Malayalam Breaking News
ബോളിവുഡ് നടി സോനാക്ഷി സിൻഹക്കെതിരെ വഞ്ചന കുറ്റം ചുമത്തി പോലീസ് കേസ് !
ബോളിവുഡ് നടി സോനാക്ഷി സിൻഹക്കെതിരെ വഞ്ചന കുറ്റം ചുമത്തി പോലീസ് കേസ് !
By
ബോളിവുഡ് താരമായ സോനാക്ഷി സിൻഹക്ക് എതിരെ വഞ്ചന കുറ്റം ചുമത്തി. പരിപാടിയില്‍ പങ്കെടുക്കാന്‍ പണം വാങ്ങിയശേഷം വഞ്ചിച്ചെന്ന പരാതിയിലാണ് നടിക്കെതിരെ കേസെടുത്തത്. ഡല്‍ഹിയില്‍ സെപ്തംബര്‍ 30 ന് സംഘടിപ്പിച്ച പരിപാടിയില്‍ നൃത്തം അവതരിപ്പിക്കാന്‍ നടി 37 ലക്ഷം രൂപ പ്രതിഫലം വാങ്ങിയിരുന്നതായി സംഘാടകര്‍ പരാതിയില്‍ പറഞ്ഞു.
പണം വാങ്ങിയ നടി എന്നാല്‍ അവസാന നിമിഷം പരിപാടിയില്‍ പങ്കെടുക്കാതെ പിന്മാറുകയായിരുന്നു. നടി പങ്കെടുക്കാത്തത് തങ്ങള്‍ക്ക് വന്‍ സാമ്ബത്തിക ബാധ്യത വരുമെന്ന് അറിയിച്ചെങ്കിലും, നടി എത്തിയില്ലെന്ന് പരാതിക്കാര്‍ ചൂണ്ടിക്കാട്ടി.
സംഘാടകര്‍ നല്കിയ പരാതിയെ തുടര്‍ന്ന് മൊറാദാബാദ് ഡിഎസ്പി ഗജ്രാജ് സിംഗ്, ദബാംഗ് താരം സൊനാക്ഷി സിന്‍ഹയ്ക്കും മറ്റ് നാലു പേര്‍ക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വഞ്ചനാക്കുറ്റം ചുമത്തിയാണ് നടിക്കും കൂട്ടര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്.
അടുത്തിടെ കേരളത്തിൽ വാലന്റൈൻസ് ദിനാഘോഷത്തിനായി എത്താൻ സണ്ണി ലിയോൺ പണം വാങ്ങുകയും അവസാന നിമിഷം പിന്മാറുകയും ചെയ്തിരുന്നു. ഇങ്ങനെ അവസാന നിമിഷത്തിൽ പിന്മാറുന്നത് പരിപാടി നടത്തിപ്പുക്കാരെ സംബന്ധിച്ച് വൻ നഷ്ടമാണ് വരുത്തുന്നത്.
cheating case filed against sonakshi sinha
