Actress
അൽപം കഠിനമായി തോന്നാമെങ്കിലും ഇതും കടന്നു പോകും, ഹിനാ ഖാന് പിന്തുണയുമായി ഛവി മിത്തല്‍
അൽപം കഠിനമായി തോന്നാമെങ്കിലും ഇതും കടന്നു പോകും, ഹിനാ ഖാന് പിന്തുണയുമായി ഛവി മിത്തല്‍
കഴിഞ്ഞ ദിവസമായിരുന്നു നടി ഹിനാ ഖാന്‍ തനിക്ക് സ്തനാര്‍ബുദം സ്ഥിരീകരിച്ച വിവരം പങ്കുവെച്ചത്. രോഗം മൂന്നാം ഘട്ടത്തിലാണെന്നും ചികിത്സ ആരംഭിച്ചുവെന്നും താരം വ്യക്തമാക്കി. ഇപ്പോഴിതാ ഹിനയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ഛവി മിത്തൽ. അർബുദത്തെ അതിജീവിച്ച നടിയാണ് ഛവി.
ഇപ്പോൾ അൽപം കഠിനമായി തോന്നാമെങ്കിലും ഇതും കടന്നു പോകും. രോഗത്തെ അതിജീവിച്ച് ഹിന കരുത്തയായി തിരച്ചുവരുമെന്ന് എനിക്കുറപ്പുണ്ട്. ഭാവിയിൽ ഈ കാലത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ എത്ര ശക്തയായാണ് നേരിട്ടതെന്ന് മനസ്സിലാകും. കരുത്തയായും പോസിറ്റീവായും ഇരിക്കൂ എന്നുമാണ് ഛവി പറഞ്ഞത്.
ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ നെഞ്ചിലേറ്റ പരിക്കിനെ തുടര്‍ന്ന് ഡോക്ടറെ കാണാൻ പോയപ്പോഴാണ് തനിക്ക് സ്തനത്തിൽ മുഴകളുള്ള കാര്യം തിരിച്ചറിഞ്ഞതെന്നാണ് ഛവി പറഞ്‍ിരുന്നത്. തുടർന്ന് നടത്തിയ ബയോപ്സിയിൽ മുഴ കാൻസറാണെന്ന് തിരിച്ചറിഞ്ഞു. ജിമ്മിലേക്കുള്ള യാത്രകളാണ് തന്റെ ജീവിതം രക്ഷിച്ചതെന്നും ഛവി മുമ്പ് പറഞ്ഞിരുന്നു.
