക്കും ഈ സമൂഹത്തിനും നിങ്ങള്‍ നല്കിയ സംഭാവനകള്‍ എന്നെ രൂപപ്പെടുത്തുന്നതിലും എണ്ണമറ്റ ആരാധകരെ പ്രചോദിപ്പിക്കുന്നതിലും ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
ഈ ബഹുമതിക്കും അംഗീകാരത്തിനും ഭാരത സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അങ്ങേയറ്റം നന്ദി. ഒപ്പം ഇത്രയും വലിയൊരു പിന്തുണ നല്‍കിയതിന് ആരാധകര്‍ക്കും നന്ദി’ എന്നാണ് പിതാവിന് ആശംസകളുമായി രാംചരണ്‍ കുറിച്ചത്.
