Malayalam
പൊങ്കാലയ്ക്ക് ചിപ്പി വന്നു; ഉടൻ ട്രോളും; മറുപടിയുമായി താരം
പൊങ്കാലയ്ക്ക് ചിപ്പി വന്നു; ഉടൻ ട്രോളും; മറുപടിയുമായി താരം
ഇരുപതുവര്‍ഷത്തോളമായി അമ്മയുടെ മുന്പില് പൊങ്കാല ഇടുന്നു. അത്രമാത്രം വിശ്വാസവും ഭക്തിയുമാണ് ആറ്റുകാല്‍ അമ്മയോട് എന്ന് ചിപ്പി പറയുന്നു.. ആറ്റുകാല്‍ പൊങ്കാല അര്‍പ്പിച്ചതിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ഉണ്ടായ പരിഹാസത്തിനും അവഹേളനത്തിനും മറുപടി നല്‍കിയിരിക്കുകയാണ് നടി ചിപ്പി. തനിക്ക് ട്രോളുകള്‍ കണ്ടപ്പോള്‍ ചിരിയാണ് വന്നതെന്നും എന്നാല്‍ വിമര്‍ശനം അതിരുകടന്നപ്പോള്‍ വിഷമം തോന്നിയെന്നും നടി പറഞ്ഞു. താന്‍ പത്രക്കാരെ അറിയിച്ചല്ല എത്തുന്നത്. അവരായിട്ടു കണ്ടുപിടിച്ചെത്തുന്നതാണ്.
മുമ്ബ് ഞാനും കല്പന ചേച്ചിയുമെല്ലാം ഒരുമിച്ചായിരുന്നു പൊങ്കാല ഇടുന്നത്. അതുകൊണ്ട് തന്നെ ചാനലുകാരും ഫോട്ടോഗ്രാഫര്‍മാരും എല്ലാം എത്തുകയും തങ്ങളുടെ ഫോട്ടോ ഇടുകയും ചെയ്യും. എല്ലാ തവണയും ഇത്തരം ഫോട്ടോ പത്രങ്ങളിലും ചാനലുകളിലും വരാറുമുണ്ട്. നിരന്തരം ഇങ്ങനെ വരുന്നതിനാല്‍ ആവും ട്രോളുകള്‍ ഉണ്ടായത് എന്നും ചിപ്പി അഭിപ്രായപ്പെട്ടു. ഇത്തവണ കൊറോണ ഭീതിയൊക്കെ ഉണ്ടായതുകൊണ്ട് ഒരു പരിഭ്രമം തോന്നിയിരുന്നു. എന്നാല്‍ ഒഴിവക്കാന്‍ തോന്നിയില്ല. കല്പന ചേച്ചി ഒപ്പമില്ലാത്ത സങ്കടമുണ്ടെന്നും താരം പറഞ്ഞു.
ആറ്റുകാല്‍ പൊങ്കാല പതിവായി ഇടുന്നതിന്റെ പേരില്‍ പ്രശസ്ത സിനിമാ നടി ചിപ്പിയെ അപമാനിക്കുന്ന തരത്തില്‍ ദ്വയാര്‍ത്ഥ പ്രയോഗവുമായി ഇടത് എഴുത്തുകാരനും പ്രാംസംഗീകനുമായ ശ്രീ ചിത്രന്എം.ജെ. യുടെ ഫേസ്ബുക്ക് പോസ്റ്റാണ് അതിരുകടന്നത്. വിമര്‍ശനമുയര്‍ന്നതോടെ പോസ്റ്റ് ഡിലിറ്റ് ചെയ്തുവെങ്കിലും സോഷ്യല്‍ മീഡിയകളില്‍ സ്ക്രീന്‍ ഷോട്ട് വ്യാപകമായി പ്രചരിക്കുകയും ഇതിനെതിരെ കടുത്ത പ്രതിഷേധം നടക്കുകയുമാണ് .
‘ചിപ്പിയുടെ അടുപ്പ് കണ്ടു, വര്‍ഷങ്ങളായുള്ള എന്റെ ആചാരമാണ്, എല്ലാം ദേവീകാരുണ്യം , ഇത്തവണത്തെ പൊങ്കാലയും തൃപ്തിയായി ‘ എന്നാണ് പരിഹാസം.
ചിപ്പിയെ പരിഹസിച്ചുള്ള നിരവധി ഫേസ്ബുക്ക് കമന്റുകള്‍ക്ക് പിന്തുണ നല്കി ശ്രീ ചിത്രന് അശഌല ചുവയുള്ള കമന്റുകളും ഇട്ടിരുന്നു. ദ്വയാര്‍ത്ഥ പ്രയോഗം ഹിന്ദു വിശ്വാസത്തില്‍ പങ്കെടുത്ത സ്ത്രീയെ അപമാനിക്കുന്നതരത്തിലുള്ളതാണെന്നാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്. ഇവരുടെയല്ലാം സ്ത്രീ വിരുദ്ധ മനസാണ് ഇത്തരം കുറിപ്പുകളിലൂടെ പ്രതിഫലിക്കുന്നതെന്നും ചിലര്‍ വിമര്‍ശിക്കുന്നു.
CHIPPY
