News
ഹനുമാന്‍ തന്നെ ‘വ്യക്തിപരമായി ക്ഷണിച്ചതായി’ കരുതുന്നു; അയോധ്യയിലെത്തിയതിനെ കുറിച്ച് ചിരഞ്ജീവി
ഹനുമാന്‍ തന്നെ ‘വ്യക്തിപരമായി ക്ഷണിച്ചതായി’ കരുതുന്നു; അയോധ്യയിലെത്തിയതിനെ കുറിച്ച് ചിരഞ്ജീവി
അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ എത്തിയതിനെക്കുറിച്ച് സംസാരിച്ച് തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവി. തിങ്കളാഴ്ച രാവിലെ ഹൈദരാബാദ് വിമാനത്താവളത്തില്‍ മകനും നടനുമായ രാം ചരണിനൊപ്പം അയോധ്യയിലേക്കുള്ള യാത്രയിലാണ് ചിരഞ്ജീവി മാധ്യമങ്ങളോട് സംസാരിച്ചത്.
പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണത്തില്‍ താന്‍ അത്തരമൊരു അതിരുകടന്ന വികാരത്തിന് വിധേയനായതായും ഹനുമാന്റെ ഭക്തനായതിനാല്‍ ഹനുമാന്‍ തന്നെ ‘വ്യക്തിപരമായി ക്ഷണിച്ചതായി’ തോന്നിയതായും അദ്ദേഹം പറഞ്ഞു.
‘അത് ശരിക്കും മഹത്തായ, വലിയ അവസരമാണ്. അതൊരു അപൂര്‍വ അവസരമാണ്. എന്റെ ദൈവമായ ഹനുമാന്‍ എന്നെ വ്യക്തിപരമായി ക്ഷണിച്ചതായി ഞാന്‍ കരുതുന്നു. ഞാന്‍ അത്തരമൊരു അതിരുകടന്ന വികാരത്തിന് വിധേയനാണ്. ഈ സമര്‍പ്പണം, ഈ പ്രാണ്‍പ്രതിഷ്ഠയ്ക്ക് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ വളരെ ഭാഗ്യവാന്മാരാണ്’ അദ്ദേഹം പറഞ്ഞു.
യാത്രയ്ക്ക് മുന്നോടിയായി രാം ചരണിന് ആരാധകരില്‍ നിന്ന് പ്രത്യേക സമ്മാനങ്ങള്‍ ലഭിച്ചു. അയോധ്യയിലേക്ക് പുറപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ആര്‍ആര്‍ആര്‍ താരത്തിന് പ്രത്യേകം തയ്യാറാക്കിയ ഹനുമാന്‍ വിഗ്രഹം ആണ് ആരാധകര്‍ സമ്മാനിച്ചത്.
തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ പ്രശസ്ത ശില്‍പിയായ അമര്‍നാഥ് നിര്‍മ്മിച്ച 3 അടി നീളമുള്ള വെങ്കല വിഗ്രഹം ആണ് ആരാധകര്‍ നല്‍കിയത്. രാം ചരണ്‍, ചിരഞ്ജീവി, അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, വിക്കി കൗശല്‍, കത്രീന കൈഫ്, രജനികാന്ത്, അനുപം ഖേര്‍ തുടങ്ങിയ താരങ്ങള്‍ പങ്കെടുത്തിരുന്നു.