Connect with us

വിവാഹത്തോടനുബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ പലതും സത്യമല്ല; തുറന്ന് പറഞ്ഞ് ചെമ്പൻ വിനോദ്

Malayalam Breaking News

വിവാഹത്തോടനുബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ പലതും സത്യമല്ല; തുറന്ന് പറഞ്ഞ് ചെമ്പൻ വിനോദ്

വിവാഹത്തോടനുബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ പലതും സത്യമല്ല; തുറന്ന് പറഞ്ഞ് ചെമ്പൻ വിനോദ്

2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന്‍ എന്ന ചിത്രത്തിലൂടെയാണ് ചെമ്പൻ വിനോദിനിന്റെ സിനിമയിലേക്കുള്ള കടന്നുവരവ്. പിന്നീട് നടനായും വില്ലനായും സ്വഭാവ നടനായും തിളങ്ങിയ താരം വീണ്ടും വിവാഹിതനാകുന്നുവെന്ന വാർത്തയാണ് പുറത്ത് വരുന്നത്.

സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമാണ് വിവാഹം. കോട്ടയം കറുകച്ചാല്‍ ശാന്തിപുരം ചക്കുങ്കല്‍ വീട്ടില്‍ മറിയം തോമസ് ആണ് വധു. മനശാസ്ത്രജ്ഞയാണ് മറിയം. ചെമ്പന്‍ വിനോദിന്‍റെ രണ്ടാം വിവാഹവും മറിയത്തിന്‍റെ ആദ്യ വിവാഹവുമാണ് ഇത്. ഇവരുടെ വിവാഹ തീരുമാനം അറിയിച്ചുകൊണ്ടുള്ള നോട്ടീസ് അങ്കമാലി സബ് രജിസ്ട്രാർ ഓഫീസിൽ പതിപ്പിച്ചു. 43കാരനായ ചെമ്പന്റെയും 25കാരിയായ മറിയത്തിന്റെയും സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള റജിസ്ട്രേഷൻ ഫെബ്രുവരി മാസം അഞ്ചിനാണ് ചെയ്തിരിക്കുന്നത്. സ്പെഷ്യല്‍ മാരേജ് നിയമം അനുസരിച്ച് നോട്ടീസ് അപ്ലിക്കേഷന്‍ ഫയല്‍ ചെയ്ത് മുന്നുമാസത്തിനുള്ളില്‍ വിവാഹം നടക്കണം.

ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൻ ചർച്ചാവിഷയമായിരിക്കുകയാണ് താരത്തിന്റെ വിവാഹക്കഥ. താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള വാർത്ത പ്രചരിച്ചതിന് തൊട്ട് പിന്നാലെ വധുവിന്റെ ചിത്രവും വിവാഹം രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട ഫോമിന്റെ ചിത്രംവും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിത വിവാഹത്തിനെ കുറിച്ച് പ്രതികരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പ്രതിശ്രുത വധുവിന്റെ ചിത്രവും വിവാഹ രജിസ്‌ട്രേഷന് മുന്നോടിയായുള്ള നടപടി ക്രമത്തിന്റെ ചിത്രവും തന്റെ അറിവോടെയല്ല പുറത്തു വന്നതെന്ന് താരം വ്യക്തമാക്കുന്നു.

വിവാഹം അടുത്തമാസമാണ്. സമൂഹ മാധ്യമത്തിലൂടെ വിവാഹത്തോടനുബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ പലതും സത്യമല്ലെന്നും അതെല്ലാം തന്‍റെ അറിവോടെ പുറത്തു വന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാം വെളിപ്പെടുത്തുന്ന ഒരു ദിവസം താമസിയാതെ വരും, ആരോ ചെയ്ത കുസൃതിയായി കണക്കാക്കിയാല്‍ മതിയെന്നും താരം പറഞ്ഞു. വിവാഹ തീയതിയും വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ എല്ലാം താമസിയാതെ അറിയിക്കുമെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും തങ്ങള്‍ക്ക് വേണമെന്നും ചെമ്പന്‍ വിനാദ് പറഞ്ഞു.

നായകന്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാള സിനിമയിലേക്കെത്തുന്നത്. പിന്നീട് ലിജോ ജോസ് പല്ലിശ്ശേരിയുടെ ചിത്രങ്ങളിലൂടെ തന്നെ ചെമ്പന്‍ ശ്രദ്ധിക്കപ്പെട്ടു. ഇന്ന് മലയാളത്തിലെ മികച്ച സിനിമകളില്‍ എല്ലാം ചെമ്പന്‍ വിനോദ് സജീവസാന്നിധ്യമാണ്. ട്രാന്‍സാണ് ചെമ്പന്‍റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. സിനിമാ ജീവിതത്തിൽ പത്ത് വർഷം പിന്നിടുമ്പോൾ സഹനടൻ, വില്ലൻ, നായകൻ തുടങ്ങി ഏത് കഥാപാത്രങ്ങളെയും ഭദ്രമാക്കുന്ന താരത്തിന് 2018 ഗോവ ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. മദ്യപാനവും അടിപൊളി ജീവിതവും ആഘോഷിക്കുന്നുവെന്ന് തുറന്ന് പറയുന്ന നടനാണ് അങ്കമാലിക്കാരനായ ചെമ്പൻ വിനോദ്.

താരത്തിന്റെ ആദ്യ ഭാര്യയും മകനും അമേരിക്കയിലാണ് ഉള്ളത്. പത്തു വയസ്സുകാരനാണ് മകൻ. ഞാൻ ഇന്ത്യയിലും മകൻ അമേരിക്കയിലും ജീവിക്കുന്നത് വിഷമമമുള്ള കാര്യം തന്നെയാണ്. അവിടുത്തെ സമ്മർ അവധിക്ക് മകനോടൊപ്പം ചിലവഴിക്കാനായി അങ്ങോട്ട് പോകാറുണ്ടെന്നും വിനോദ് പറയുന്നു. ‘മകനെ ഇടയ്ക്ക് ഫോണിൽ വിളിക്കും. പിന്നെ എന്റെ സിനിമകളും അവൻ കാണുന്നുണ്ട്. അവനെ എന്നും കാണണമെന്നും പോകണമെന്നുമൊക്കെ ആഗ്രഹമുണ്ട്. പക്ഷേ ഈ തൊഴിൽ വിട്ടിട്ട് എനിക്ക് അവിടേയ്ക്ക് പോകാൻ പറ്റില്ല. അമേരിക്ക പോലുള്ള സ്ഥലത്ത് അമ്മയുടെ കൂടെ മാത്രം മകൻ ജീവിക്കുക അല്ലെങ്കിൽ വേർപിരിഞ്ഞ് ജീവിക്കുക എന്നത് സാധാരണകാര്യമാണ്. മകനായാൽ തന്നെയും അവിടെ അവന്റെ സ്‌പേസ് കൊടുത്തേപറ്റൂ. അവന് ഇതൊക്കെ മനസിലാക്കാൻ പറ്റും എന്നുതന്നെയാണ് എന്റെ വിശ്വാസം.’ചെമ്പൻ പറയുന്നു.

chemban vinod

More in Malayalam Breaking News

Trending

Recent

To Top