Malayalam Breaking News
ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മിയുടെ അതെ ലുക്കിൽ ;ദീപികയെ ആരും തിരിച്ചറിഞ്ഞില്ല !!!
ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മിയുടെ അതെ ലുക്കിൽ ;ദീപികയെ ആരും തിരിച്ചറിഞ്ഞില്ല !!!
ആസിഡ് ആക്രമണത്തിനിരയായ പെൺകുട്ടിയുടെ ജീവിതകഥ പറയുന്ന ചിത്രം ഛപാക്ക് അണിയറയിൽ ഒരുങ്ങുകയാണ്. ദീപിക പദുക്കോണാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുമ്പോൾ നടി ദീപികയുടെ ലുക്ക് വളരെയധികം തരംഗമായിരുന്നു. ആസിഡ് ആക്രമണത്തിനിരയായ പെൺകുട്ടിയുടെ മേക്കപ്പ് ഇട്ട് നിൽക്കുന്ന ദീപികയെ ഡൽഹിയിൽ തെരുവോരങ്ങളിൽ ഷൂട്ട് ചെയ്യുന്ന സമയത്ത് ആരും തിരിച്ചറിഞ്ഞില്ല എന്നുള്ളതാണ് ഇപ്പോൾ കൗതുകകരമായ വാർത്ത. ലക്ഷ്മി എന്ന പെൺകുട്ടിയുടെ റിയൽ ജീവിതം വെള്ളിത്തിരയിലെത്തുമ്പോൾ ഏകദേശം അതെ ലുക്കിൽ തന്നെയാണ് നടിയും എന്നതാണ് കൗതുകകരമായ മറ്റൊരു കാര്യം.
വിവാഹാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്ന് പതിനഞ്ചു വയസ്സില്‍ ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മി അഗര്‍വാള്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്ന ചിത്രമാണ് ഛപാക്ക്.
ബോളിവുഡില്‍ ഒരുങ്ങുന്ന ഈ ചിത്രത്തില്‍ ദീപിക പദുകോണാണ് പ്രധാന കഥാപാത്രമായെത്തുന്നത്. മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ദീപികയുടെ ഫസ്റ്റ്‌ലുക്ക് നേരത്തെ പുറത്തു വന്നിരുന്നു. ലക്ഷ്മിയുമായി വളരെയേറെ രൂപസാദൃശ്യമുണ്ട് ദീപികയ്ക്ക് എന്നാണ് നടിയുടെ ലുക്ക് കണ്ട് ആരാധകര്‍ പറഞ്ഞത്. ഏറ്റവും പുതിയതായി ചിത്രത്തിന്റെ ഒരു മേക്കിംഗ് വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്.
മാലതി എന്നാണ് ദീപികയുടെ കഥാപാത്രത്തിന്റെ പേര്. വിക്രം മാസ്സിയാണ് ദീപികയുടെ നായകനാവുന്നത്. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസുമായി ചേര്‍ന്ന് ലീന യാദവ് ആണ് ഛപാക്ക് നിര്‍മ്മിക്കുന്നത്. ദീപികയുടെ കെ എ എന്റര്‍ടെയിന്‍മെന്റും നിര്‍മ്മാണത്തില്‍ പങ്കാളിയാണ്. മാര്‍ച്ച് 25ന് ചിത്രീകരണം ആരംഭിച്ച ഛപാക്ക് 2020 ജനുവരി 10ന് റിലീസിനെത്തും.
chapaak making video
