Connect with us

മികച്ച നടി ആരാകും ? മഞ്ജു വാര്യരോ , അനു സിത്താരയോ , സംയുക്തയോ , ഐശ്വര്യ ലക്ഷ്മിയോ ?

Malayalam Breaking News

മികച്ച നടി ആരാകും ? മഞ്ജു വാര്യരോ , അനു സിത്താരയോ , സംയുക്തയോ , ഐശ്വര്യ ലക്ഷ്മിയോ ?

മികച്ച നടി ആരാകും ? മഞ്ജു വാര്യരോ , അനു സിത്താരയോ , സംയുക്തയോ , ഐശ്വര്യ ലക്ഷ്മിയോ ?

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയം ശക്തമായ മത്സരങ്ങളിലേക്ക് വഴി മാറുകയാണ് . കലാമൂല്യമുള്ള ചിത്രങ്ങളും മികച്ച അഭിനേതാക്കളും മലയാള സിനിമയിൽ സജീവമായതോടെ സംസ്ഥാന പുരസ്‌കാര നിർണയം വളരെ നിര്ണായകമായേക്കും എന്നാണ് വിലയിരുത്തൽ.

മികച്ച നടനുള്ള മത്സരത്തിൽ ഫഹദ് ഫാസിൽ(ഞാൻ പ്രകാശൻ,വരത്തൻ,കാർബൺ)ജയസൂര്യ(ക്യാപ്റ്റൻ,ഞാൻ മേരിക്കുട്ടി),ജോജുജോർജ്(ജോസഫ്),മോഹൻലാൽ(ഒടിയൻ,കായംകുളം കൊച്ചുണ്ണി)ദിലീപ്(കമ്മാരസംഭവം),സുരാജ് വെഞ്ഞാറമ്മൂട്(കുട്ടൻപിള്ളയുടെ ശിവരാത്രി)നിവിൻ പോളി(കായംകുളം കൊച്ചുണ്ണി),ടൊവിനോ തോമസ്(ഒരു കുപ്രസിദ്ധ പയ്യൻ,തീവണ്ടി,മറഡോണ,എന്റെ ഉമ്മാന്റെ പേര്) എന്നിവരാണു മികച്ച നടനുള്ള മത്സര രംഗത്തുള്ളത്.

പുറമേ ഡിനു തോമസ് സംവിധാനം ചെയ്ത കൂദാശയിലെ മികച്ച അഭിനയത്തിലൂടെ ബാബുരാജും സുജിത് എസ്.നായർ സംവിധാനം ചെയ്ത വാക്ക് എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ച സംവിധായകൻ എം.എ.നിഷാദും ശ്രദ്ധേയ പ്രകടനമാണു കാഴ്ച വച്ചിരിക്കുന്നത്.വ്യത്യസ്ത വേഷങ്ങളിൽ നടൻ കാഴ്ചവച്ച മികവായിരിക്കും അവസാന റൗണ്ടിൽ ജൂറി പരിഗണിക്കുക.

മികച്ച നടിയാകാനുള്ള മത്സരത്തിലും സീനിയർ,ജൂനിയർ യുദ്ധമാണ്.മഞ്ജു വാരിയർ(ആമി,ഒടിയൻ)ഉർവശി(അരവിന്ദന്റെ അതിഥികൾ,എന്റെ ഉമ്മാന്റെ പേര്)അനു സിത്താര(ക്യാപ്റ്റൻ)സംയുക്ത മേനോൻ(തീവണ്ടി)ഐശ്വര്യ ലക്ഷ്മി(വരത്തൻ)എസ്തേർ(ഓള്) എന്നിവരാണ് മുഖ്യമായും മത്സര രംഗത്തുള്ളത്.ഇവർക്കു പുറമേ സമീപകാലത്തു ചലച്ചിത്ര രംഗത്തെത്തിയ ചില നടികളും പരിഗണനയിലുണ്ട്. എന്തായാലും ഫെബ്രുവരി 28 മാകും പുരസ്‌കാര പ്രഖ്യാപനങ്ങൾ നടക്കുക.

state awards – who will be the best actress ?

More in Malayalam Breaking News

Trending

Recent

To Top