Connect with us

മുലയൂട്ടുന്നത് ഒളിച്ചിരുന്ന് ചെയ്യേണ്ട കാര്യമല്ല; വിവാദങ്ങള്‍ക്ക് മറുപടിയുമായി ഗായിക ചിന്മയി

News

മുലയൂട്ടുന്നത് ഒളിച്ചിരുന്ന് ചെയ്യേണ്ട കാര്യമല്ല; വിവാദങ്ങള്‍ക്ക് മറുപടിയുമായി ഗായിക ചിന്മയി

മുലയൂട്ടുന്നത് ഒളിച്ചിരുന്ന് ചെയ്യേണ്ട കാര്യമല്ല; വിവാദങ്ങള്‍ക്ക് മറുപടിയുമായി ഗായിക ചിന്മയി

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള ഗായികയാണ് ചിന്മയി. കഴിഞ്ഞ ദിവസങ്ങളില്‍ താരത്തിനെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടന്നിരുന്നത്. അമ്മയായ വിവരം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചതിന് പിന്നാലെയാണ് ആക്രമണം തുടങ്ങിയത്. വാടകഗര്‍ഭപാത്രത്തിലൂടെയാണ് ചിന്‍മയിക്ക് കുഞ്ഞുങ്ങള്‍ ജനിച്ചതെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ ചിന്‍മയി അത് നിഷേധിച്ച് രംഗത്ത് വരികയും ചെയ്തു.

തനിക്ക് കുഞ്ഞുണ്ടായതില്‍ വൈരമുത്തുവിനെ അഭിനന്ദിക്കുന്നവരുടെ മാനസിക നില തനിക്ക് മനസ്സിലാകുന്നില്ലെന്ന് ചിന്‍മയി പറഞ്ഞു. വൈരമുത്തുവിനെതിരേ ചിന്‍മയി നേരത്തേ മീ ടൂ ആരോപണം ഉന്നയിച്ചിട്ടുണ്ട്.

രണ്ടരവര്‍ഷം മുന്‍പ് ഗര്‍ഭം അലസിപ്പോയിരുന്നു. അതിന് ശേഷം എനിക്ക് മാനസിക വിഷമമുണ്ടായി. അതുകൊണ്ടാണ് ഞാന്‍ വീണ്ടും ഗര്‍ഭിണിയായപ്പോള്‍ ആരോടും പറയാതിരുന്നത്. ഞാനുമായി അടുപ്പമുള്ളവരോട് മാത്രമേ ഇക്കാര്യം പങ്കുവച്ചിട്ടുള്ളൂ. കുട്ടികള്‍ ഉണ്ടായപ്പോള്‍ കവിയ്ക്ക് അഭിനന്ദനം പറഞ്ഞ് ചിലര്‍ രംഗത്ത് വന്നു.

അവരില്‍ പലരെയും ഞാന്‍ ബ്ലോക്ക് ചെയ്തു. എന്തുകൊണ്ടാണ് കുട്ടികള്‍ക്ക് കവിയുടെ നിറമില്ലാത്തത് എന്നൊക്കെ ചോദിച്ചു. നമ്മുടെ സമൂഹം ആണ്‍കുട്ടികളെ എങ്ങനെ വളര്‍ത്തുന്നത് എന്ന് മനസ്സിലാകുന്നില്ല. ഒരു സ്ത്രീ ലൈം ഗിക ചൂഷണം നേരിട്ടുവെന്ന് തുറന്ന് പറയുമ്പോള്‍ അവള്‍ക്കൊപ്പം നില്‍ക്കുന്നതിന് പകരം കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്.

മീടൂ മൂവ്‌മെന്റിന്റെ ഭാഗമായി ഒരുപാട് സ്ത്രീകള്‍ രംഗത്ത് വന്നിട്ടുണ്ട്. തിഴ്‌നാട്ടില്‍ ഞാന്‍ മാത്രമല്ല ഒരുപാട് സ്ത്രീകള്‍ അതേ കവിയ്‌ക്കെതിരേ സംസാരിച്ചിട്ടുണ്ട്. രാഷ്ട്രീയക്കാര്‍ അടക്കമുള്ള പ്രമുഖര്‍ കവിയ്ക്ക് പിന്തുണ നല്‍കുന്നതുകൊണ്ട് നീതി ലഭിക്കുമെന്ന് തോന്നുന്നില്ല. മുലയൂട്ടുന്നത് സ്വാഭാവികമാണെന്ന സന്ദേശം നല്‍കുന്നതിനാണ് മുലയൂട്ടുന്ന ചിത്രം പോസ്റ്റ് ചെയ്തത്.

അത് ഒളിച്ചിരുന്നു ചെയ്യേണ്ട കാര്യമല്ല. ഞാന്‍ പ്രസവിച്ചെങ്കില്‍ മാത്രമേ എനിക്ക് കുട്ടികള്‍ക്ക് പാല്‍ കൊടുക്കാനാകൂ. വാടകഗര്‍ഭപാത്രത്തിലൂടെയല്ല കുഞ്ഞുങ്ങള്‍ ഉണ്ടായത്. സ്ത്രീകള്‍ക്ക് മര്യാദയും ബഹുമാനവും കൊടുക്കുന്ന സമൂഹമാണെന്ന് എപ്പോഴും പറയും. എന്നാല്‍ പ്രായോഗിക തലത്തില്‍ അത് സംഭവിക്കുന്നില്ല.

More in News

Trending

Recent

To Top